0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.

അവൾ ചെറിയൊരു പുഞ്ചിരിയോടെ തുടർന്നു.

"എനിക്കും നിധിക്കും അറിയാം... ഈ ലൂപ്പിലും നീ എന്തൊക്കെയോ രഹസ്യങ്ങൾ ഞങ്ങളിൽ നിന്നും ഒളിക്കുന്നുണ്ടെന്ന്."

ഞാൻ ഒന്ന് ഞെട്ടി. എന്റെ മുഖത്തെ ഭാവം മാറിയത് അവൾ ശ്രദ്ധിച്ചു.

"പേടിക്കണ്ട... നിധിയുടെ ആ ശക്തി വെച്ച് നോക്കിയാൽ നിമിഷനേരം കൊണ്ട് നിന്റെ മനസ്സിലുള്ളത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും. പക്ഷേ... അങ്ങനെ ആ കാര്യം ഞങ്ങൾക്ക് അറിയണ്ട.

അത് നീയായിട്ട് എന്നാണോ പറയാൻ ആഗ്രഹിക്കുന്നത്, അന്ന് നിന്നിൽ നിന്നും തന്നെ ഞങ്ങൾക്കത് കേൾക്കണം. നിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവരുത് ഞങ്ങളുടെ സ്നേഹം എന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അവൾ അതിന് മുതിരാത്തത്."

അവൾ എന്റെ കൈകൾ ഒന്നുകൂടി മുറുക്കെ പിടിച്ചു.

"ഒരു കാര്യം നീ അറിയണം പൊന്നൂസേ... അത് എന്തുതന്നെയായാലും, ഇനി എന്തൊക്കെ സംഭവിച്ചാലും... ഞങ്ങൾ എന്നും നിന്റെ ഒപ്പമുണ്ടാകും. ഒരു നിഴൽ പോലെ..."

അതും പറഞ്ഞ് അവൾ മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി, ശേഷം എന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.

ആ കാറ്റിനേക്കാൾ കുളിർമയുള്ള, ആയിരം വാക്കുകളേക്കാൾ ആശ്വാസം തരുന്ന സ്നേഹത്തിന്റെ മുദ്രയായിരുന്നു അത്....

ഉള്ളിലൊളിപ്പിച്ച കുറ്റബോധവും, അവൾ നൽകുന്ന അളവറ്റ സ്നേഹവും കൂടി എന്റെ മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തിയിരുന്നു.

​എന്റെ നിയന്ത്രണങ്ങൾ എല്ലാം തകർത്ത് കണ്ണുകൾ നിറഞ്ഞു തുളുമ്പി.

​അത് കണ്ടതും അവളുടെ മുഖത്ത് വാത്സല്യം നിറഞ്ഞു.

​"അയ്യേ... എന്റെ പൊന്നൂസ് കരയുവാണോ...?"

​അവൾ കുനിഞ്ഞ്, എന്റെ കവിളിലൂടെ ഒരു ചാൽ പോലെ ഒഴുകിയിറങ്ങിയ ആ കണ്ണുനീർത്തുള്ളിയിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു.

​ആ കണ്ണുനീരിന്റെ ഉപ്പ് അവൾ സ്വന്തം ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു. ആ സ്പർശനത്തിൽ എന്റെ സങ്കടങ്ങളെല്ലാം അലിഞ്ഞുപോകുന്നതുപോലെ...

​പിന്നീട് ഞങ്ങൾ ഒന്നും സംസാരിച്ചില്ല.

കൊച്ചുകുട്ടികളെപ്പോലെ വിരലുകൾ തമ്മിൽ കോർത്തുപിടിച്ച്, ആ സീറ്റിൽ ചേർന്നിരുന്നു.

​അവൾ എന്തൊക്കെയോ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു... പഴയ

💬 Comments

View all comments