Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]
സുഖമായി, സ്വസ്ഥമായി ഇരിക്കാനുള്ള സ്ഥലമുണ്ട്.
പക്ഷേ... ആമിക്ക് സീറ്റിൽ ഇരിക്കാൻ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.
ഉള്ളിലേക്ക് കയറിയ ഞാൻ സീറ്റിലേക്ക് ഇരുന്നതും, അവൾ വീണ്ടും എന്റെ മടിയിലേക്ക് തന്നെ കയറി ഇരുന്നു.
ഒഴിവുള്ള സീറ്റിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ, പഴയതിലും അവകാശത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ചാരി...
ഞങ്ങളെ ഒന്ന് പാളി നോക്കിയശേഷം നിധി കാർ സ്റ്റാർട്ടാക്കി വീട്ടിലേക്കെടുത്തു...
കുറച്ചു നേരത്തേ യാത്രക്കൊടുവിൽ വണ്ടി അധികം വൈകാതെ വീടിന്റെ പോർച്ചിലേക്ക് കയറി നിന്നു.
യാത്രയുടെ ക്ഷീണം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. ആരും ഒന്നും സംസാരിക്കാൻ മുതിർന്നില്ല. വണ്ടി പാർക്ക് ചെയ്തതും, ഓരോരുത്തരായി ഇറങ്ങി വീടിനകത്തേക്ക് നടന്നു.
ഹാളിലെത്തി, ഉറക്കത്തിലേക്ക് വീഴാനായി ഓരോരുത്തരും അവരവരുടെ റൂമുകളിലേക്ക് വലിയാൻ തുടങ്ങിയതും ഐഷു ചേച്ചിയുടെ ശബ്ദം കേട്ടു.
"എല്ലാവരും ഒന്ന് നിന്നേ..."
നടന്നുകൊണ്ടിരുന്ന ഞങ്ങളെല്ലാവരും ആ വിളി കേട്ട് ഒരേപോലെ നിന്നു.
ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു.
"ഇപ്പോൾ ഞാനൊന്നും ചോദിക്കാൻ നിൽക്കുന്നില്ല പക്ഷേ, നാളെ രാവിലെ എനിക്ക് നിങ്ങളെ എല്ലാവരെയും ഒന്ന് കാണണം. നടന്ന സംഭവങ്ങൾക്കൊക്കെ ഉത്തരം തരണം. ആരും മുങ്ങാൻ നിൽക്കണ്ട... കേട്ടല്ലോ?"
അതൊരു അപേക്ഷയായിരുന്നില്ല, മറിച്ച് ഒരു ഭീഷണി പോലെയാണ് എനിക്ക് തോന്നിയത്. ചേച്ചിയുടെ ആ നിൽപ്പ് കണ്ടപ്പോൾ മറുത്തൊന്നും പറയാൻ ആർക്കും ധൈര്യം വന്നില്ല.
ഒരുവിധം തലയാട്ടി സമ്മതിച്ച ശേഷം ഞാൻ കോണിപ്പടികൾ കയറി മുകളിലേക്ക് നടന്നു.
എന്റെ തൊട്ടുപിന്നാലെ നിഴലുപോലെ ആമിയും നിധിയും ഉണ്ടായിരുന്നു.
മുകളിലെത്തി, എന്റെ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയതും പിന്നിൽ നിന്നും നിധിയുടെ വിളി വന്നു.
"എടാ..."
💬 Comments
View all comments