Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]
പിടിച്ചുനിർത്തി.
“വൺ… ടു… ത്രീ!”
എതിരാളിക്ക് അനങ്ങാൻ കഴിഞ്ഞില്ല. മൽസരംബാലു അങ്കിൾ ജയിച്ചു.....
മ്മ് ഇയാള് കൊള്ളാലോ....
അയാളുടേക്കാൾ സന്തോഷം അവിടേ കൂടി നിന്നവർക്കായിരുന്നു..
എന്തിനേറെ തോറ്റവൻ പോലും ആഹ്ലാദിച്ച് മറിഞ്ഞു....
എല്ലാവരും കയ്യടിക്കുന്നത് കണ്ടിട്ട് ഞാനും കയ്യടിച്ചു...
ഇനി നമ്മളായിട്ട് ഒന്നും കുറക്കണ്ട...
ഞാനും കയ്യടിച്ചു... അതിന് അയാൾ അർഹനായിരുന്നു.....
കറക്റ്റ് സമയത്തു തന്നെ അയാൾ എന്നേ ശ്രദ്ധിക്കുകയും ചെയ്തു....
"എന്താ ഒന്ന് മുട്ടി നോക്കുന്നോ....."
അയാൾ പാണ്ടിപ്പടയിൽ ചിരിക്കുന്ന പ്രകാശ് രാജിനേ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു...
"ഏയ് എനിക്ക് ബോക്സിങ് ആണ് വശം.. "
ഞാൻ വിനയപൂർവ്വം തന്നെ അയാൾക്ക് മറുപടി കൊടുത്തു....
"ആഹാ... രാമേട്ടാ കേട്ടില്ലേ ചെക്കൻ പറഞ്ഞത്.... "
അങ്കിൾ കുറച്ചു മാറി നിൽക്കുന്ന വൃദ്ധനോടായി പറഞ്ഞു...
കാവി മുണ്ടും തായ്‌പ്പിച്ച കള്ളി ഷർട്ടുമായിരുന്നു അയാളുടെ വേഷം..... തലയിൽ ഒരൊറ്റ കറുത്ത മുടിപോലുമില്ല... നല്ല ക്ലീൻ വൈറ്റ് തല...
തോളിൽ ഒരു തോർത്തുമുണ്ടും ഉണ്ട്....
"ആ കേട്ടു കേട്ടു.... "
അയാൾ എന്നേ നോക്കി അങ്കിളിനോട് മറുപടി പറഞ്ഞു....
"ഇത് രാമേട്ടൻ പുള്ളിക്കാരൻ ഇവിടുത്തെ പഴയ ബോക്സറാ... ഇപ്പോൾ ഇവിടുള്ള കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നു.... "
അങ്കിൾ അയാളെ എനിക്ക് പരിചയ പെടുത്തി തന്നു.....
എനിക്കും സന്ദോഷം തോന്നിയ കാര്യമാണ് ഇവിടുള്ളവരും ബോക്സിങ്ങിനേ ഇഷ്ട്ടപെടുന്നുണ്ട് എന്നുള്ള കാര്യം...
ഞാൻ ബഹുമാനമെന്നോണം അയാൾക്ക് മുന്നിൽ കൈ കൂപ്പി...
"എന്നാൽ പിന്നേ തുടങ്ങിയാലോ.... "
ബാലു അങ്കിൾ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു...
"എന്ത്... "
ഞാൻ ഒന്നും മനസ്സിലാവാത്ത പോലേ അയാളോട് ചോദിച്ചു....
എന്നാൽ എന്നേ ഗോതയിലേക്ക് തള്ളിയിട്ടുകൊണ്ടാണ് മറുപടി തന്നത്...
"ഇത് പ്രേം ഇവൻ നമ്മടെ രാമേട്ടന്റെ ശിഷ്യന്മാരിൽ ഒരാളാണ് ഇവൻ മോനോട് മത്സരിക്കും....അല്ലേടാ..? "
അയാൾ എന്നെയും എന്റെ അടുത്തു നിന്ന പയ്യനെയും മാറി മാറി
💬 Comments
View all comments