Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]
നിധിയും എന്റെ ഇരുവശങ്ങളിലുമായി, എന്നെ വിട്ടുപോവാതെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു....
അവരുടെ ആ ഇരുപ്പ് കണ്ടാൽ തോന്നും, ഇനിയാരെങ്കിലും എന്നെ തട്ടിക്കൊണ്ടു പോകുമെന്ന് അവർക്ക് പേടിയുണ്ടെന്ന്.
റോസ് ഇടയ്ക്കിടെ ചേച്ചിയെ നോക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി.
ചേച്ചി വിളിച്ചിട്ട് തന്നെയാണ് അവർ ഇങ്ങോട്ട് വന്നിരിക്കുന്നത്. വെറുതെ വന്നതല്ല എന്ന് ഉറപ്പ്.
കുറച്ചു നേരത്തെ കനത്ത നിശബ്ദതയ്ക്ക് ശേഷം, ചേച്ചി കൃതികയ്ക്ക് നേരെ തിരിഞ്ഞു. ചേച്ചിയുടെ ശബ്ദത്തിൽ ഒരു മുതിർന്ന ആളുടെ ഗൗരവമുണ്ടായിരുന്നു.
"കൃതിക... നീ ഇന്നലെ രാത്രി എന്തിനാ അങ്ങോട്ടേക്ക് പോയത്? അതും ആ നേരത്ത്, ഒറ്റയ്ക്ക്?"
കൃതിക കുറച്ചുനേരം മിണ്ടാതെയിരുന്നു. പിന്നെ പതിയേ മുഖമുയർത്തി, എല്ലാവരെയും ഒന്ന് നോക്കികൊണ്ട് പറഞ്ഞു.
"അവരെ കാണാൻ... അവർ അവിടെ എന്താണ് ചെയ്യുന്നതെന്ന് നേരിട്ട് കണ്ടു മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ പോയത്."
"അവരോ...?"
നിധിയുടെ നെറ്റി ചുളിഞ്ഞു. അവൾ സംശയരൂപേണ ചോദിച്ചു. "ആരെ കാണാൻ?"
അപ്പോഴാണ് റോസ് എന്നെ നോക്കിയത്. അവളുടെ കണ്ണുകളിൽ ഒരു ചോദ്യഭാവം ഉണ്ടായിരുന്നു.
"അപ്പോൾ... നീ ഇന്നലെ കണ്ട കാര്യങ്ങളൊന്നും ഇതുവരെ ഇവരോട് പറഞ്ഞില്ലേ ദേവാ?"
റോസിന്റെ ചോദ്യം കേട്ട് എല്ലാവരും എന്നെ നോക്കി. ഞാൻ ഒന്ന് പരുങ്ങി.
"സത്യം പറഞ്ഞാൽ... ഇന്നലത്തെ ആ ഓട്ടത്തിനിടയിലും ക്ഷീണത്തിനിടയിലും ഞാനക്കാര്യം പറയാൻ മറന്നുപോയി..."
"എന്ത് കാര്യം? എന്താ നീ മറച്ചുവെച്ചത്?"
ചേച്ചി അക്ഷമയോടെ ചോദിച്ചു.
ഞാൻ ശ്വാസം ഒന്ന് വലിച്ചുവിട്ടു. പിന്നെ ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് പറയാൻ തുടങ്ങി.
രാത്രി കൃതികയുടെ ഫോൺ വന്നത് മുതൽ... രാത്രി ആ സ്ത്രീയും പുരുഷനും അവിടേ നിന്നും പോയത് വരേയുള്ള, എല്ലാം അവർക്ക് മുന്നിൽ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു...
എല്ലാം പറഞ്ഞു നിർത്തിയപ്പോൾ അവിടെ കനത്ത നിശബ്ദത തളംകെട്ടി നിന്നു.
ആ നിശബ്ദതയ്ക്കിടയിൽ നിധി എന്നെ നോക്കിയത് ഒന്ന്
💬 Comments
View all comments