0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

കാറിന്റെ പിന്നാലെ കുതിച്ചു.

"എടാ... നീ എങ്ങോട്ടാ ഈ പോവുന്നേ...?"

സച്ചിൻ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

പക്ഷേ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. എന്റെ കണ്ണ് ആ കറുത്ത കാറിൽ മാത്രമായിരുന്നു.

ഇതിനിടയിൽ കൃതികയും റോസും അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു...

കാറിനെ പിന്തുടർന്ന് ഞങ്ങൾ നഗരത്തിരക്കുകളിൽ നിന്നും മാറി, കുറച്ച് വിജനമായ ഒരു വഴിയിലേക്ക് കയറി.

കുറച്ച് ദൂരം മുന്നോട്ട് പോയതും, റോഡിന്റെ ഒരു വശത്തായി ഉയർന്നു നിൽക്കുന്ന വലിയ മതിലുകൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.

പുറത്തുനിന്നും നോക്കിയാൽ അതിനുള്ളിൽ എന്താണെന്ന് ഒരു തരി പോലും കാണാൻ സാധിക്കാത്ത അത്രയും വലിപ്പമുണ്ടായിരുന്നു ആ മതിലുകൾക്ക്.

ഞങ്ങൾ നോക്കി നിൽക്കെ ആ കാർ നേരെ ചെന്ന് നിന്നത് ആ മതിലുകൾക്ക് നടുവിലുള്ള ഒരു വലിയ ഗേറ്റിന് മുന്നിലായിരുന്നു. കാർ എത്തിയതും ശബ്ദമില്ലാതെ ആ ഗേറ്റ് തുറക്കപ്പെട്ടു. കാർ അതിനുള്ളിലേക്ക് മറഞ്ഞു. ഒട്ടും വൈകാതെ തന്നെ ആ വാതിൽ അടയുകയും ചെയ്തു.

ഞങ്ങൾ വണ്ടി കുറച്ചു മാറി, ആർക്കും സംശയം തോന്നാത്ത രീതിയിൽ ഒതുക്കി നിർത്തി.

"വാ... പോയി നോക്കാം..."

നട്ടുച്ച വെയിലായതുകൊണ്ട് തന്നെ, റോഡിൽ കാര്യമായി ആരുമില്ലായിരുന്നു. ഞങ്ങൾ ഒരു സാധാരണ കാഴ്ചക്കാർ എന്ന രീതിയിൽ, ഒരു പതർച്ചയും കൂടാതെ ആ ഗേറ്റിന് അടുത്തേക്ക് നടന്നു.

എന്നാൽ അടുത്തെത്തിയതും ഞങ്ങൾ അത്ഭുതത്തോടെ പരസ്പരം നോക്കിപ്പോയി.

അതൊരു സാധാരണ ഗേറ്റ് അല്ല...

നമ്മുടെ നാട്ടിലൊന്നും സാധാരണ കാണാത്ത, ജാപ്പനീസ് സിനിമകളിലൊക്കെ കണ്ടിട്ടുള്ളതരം ഒരു പ്രത്യേക ആകൃതിയിലുള്ള കവാടം. കടും തവിട്ടു നിറത്തിലുള്ള തടിയിൽ തീർത്ത ആ ഗേറ്റിന്റെ ഓരോ ഭാഗത്തും വല്ലാത്തൊരു കലാവിരുതുണ്ടായിരുന്നു.

മേൽക്കൂരയുടെ അരികുകൾ വളഞ്ഞു മുകളിലേക്ക് നിൽക്കുന്ന ആ ഡിസൈൻ കാണാൻ തന്നെ നല്ല ഭംഗി.

പക്ഷേ ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആ ഗേറ്റിന്റെ ഒത്ത നടുവിലായി കൊത്തിവെച്ചിരിക്കുന്ന രൂപമായിരുന്നു.

ഒരു

💬 Comments

View all comments