Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
വരാൻ പോലും കഴിയാത്തവിധം കാലുകൾ തളർന്നുപോയിരുന്നു, മനസ്സ് കൈവിട്ടു പോയ അവസ്ഥ.
എന്നാൽ നിന്റെ ശരീരത്തിലുണ്ടായ ചെറിയൊരു അനക്കം കണ്ടതും നിധി നിന്റെ അടുത്തേക്ക് ഓടിയെത്തി. അവളെ കണ്ടതും, അന്ത്യശ്വാസം വലിക്കുന്നതിനിടയിലും നീ നിന്റെ ചോരപുരണ്ട കൈകൾ കൊണ്ട് അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു.
നീ അവളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... ഞാൻ അത് കണ്ടു, പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ശരീരം മുഴുവൻ മരവിച്ച്, ചുറ്റുമുള്ള വായു പോലും നഷ്ടപ്പെട്ടതുപോലെ ശ്വാസം മുട്ടുന്ന ഒരവസ്ഥയിലായിരുന്നു ഞാൻ.
നിധിയുടെ കണ്ണുകൾ പെയ്യുകയായിരുന്നു. പക്ഷേ എന്നെ കൂടുതൽ വേദനിപ്പിച്ചത് അതൊന്നുമായിരുന്നില്ല... ആ വേദന കടിച്ചമർത്തിക്കൊണ്ടുള്ള നിന്റെ ആ അവസാന ചിരിയായിരുന്നു....
നിനക്ക് പറയാനുള്ളത് പറഞ്ഞുതീർന്നതും, കണ്ണുനീർ തുടച്ചുകൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നു. നിലത്ത് ജീവച്ഛവമായി ഇരുന്ന എന്നെ അവൾ പിടിച്ചെഴുന്നേൽപ്പിച്ചു.
ശേഷം എന്നെയും കൊണ്ട് അവിടെ നിന്നും ഓടിപ്പോകാനായിരുന്നു അവളുടെ ശ്രമം.
പക്ഷേ ഞാൻ സമ്മതിച്ചില്ല... അവളെ തള്ളിമാറ്റി നിന്റെ അടുത്തേക്ക് വരാൻ ഞാൻ ശ്രമിച്ചു. പക്ഷേ നിധിയുടെ കൈകളെ തടയാൻ മാത്രം ശക്തി എനിക്കുണ്ടായിരുന്നില്ല.
'എന്നെ വിടൂ ശ്രീ... നമുക്ക് അവനെയും കൊണ്ട് പോകാം... അവനെ തനിച്ചാക്കി ഞാൻ വരില്ല' എന്നൊക്കെ ഞാൻ അവളോട് കരഞ്ഞുതർക്കിച്ചു.
പക്ഷേ നിധിയുടെ കലങ്ങിയ കണ്ണുകളിൽ നിസ്സഹായത മാത്രമായിരുന്നു. അവൾ അവസാനമായി നിന്നെ ഒന്ന് നോക്കി... പിന്നെ എന്റെ കൈകളിൽ മുറുക്കെപ്പിടിച്ച്, ഒരു യന്ത്രത്തെപ്പോലെ എന്നെയും വലിച്ചുകൊണ്ട് ആ ഇരുട്ടിലൂടെ ഓടി...
പക്ഷേ ഞങ്ങൾക്ക് പുറത്തെത്താനായില്ല... അതിനു മുൻപേ ഒരു വലിയശബ്ദത്തോടൊപ്പം ആ വെളിച്ചം ഞങ്ങളെ വിഴുങ്ങി.....
പിന്നീട് കണ്ണ് തുറക്കുമ്പോൾ, ഞങ്ങൾ വീണ്ടും ആ ഗുഹയുടെ മുന്നിൽ... എല്ലാം പഴയതുപോലെ. സമയചക്രം വീണ്ടും തിരിഞ്ഞിരിക്കുന്നു.""""""""
ആമി ഒരു നിമിഷം കണ്ണുകൾ അടച്ചു..... ശേഷം വീണ്ടും തുടർന്നു...
"""നിധി ആശ്വസിപ്പിക്കാനെന്നോണം എന്റെ തോളിൽ കൈവെച്ചു.
പക്ഷേ ജീവിതത്തിലാദ്യമായി അവളോട്
💬 Comments
View all comments