0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

ഉടക്കി നിന്നുപോയി...

"ക്ക്മ്മ്..."

ഞാൻ തൊണ്ടയൊന്ന് അനക്കി ശബ്ദമുണ്ടാക്കി.

ആ ശബ്ദം കേട്ടതും ചിന്തകളിൽ നിന്നും ഞെട്ടിയുണർന്ന ചേച്ചി, വെപ്രാളത്തോടെ ടേബിളിൽ നിന്നും കാലുകൾ താഴെയിറക്കി നേരെ ഇരുന്നു.

എന്നെ കണ്ടതും ആ മുഖത്ത് തിരിച്ചറിയാത്ത ഒരു ഭാവം തെളിഞ്ഞു.

"അവൾ... അവൾ എന്നോട് എല്ലാം പറഞ്ഞു..."

ചേച്ചിയുടെ ശബ്ദത്തിൽ നേരിയ വിറയൽ ഉണ്ടായിരുന്നു.

"ആദ്യം അവൾ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഭ്രാന്താണെന്നാ ഞാൻ കരുതിയത്. പക്ഷേ... എന്റെ ഉള്ളിലെ ചിന്തകൾ പോലും അവൾ അക്ഷരം തെറ്റാതെ, തെളിവ് സഹിതം വായിച്ചപ്പോൾ... പിന്നെ വിശ്വസിക്കാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു...കൂടേ ഇന്നലെ കണ്ട കാഴ്ചകളും..."

ചേച്ചി പറയുന്ന ആ അവസ്ഥ മറ്റാരെക്കാളും നന്നായി എനിക്ക് മനസ്സിലാവും. കാരണം, ഞാനും ഇതിലൂടെയൊക്കെ മുൻപ് കടന്നു പോയിട്ടുള്ളതാണല്ലോ. ആ അമ്പരപ്പും ഭയവും ഒക്കെ എനിക്കും പരിചിതമാണ്.

അവർ പറയുന്ന കാര്യങ്ങൾ ശരിവച്ചുകൊണ്ട്, എല്ലാം എനിക്കറിയാമെന്ന അർത്ഥത്തിൽ ഞാൻ മറുപടിയൊന്നും പറയാതെ വെറുതെ വെറുതേ തലയാട്ടി നിന്നു.

ചേച്ചി വീണ്ടും തുടർന്നു:

"നിധി ഈ ലൂപ്പുകളിൽ നടക്കുന്ന അസ്വഭാവിക കാര്യങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു.... അവൾ പറഞ്ഞതും പുതുതായി നടക്കുന്ന കാര്യങ്ങളുംകൂടെയാവുമ്പോൾ എനിക്കെന്തോ ഒരു പേടി.... എന്തോ വലുത് സംഭവിക്കാനിരിക്കുന്നു എന്ന് മനസ്സിനുള്ളിൽ നിന്നും ആരോ പറയുന്ന പോലെ... "

പറഞ്ഞു കഴിഞ്ഞതും പെട്ടെന്ന് എന്തോ ഓർത്തതുപോലെ ചേച്ചി എന്നെ അടിമുടി ഒന്ന് നോക്കി.

കണ്ണുകളിൽ എന്തോ സംശയം നിഴലിച്ചു.

"നീ... നീ ആ ടീഷർട്ട് ഒന്ന് ഊരിയെ..."

പെട്ടെന്നുള്ള ആ ആവശ്യം കേട്ട് ഞാൻ ഒന്ന് മടിച്ചു നിന്നു. എന്തിനാണ് ഇപ്പോൾ തുണി അഴിക്കുന്നത് എന്ന അമ്പരപ്പിലായിരുന്നു ഞാൻ.

എന്റെ നിൽപ്പ് കണ്ടിട്ടാവണം, ചേച്ചി അല്പം ഗൗരവത്തിൽ വീണ്ടും പറഞ്ഞു.

"എടാ... ഊരാനാ പറഞ്ഞത്..."

ഇനി മടിച്ചു നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായതുകൊണ്ട്, ഞാൻ ഇട്ടിരുന്ന ടീഷർട്ട് തലവഴി ഊരി മാറ്റി കയ്യിൽ പിടിച്ചു.

"ഇനി പുറം തിരിഞ്ഞ് നിന്നേ...നിന്റെ ടാറ്റൂ ഞാനൊന്ന് നോക്കട്ടെ. നിധി പറഞ്ഞിരുന്നു അവൾ അത് നിന്നിൽ ഇതിന് മുൻപ് കണ്ടിട്ടില്ലായിരുന്നു എന്ന്..."

അടുത്ത നിർദ്ദേശവും വന്നു.

ഞാൻ സാവധാനം ചേച്ചിക്ക്

💬 Comments

View all comments