0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

നമ്മൾ കണ്ട... ആ പെണ്ണ്..."

അവളുടെ ആ വാക്കുകൾ കേട്ടതും എന്റെ നെഞ്ചിൽ വലിയൊരു ആന്തൽ ഉണ്ടായി. ഒരു നിമിഷം ഹൃദയം നിലച്ചുപോയതുപോലെ. ആ രാത്രിയിലെ പേടിപ്പിക്കുന്ന ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഇരച്ചുകയറി.

"നീ എന്തൊക്കെയാ ഈ പറയുന്നേ...? എവിടെ...?"

കൃതിക അവളെ തട്ടി വിളിച്ചു ചോദിച്ചു.

റോസ് പതിയെ തല വെട്ടിച്ച്, ഞങ്ങളുടെ വണ്ടിയുടെ തൊട്ടു സൈഡിൽ നിർത്തിയിട്ടിരുന്ന ഒരു കറുത്ത കാറിലേക്ക് നോക്കി.

ഞാനും അങ്ങോട്ട് നോക്കി.

നോക്കിയ നിമിഷം ഞാൻ തറഞ്ഞുപോയി.

ആ കാറിന്റെ പിൻസീറ്റിലെ വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുകയാണ്. അതിലൂടെ പുറത്തേക്ക് തലയിട്ട് കിടക്കുന്ന, അഴിച്ചിട്ട മുടിയും വശീകരിക്കുന്ന സൗന്ദര്യവുമുള്ള ആ രൂപം...

അതെ... സംശയമില്ല. അത് അവൾ തന്നെ.

ആ സുന്ദരിയായ രാക്ഷസി.

അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നു, കാറ്റിൽ മുടിയിഴകൾ പാറിപ്പറക്കുന്നു. കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകുന്ന സൗന്ദര്യം. പക്ഷേ ആ സൗന്ദര്യത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം എനിക്കറിയാമായിരുന്നു.

ഞാൻ അത്ഭുതത്തോടെയും അൽപ്പം ഭയത്തോടെയും നോക്കിനിൽക്കെ, സിഗ്നൽ പച്ചയായി.

പെട്ടെന്ന് ആ കറുത്ത കാർ മുന്നോട്ടെടുത്ത്, ഞങ്ങൾക്ക് പോകേണ്ടിയിരുന്ന വഴിക്ക് നേരെ എതിർവശത്തുള്ള റോഡിലേക്ക് തിരിഞ്ഞു പോയി.

എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധനായി ഇരിക്കാനേ എനിക്ക് സാധിച്ചുള്ളൂ....

പുറകിൽ നിന്നും ഹോൺ അടികൾ നിർത്താതെ മുഴങ്ങാൻ തുടങ്ങി.

കുറെയേറെ വണ്ടികളുടെ ഹോൺ ശബ്ദം. എന്റെ ചെവിയിൽ അത് ഇരച്ചു കയറി.

എങ്ങോട്ട് പോവണം? പ്രൊഫസറെ കാണാൻ പോവണോ? അതോ ഇവളെ പിന്തുടരണോ?

തല പുകയുന്ന ചിന്തകൾ. പുറകിലെ വണ്ടിക്കാരുടെ ചീത്തവിളിയും ഹോൺ അടിയും കൂടിയപ്പോൾ എനിക്ക് വേറെ ഒന്നും ആലോചിക്കാൻ സമയം കിട്ടിയില്ല.

ഇവളെ ഇപ്പോൾ വിട്ടാൽ, ഇനി ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു.

"മൈര്......"

ഞാൻ രണ്ടും കൽപ്പിച്ചു.

സ്റ്റിയറിംഗ് വെട്ടിച്ച്, ആ ജംഗ്ഷനിൽ നിന്നും യു-ടേൺ എടുത്ത് ഞാൻ ആ കറുത്ത

💬 Comments

View all comments