Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
സന്തോഷമായിരുന്നു. അങ്ങനെയാണ് അവൾ നിന്നെ ഉപദ്രവിക്കുന്നത് നിർത്തിയത്..."""
ആമി പറഞ്ഞു നിർത്തിയതും അവളുടെ മുഖത്ത് വശ്യമായ പുഞ്ചിരിക്കൊപ്പം അവളുടെ അതിലും മനോഹരമായ നുണക്കുഴി തെളിഞ്ഞു വന്നു...
ആ ചിരിയിൽ അത്രയും നിധി എന്ന കുറുമ്പിയുടെ ഓർമ്മകളായിരുന്നിരിക്കണം...
ഒന്ന് എത്തിവലിഞ് നിധിയേ നോക്കിയശേഷം എന്റെ ശ്രദ്ധ വീണ്ടും ഞാൻ ആമിയിലേക്ക് കൊടുത്തു....
ആമിയുടെ ചുണ്ടിലെ ആ പുഞ്ചിരി അപ്പോഴേക്കും മാഞ്ഞുപോയിരുന്നു.... പകരം, കണ്ണുകളിൽ വല്ലാത്തൊരു ഇരുൾ പരന്നു. ട്രെയിനിന്റെ താളത്തിനൊപ്പം അവളുടെ ശബ്ദവും ഗൗരവമുള്ളതായി.
"പക്ഷേ... ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. നമ്മുടെ ആ കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി അങ്ങനെ പോകുമ്പോഴാണ്... ആ ദിവസം വന്നത്."
ആ ഓർമ്മ പോലുംപൊള്ളിക്കുന്നത് പോലെ അവളൊന്നു നടുങ്ങി...
"ഒരു സുപ്രഭാതത്തിൽ... മലയിലേക്കുള്ള ആ വിജനമായ വഴിയിൽ വെച്ച്... നിന്റെ ശവശരീരം..."
വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. അവൾ പണിപ്പെട്ട് അത് മുഴുമിപ്പിച്ചു.
"...കീറിപ്പറിഞ്ഞ അവസ്ഥയിൽ ഞാൻ കണ്ടു. ചോരയിൽ കുളിച്ചു കിടക്കുന്ന നിന്റെ ആ രൂപം കണ്ടപ്പോൾ... എന്റെ നിയന്ത്രണം പൂർണമായും പോയിരുന്നു.... കരയാൻ പോലും കഴിയാതെ, ഒരുതരം മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ."
അവൾ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു...
""""വെറും കുറച്ചു നാളുകൾ മാത്രം പരിചയമുള്ള, ഒരാൾ പെട്ടെന്ന് ഇല്ലാതാവുമ്പോൾ എന്തിനാണ് എനിക്ക് ഇത്രയേറെ വേദനിക്കുന്നത് എന്ന് ആരും ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കിൽ തന്നെ എനിക്കതിന് ഉത്തരമില്ലായിരുന്നു പറയാൻ....
അന്നത്തെ ആ ദിവസത്തിനു ശേഷം, ഞാൻ പഠിപ്പെല്ലാം നിർത്തി.
മുറിയിൽ നിന്ന് പുറത്തിറങ്ങാതായി. ഇരുട്ടു നിറഞ്ഞ.മുറിയിൽ ഞാൻ ഒതുങ്ങിക്കൂടി...
നിധി എല്ലാ ദിവസവും വരും, എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും... പക്ഷേ അവളോട് പോലും സംസാരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ ജീവന്റെ പാതി അടർന്നു പോയത് പോലെ..."
പുറത്തെ ഇരുട്ടിലേക്ക് നോക്കി അവൾ തുടർന്നു.
"അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒടുവിൽ ഒരു രാത്രി... കരഞ്ഞു തളർന്ന് ഞാൻ ഉറങ്ങിപ്പോയി.
പിന്നീട് കണ്ണ് തുറന്നപ്പോൾ... ഞാൻ എന്റെ മുറിയിലായിരുന്നില്ല.
ആ ഗുഹയുടെ മുന്നിലായിരുന്നു! കയ്യിൽ, നിധി തന്ന മോതിരവും, ഗുഹയ്ക്കുള്ളിൽ നിന്നും കിട്ടിയ ആ പുസ്തകവും ഉണ്ടായിരുന്നു."
"""അത്രയും നാൾ ഞാൻ ഒരു സ്വപ്നലോകത്തായിരുന്നോ.... നീ
💬 Comments
View all comments