Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
എനിക്ക് അടങ്ങാത്ത ദേഷ്യമാണ് തോന്നിയത്.
നിന്നെ അവിടെ ഉപേക്ഷിക്കാൻ അവൾ കാണിച്ച ആ തിടുക്കം... കുറ്റം അവളുടെതല്ലെന്ന് അറിയാമായിരുന്നിട്ടും എനിക്കവളോട് പൊറുക്കാൻ കഴിഞ്ഞില്ല. നീ വന്നപ്പോൾ മുതൽ ഞാൻ അവളോട് കാണിച്ച മൗനവും ദേഷ്യവും ആ സങ്കടത്തിൽ ന്നും ഉണ്ടായതായിരുന്നു........""""""""
ആമി മുഖമുയർത്തി എന്നെ നോക്കി......
"ഈ ലൂപ്പിൽ നീ ആദ്യം വന്നപ്പോൾ, നിധിയുടെ കയ്യിൽ നിന്നും നിന്റെ കവിളത്ത് കിട്ടിയ ആ അടി... ഓർമ്മയുണ്ടോ?അതേക്കുറിച്ച് അവൾ എന്നോട് പറഞ്ഞിരുന്നു...."
ഞാൻ ഉണ്ട് എന്നർത്ഥത്തിൽ തലയാട്ടി.അല്ലെങ്കിൽ തന്നേ ആദ്യമായി കണ്ടപ്പോൾ തന്നേ കിട്ടിയ പൊന്നീച്ച പറന്ന അടി എങ്ങനെ മറക്കാനാണ്... 😐
"അത് മറ്റൊന്നും കൊണ്ടായിരുന്നില്ല പൊന്നൂസേ... ഓരോന്ന് പറയാതെ പോയി ഒപ്പിച്ചു വെച്ചതിനും, നീ കാരണം ഞാൻ അവളോട് പിണങ്ങിയതിനും അവൾ നിനക്ക് തന്ന ഒരു ചെറിയ ശിക്ഷയായിരുന്നു അത്..."
കലങ്ങിയ കണ്ണുകളിൽ തെളിയുന്ന ചിരിയോടെ, അവൾ പറഞ്ഞു നിർത്തി........
എല്ലാം പറഞ്ഞുതീർന്നതും ഞങ്ങളുടെ ഇടയിൽ മൗനം നിറഞ്ഞു.
ട്രെയിനിന്റെ വേഗതക്കനുസരിച്ച് പുറത്ത് നിന്നുള്ള കാറ്റ് ഞങ്ങളെ പുണരുന്നുണ്ടായിരുന്നു.
പിന്നിലാക്കപ്പെടുന്ന കാഴ്ചകൾ പോലെ, പഴയ സങ്കടങ്ങളെ കാറ്റിന് വിട്ടുകൊടുത്ത് ഞങ്ങൾ ആ ഇരിപ്പിടത്തിൽ ചാരിയിരുന്നു.
ആ കാറ്റിന്റെ തണുപ്പിലും എന്റെ ഉള്ളുമാത്രം നീറുകയായിരുന്നു...
നെഞ്ചിലൊരു വിങ്ങൽ...
എത്രത്തോളമാണ് ഇവർ എന്നെ സ്നേഹിക്കുന്നത്? എനിക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായവർ... ഓരോ ലൂപ്പിലും എന്റെ ജീവന് കാവലിരുന്നവർ.
പക്ഷേ, വിധിയുടെ തമാശ പോലെ... ഇത്രയൊക്കെ സ്നേഹിച്ചിട്ടും, ഈ ലൂപ്പിൽ പോലും അവരോട് പറയാൻ സാധിക്കാത്ത, ഉള്ളിൽ കനൽ പോലെ എരിയുന്ന ഒരു രഹസ്യം എനിക്കുണ്ട്. അതോർക്കും തോറും കുറ്റബോധം എന്നെ കാർന്നുതിന്നാൻ തുടങ്ങി.
പെട്ടെന്നാണ് ആമി എന്റെ മുഖത്തേക്ക് നോക്കി ആ ചോദ്യം ചോദിച്ചത്.
"ഇതൊക്കെ നിന്നോട് ഇപ്പോൾ എന്തിനാണ് ഞാൻ പറഞ്ഞതെന്ന് നിനക്കറിയാമോ ദേവാ?"
അവളുടെ കണ്ണുകളിലെ അർത്ഥം മനസ്സിലാവാതെ, "ഇല്ല"
💬 Comments
View all comments