0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

എന്റെ തൊട്ടുപിന്നാലെ നിഴലുപോലെ ആമിയും നിധിയും ഉണ്ടായിരുന്നു.

​മുകളിലെത്തി, എന്റെ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയതും പിന്നിൽ നിന്നും നിധിയുടെ വിളി വന്നു.

"എടാ..."

​വിളി കേട്ട് ഞാൻ തിരിഞ്ഞുനോക്കി.

​ഇത്തവണ അവളുടെ മുഖത്ത് നേരത്തെയുണ്ടായിരുന്ന ഗൗരവമില്ല.

​"നീ ഇന്ന്... ഞങ്ങളുടെ കൂടെ കിടക്കുമോ?"

​ആ ചോദ്യത്തിലേ നിസ്സാഹായത കണ്ടപ്പോൾ എനിക്കൊരു കാര്യമുറപ്പായി. ഞാൻ വീണ്ടും ഒന്നും പറയാതെ പോവുമോ എന്ന ഭയമാണ് രണ്ടിനും...

​മറുപടിയൊന്നും പറയാതെ, ഒരു പുഞ്ചിരിയോടെ രണ്ടുപേരെയും വകഞ്ഞുമാറ്റി ഞാൻ നേരെ നിധിയുടെ മുറിയിലേക്ക് കയറി.

​പഞ്ഞിപോലുള്ള ആ വലിയ മെത്ത കണ്ടതും, ഞാൻ അതിലേക്ക് കമഴ്ന്നടിച്ചു വീണു.

​നിധിയുടെയും ആമിയുടെയും ശരീരം പോലെ തന്നെ മൃദുലമായിരുന്നു ആ കിടക്കയും...

ക്ഷീണിച്ച എന്റെ ശരീരം ആ മൃദുലതയിലേക്ക് ആഴ്ന്നിറങ്ങി.

​പുറകിൽ വാതിൽ അടയുന്ന ശബ്ദത്തിന്റെയൊപ്പം അവരുടെ അടക്കിപ്പിടിച്ച സംസാരങ്ങളും കേൾക്കാം

നിമിഷങ്ങൾക്കൊടുവിൽ മുറിയിലെ ലൈറ്റുകൾ അണഞ് ​ജനൽ വിരിപ്പുകൾക്കിടയിലൂടെ അരിച്ചെത്തിയ നിലാവ്, ആ മുറിയിൽ മങ്ങിയ വെളിച്ചം വിതറി...

​അധികം വൈകാതെ, എന്റെ രണ്ട് വശങ്ങളിലായി മെത്ത താഴുന്നതും, രണ്ട് ശരീരങ്ങൾ എനിക്ക് ചേർന്ന് കിടക്കുന്നതും ഞാൻ അറിഞ്ഞു.

സാധാരണയായിരുന്നെങ്കിൽ ആ സാമീപ്യം എന്നെ ഹരം കൊള്ളിച്ചേനെ...

​പക്ഷേ, ക്ഷീണം എന്റെ സിരകളെ വല്ലാതെ തളർത്തിയിരുന്നു. അതൊന്നും വകവെക്കാതെ, ആ മൃദുലമായ മെത്ത നൽകിയ സുഖത്തിൽ എന്റെ കണ്ണുകൾ താനേ അടഞ്ഞു.

​പുറത്തെ തണുപ്പ് മുറിയിലേക്കും അരിച്ചിറങ്ങാൻ തുടങ്ങി. തണുപ്പിൽ ഞാനൊന്ന് ചുരുണ്ടുകൂടിയപ്പോൾ, ആരോ ഒരാൾ എന്നെ പുതപ്പ് കൊണ്ട് മൂടി പുതപ്പിച്ചു.

​ആ കരുതലിന്റെ ചൂടേറ്റതും, മറ്റെല്ലാ ചിന്തകളും ഒഴിഞ്ഞ് ഞാൻ പൂർണ്ണമായും ഗാഢനിദ്രയിലേക്ക് വഴുതി വീണു...

ഉറക്കം പൂർണ്ണമായും ശരീരത്തിൽ നിന്നും വിട്ടുമാറിയപ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത്. ജീവിതത്തിൽ ഇതിനുമുമ്പ് ഇത്രയും നന്നായി ഞാനൊന്നു ഉറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്...

മങ്ങിയ കണ്ണുകൾ കൊണ്ട് ഞാൻ ചുറ്റുമൊന്ന് നോക്കി. ജനലിലൂടെ സൂര്യപ്രകാശം പതിവിലും ശക്തിയായി മുറിയിലേക്ക് അടിച്ചുകയറുന്നുണ്ട്. വെളിച്ചത്തിന്റെ കാഠിന്യം കാരണം കണ്ണുകൾ തുറന്നൊന്നു കാഴ്ച നേരെയാക്കാൻ കുറച്ചു സമയം വേണ്ടിവന്നു....

തലയ്ക്കൽ ഇരുന്ന ഫോൺ എടുത്തു നോക്കി.സമയം രാവിലേ

💬 Comments

View all comments