0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

നേരിട്ട് കണ്ടപ്പോൾ... ഞാൻ ഞെട്ടിപ്പോയി. മനസ്സിൽ കണ്ട അതേ മുഖം. അന്നേ എനിക്ക് മനസ്സിലായതാ ദേവാ, നീ വെറുമൊരു യാത്രക്കാരനല്ല... ഞങ്ങളുടെ ജീവിതത്തിലേക്ക് വിധിയെന്നോണം കടന്നുവന്ന ആളാണെന്ന്."

അവൾ അത് പറയുമ്പോൾ ട്രെയിനിന്റെ ഇരമ്പലിനെയും തോൽപ്പിക്കുന്ന വേഗത്തിൽ എന്റെ ഹൃദയം മിടിക്കാൻ തുടങ്ങിയിരുന്നു.

അവൾ ഒന്ന് ശ്വാസമെടുത്തു, എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി തുടർന്നു.

""​"നിനക്കറിയാലോ, അപരിചിതരെ കാണുമ്പോൾ ഒരു ഒച്ചുപോലെ സ്വന്തം ലോകത്തേക്ക് ചുരുങ്ങുന്നവളാണ് ഞാൻ.

പക്ഷേ, ആദ്യമായിട്ടാണെങ്കിലും നീ എന്റെ അടുത്തേക്ക് വന്നപ്പോൾ... പതിവ് പോലെ എനിക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല ദേവാ.

​മറ്റുള്ളവരെ അകറ്റി നിർത്താൻ എനിക്ക് എളുപ്പമായിരുന്നു. പക്ഷേ നിന്റെ കാര്യത്തിൽ... ഏതോ ഒരു അദൃശ്യ ശക്തി എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എത്ര ശ്രമിച്ചിട്ടും നിന്നെ ഒഴിവാക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല

എന്റെ ഈ മാറ്റം കണ്ടപ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥയായത് നിധിയാണ്.

ഞങ്ങളുടെ ലോകത്തേക്ക് നീ കടന്നുവന്നത്ത് അവൾക്ക് ഉൾക്കൊള്ളാനായില്ല.

​അതുകൊണ്ട് അവൾ നിന്നെ വെറുത്തു. പലരീതിയിലും നിന്നെ ദ്രോഹിക്കാൻ അവൾ ശ്രമിച്ചു. അപ്പോഴൊക്കെ നിനക്ക് വേണ്ടി അവളോട് യുദ്ധം ചെയ്യേണ്ടി വന്നത് ഞാനാണ്.

​നിന്നെ വെറുതെ വിടാൻ പറഞ്ഞ് ഞാൻ അവളോട് കരഞ്ഞുതർക്കിച്ചിട്ടുണ്ട്. ഒടുവിൽ അവൾ തോറ്റുതന്നത് എനിക്ക് മുന്നിലാണ്.

​നീ വേദനിച്ചാൽ, അത് എന്നെ തകർക്കുമെന്ന് അവൾക്ക് മനസ്സിലായി. സ്വന്തം വാശിയേക്കാൾ വലുത് അവൾക്ക് എന്റെ സന്തോഷമായിരുന്നു. അങ്ങനെയാണ് അവൾ നിന്നെ ഉപദ്രവിക്കുന്നത് നിർത്തിയത്..."""

ആമി പറഞ്ഞു നിർത്തിയതും അവളുടെ മുഖത്ത് വശ്യമായ പുഞ്ചിരിക്കൊപ്പം അവളുടെ അതിലും മനോഹരമായ നുണക്കുഴി തെളിഞ്ഞു വന്നു...

ആ ചിരിയിൽ അത്രയും നിധി എന്ന കുറുമ്പിയുടെ ഓർമ്മകളായിരുന്നിരിക്കണം...

ഒന്ന് എത്തിവലിഞ് നിധിയേ നോക്കിയശേഷം എന്റെ ശ്രദ്ധ വീണ്ടും ഞാൻ ആമിയിലേക്ക് കൊടുത്തു....

ആമിയുടെ ചുണ്ടിലെ ആ പുഞ്ചിരി അപ്പോഴേക്കും മാഞ്ഞുപോയിരുന്നു.... പകരം, കണ്ണുകളിൽ വല്ലാത്തൊരു

💬 Comments

View all comments