0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

കൈകളോടെ ആ മോതിരം വിരലിലണിയുമ്പോൾ... എന്റെ ഉള്ളിൽ തെളിഞ്ഞത് മറ്റാരുമായിരുന്നില്ല ദേവാ... അത് നീയായിരുന്നു.

​എന്നാൽ, ആ അഞ്ച് സെക്കന്റിൽ മിന്നിമറഞ്ഞ നമ്മുടെ ഭാവിയിൽ നീയും ഞാനും മാത്രമല്ല... നിധിയും ഉണ്ടായിരുന്നു! നമ്മൾ മൂന്നുപേരും ഒന്നിച്ചുള്ള നിമിഷങ്ങൾ... യാത്രകൾ, തമാശകൾ... നമ്മൾ മൂവരും എത്രമാത്രം സന്തോഷത്തോടെയാണ് ആ ഭാവിയിൽ ജീവിക്കുന്നതെന്ന് ആ കാഴ്ചകൾ എനിക്ക് കാണിച്ചുതന്നു"

അന്നുവരെ കണ്ടിട്ടില്ലാത്ത, അറിയാത്ത ഒരാളുടെ മുഖം. പക്ഷേ, ആ നിമിഷം... ആ മുഖം എനിക്ക് അപരിചിതമായി തോന്നിയില്ല.

വർഷങ്ങളായി അറിയാവുന്ന, എപ്പോഴോ നഷ്ടപ്പെട്ടുപോയ എന്റെ പ്രിയപ്പെട്ട ആരോ ഒരാളെ തിരികെ കിട്ടിയത് പോലൊരു തോന്നലായിരുന്നു അന്നെനിക്ക്.

പിന്നീട് നീ നാട്ടിലെത്തി, നിന്നേ നേരിട്ട് കണ്ടപ്പോൾ... ഞാൻ ഞെട്ടിപ്പോയി. മനസ്സിൽ കണ്ട അതേ മുഖം. അന്നേ എനിക്ക് മനസ്സിലായതാ ദേവാ, നീ വെറുമൊരു യാത്രക്കാരനല്ല... ഞങ്ങളുടെ ജീവിതത്തിലേക്ക് വിധിയെന്നോണം കടന്നുവന്ന ആളാണെന്ന്."

അവൾ അത് പറയുമ്പോൾ ട്രെയിനിന്റെ ഇരമ്പലിനെയും തോൽപ്പിക്കുന്ന വേഗത്തിൽ എന്റെ ഹൃദയം മിടിക്കാൻ തുടങ്ങിയിരുന്നു.

അവൾ ഒന്ന് ശ്വാസമെടുത്തു, എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി തുടർന്നു.

""​"നിനക്കറിയാലോ, അപരിചിതരെ കാണുമ്പോൾ ഒരു ഒച്ചുപോലെ സ്വന്തം ലോകത്തേക്ക് ചുരുങ്ങുന്നവളാണ് ഞാൻ.

പക്ഷേ, ആദ്യമായിട്ടാണെങ്കിലും നീ എന്റെ അടുത്തേക്ക് വന്നപ്പോൾ... പതിവ് പോലെ എനിക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല ദേവാ.

​മറ്റുള്ളവരെ അകറ്റി നിർത്താൻ എനിക്ക് എളുപ്പമായിരുന്നു. പക്ഷേ നിന്റെ കാര്യത്തിൽ... ഏതോ ഒരു അദൃശ്യ ശക്തി എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എത്ര ശ്രമിച്ചിട്ടും നിന്നെ ഒഴിവാക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല

എന്റെ ഈ മാറ്റം കണ്ടപ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥയായത് നിധിയാണ്.

ഞങ്ങളുടെ ലോകത്തേക്ക് നീ കടന്നുവന്നത്ത് അവൾക്ക് ഉൾക്കൊള്ളാനായില്ല.

​അതുകൊണ്ട് അവൾ നിന്നെ വെറുത്തു. പലരീതിയിലും നിന്നെ ദ്രോഹിക്കാൻ അവൾ ശ്രമിച്ചു. അപ്പോഴൊക്കെ നിനക്ക് വേണ്ടി അവളോട് യുദ്ധം ചെയ്യേണ്ടി വന്നത് ഞാനാണ്.

​നിന്നെ വെറുതെ വിടാൻ പറഞ്ഞ് ഞാൻ അവളോട് കരഞ്ഞുതർക്കിച്ചിട്ടുണ്ട്. ഒടുവിൽ അവൾ തോറ്റുതന്നത് എനിക്ക് മുന്നിലാണ്.

​നീ വേദനിച്ചാൽ, അത് എന്നെ തകർക്കുമെന്ന് അവൾക്ക് മനസ്സിലായി. സ്വന്തം വാശിയേക്കാൾ വലുത് അവൾക്ക് എന്റെ

💬 Comments

View all comments