0%

Chapter Title : നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

തടിപ്പാകിയ തറ.

വായുവിൽ വിയർപ്പിന്റെയും, പഴക്കമുള്ള മരത്തിന്റെയും, എന്തോ ഒരുതരം എണ്ണയുടെയും സമ്മിശ്ര ഗന്ധം തളംകെട്ടി നിൽക്കുന്നു.

ഹാളിന്റെ അരികുകളിലായി കറുത്ത കിമോണോ (Kimono) വസ്ത്രം ധരിച്ച, ഞങ്ങളുടെ അതേ പ്രായം തോന്നിക്കുന്ന വിരലിലെണ്ണാവുന്ന കുറച്ചുപേർ നിൽക്കുന്നുണ്ടായിരുന്നു.

അവരുടെയെല്ലാം കൈകളിൽ 'കാറ്റാന' (Katana) എന്ന് വിളിക്കുന്ന ജാപ്പനീസ് വാളുകൾ തിളങ്ങിനിൽക്കുന്നത് കാണാം.

അവരുടെയെല്ലാം ശ്രദ്ധ ഹാളിന്റെ ഒത്ത നടുവിലായി, തറയിൽ നിന്നും അല്പം ഉയർത്തിക്കെട്ടിയ ഒരു ചതുരശ്ര മരത്തട്ടിൽ തറച്ചുനിൽക്കുകയാണ്.

അവിടെ ഒരു ആണും പെണ്ണും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്.

അതൊരു വെറും പരിശീലനമായിരുന്നില്ല. ജീവനും മരണത്തിനും ഇടയിലുള്ള ഒരു നൃത്തം പോലെയായിരുന്നു അവരുടെ ചലനങ്ങൾ.

ആ യുവാവ് ഒരു യോദ്ധാവിനെപ്പോലെ തിളങ്ങി നിൽക്കുകയായിരുന്നു. വിയർപ്പിൽ കുളിച്ച, ഉറച്ച പേശികളുള്ള ശരീരം കറുത്ത വസ്ത്രത്തിനുള്ളിലൂടെ കാണാം. മുഖത്ത് എങ്ങനെയെങ്കിലും ജയിക്കണമെന്ന വാശിയും ഏകാഗ്രതയും മാത്രം.

എന്നാൽ ആ പെണ്ണ്... അവളെ കണ്ടപ്പോൾ എന്റെ ശ്വാസം ഒന്ന് നിലച്ചുപോയി. ആമിയുടെയും നിധിയുടെയും മുന്നിൽ കടപിടിക്കാൻ കഴിയുന്ന സൗന്ദര്യം... വിയർപ്പുകൊണ്ട് നെറ്റിയിൽ ഒട്ടിപ്പിടിച്ച മുടിയിഴകൾ പോലും അവളുടെ ഭംഗി കൂട്ടുന്നതേയുള്ളൂ. ഒരു ദേവതയെപ്പോലെ തോന്നിപ്പിക്കുമെങ്കിലും, അവളുടെ കണ്ണുകളിലെ തീക്ഷ്ണത ഇരയെ നോക്കുന്ന ഒരു വേട്ടമൃഗത്തിന്റേതായിരുന്നു.

അവരുടെ കയ്യിലുള്ള വാളുകൾ സാധാരണയായിരുന്നില്ല. ഹാളിന്റെ മുകളിലെ ജനാലകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ അവ മാന്ത്രികമായി തിളങ്ങുന്നുണ്ടായിരുന്നു.

അവന്റെ കയ്യിലെ വാളിന്റെ പിടിയിൽ കറുത്ത ചരടുകൾ കൊണ്ട് മുറുക്കിക്കെട്ടിയിട്ടുണ്ട്. അതിന്റെ കൈയുറയിൽ ഒരു അസുരന്റെ എന്ന് തോന്നിപ്പിക്കുന്ന രൂപം അതിമനോഹരമായി കൊത്തിവെച്ചിരിക്കുന്നു. ഓരോ തവണ വീശക്കുമ്പോഴും അതൊരു മുരൾച്ചയോടെ വായുവിനെ കീറിമുറിച്ചു.

അവളുടെ വാളാകട്ടെ, കൂടുതൽ നേർത്തതും എന്നാൽ അപകടകരമാംവിധം മനോഹരവുമായിരുന്നു. പിടിയിൽ രക്തചുവപ്പ് നിറത്തിലുള്ള പട്ട് ചുറ്റിയിട്ടുണ്ട്. വാളിന്റെ വായ്ത്തലയിൽ ചെറിപ്പൂക്കളുടെ ഡിസൈൻ ഒരു കൊലയാളിയുടെ ചിരി പോലെ തിളങ്ങി നിന്നു. അതിന്റെ വക്കിലെ വെള്ളിനിറം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.

"ക്ലിങ്...!!"

വീണ്ടും

💬 Comments

View all comments