Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]
വലിയ ഇരുമ്പ് ചങ്ങലകൾ നീങ്ങുന്ന ശബ്ദത്തോടെ ആ ഭീമൻ വാതിൽ മെല്ലെ തുറന്നുവന്നു.
ഇത്ര പെട്ടെന്നോ? ഇയാൾ സമ്മതിച്ചോ?
ഞാൻ അത്ഭുതപ്പെട്ടുപോയി.
സാധാരണ ഗതിയിൽ ഇത്തരം വലിയ സ്ഥലങ്ങളിൽ കയറാൻ എത്ര പാടുപെടണം. ഇതിപ്പോൾ ചോദിച്ച ഉടനെ തുറന്നു തന്നിരിക്കുന്നു. എന്തോ പന്തികേടുള്ളതുപോലെ...
പക്ഷേ ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. വാതിൽ പൂർണ്ണമായും തുറന്നതും ഞങ്ങൾ അതിനുള്ളിലേക്ക് കാലെടുത്തു വെച്ചു.
ഉള്ളിലേക്ക് കയറിയതും ഞങ്ങൾ കണ്ട കാഴ്ച... അത് ഞങ്ങളെ മറ്റൊരു ലോകത്തേക്ക് എത്തിച്ചതുപോലെയായിരുന്നു.
പുറത്തെ പൊടിയും ചൂടും ബഹളവുമൊന്നുമില്ലാത്ത, തികച്ചും വ്യത്യസ്തമായ ഒരു ലോകം.
വിശാലമായ ആ കോമ്പൗണ്ട് ഒരു സ്വർഗ്ഗം പോലെ തോന്നിപ്പിച്ചു. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം. വെട്ടി ഒതുക്കിയ പുൽത്തകിടികൾ ഒരു പച്ചപ്പട്ടു വിരിച്ചതുപോലെ പരന്നുകിടക്കുന്നു.
അതിനിടയിലൂടെ വിലപിടിപ്പുള്ള അലങ്കാര മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു.
കണ്ടാൽ തന്നെ വലിയ വിലമതിക്കുന്ന ബോൺസായ് മരങ്ങളും, ജപ്പാനിലെ ചെറി ബ്ലോസ്സത്തെ ഓർമ്മിപ്പിക്കുന്ന പൂമരങ്ങളും അവിടെയുണ്ട്.
അതൊരു സാധാരണ വീടോ ഹോട്ടലോ മറ്റോ ആയിരുന്നില്ല. ലോകത്തുള്ള സകല അയോധന കലകളും പരിശീലിപ്പിക്കുന്ന ഒരു വലിയ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു അത്.
ചൈനീസ്, ജാപ്പനീസ് വാസ്തുവിദ്യയിൽ പണിത പരിശീലന കേന്ദ്രങ്ങൾ ആ വളപ്പിലെ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുന്നു. ഓരോന്നിനും ഓരോ പ്രത്യേകതകളുണ്ട്. ചിലത് തുറസ്സായ സ്ഥലത്താണെങ്കിൽ, ചിലത് മരത്തടികൾ കൊണ്ട് നിർമ്മിച്ച മനോഹരമായ കെട്ടിടങ്ങളാണ്.
ഓരോ കെട്ടിടത്തിനും ഓരോ അയോധന കലകൾക്കായുള്ള പ്രത്യേക ഇടങ്ങൾ വേർതിരിച്ചിട്ടുണ്ട്.
അവിടെ പരിശീലനം നടത്തുന്നവരെ കണ്ടപ്പോൾ ഞങ്ങൾ വാ പൊളിച്ചു പോയി.
കറുത്ത വസ്ത്രം ധരിച്ച നൂറുകണക്കിന് ആളുകൾ. ചിലർ മരത്തിന്റെ ചുവട്ടിൽ ഒറ്റയ്ക്ക് നിന്ന് വായുവിൽ കൈകാലുകൾ വീശി പരിശീലിക്കുന്നു. മറ്റു ചിലർ കൂട്ടമായി നിന്ന് ഒരേ താളത്തിൽ അഭ്യാസങ്ങൾ കാണിക്കുന്നു. അവരുടെ ഓരോ ചലനത്തിലും വല്ലാത്തൊരു അച്ചടക്കവും കരുത്തും പ്രകടമായിരുന്നു.
കുട്ടികൾ മുതൽ മുതിർന്നവർ വരെ
💬 Comments
View all comments