Chapter Title : നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]
അടുത്തൊന്നും ഉറങ്ങിയിട്ടില്ല....
എണീച്ച അപ്പോൾ തന്നെ കുറച്ച് വ്യായാമം ചെയ്യുന്നത് എന്റെ ചെറുപ്പം മുതലേ ഉള്ള ശീലങ്ങളിലൊന്നാണ്... അതിന്റെ കൂടേ കുറച്ച് ബോക്സിങ് കൂടേ പ്രാക്ടീസ് ചെയ്യും....
എല്ലാം ചെയ്ത് കഴിഞ്ഞ് ഒന്ന് ഫ്രഷ് ആയി ഞാൻ അടിയിലോട്ട് ചെന്നു...
അവിടേ ആരും തന്നെയില്ല.....
അപ്പോഴാണ് പുറത്തു നിന്നും കുറച്ച് ആളുകളുടെ ശബ്ദം ഞാൻ കേൾക്കുന്നത്...
പിന്നേ ഒന്നും നോക്കിയില്ല ആ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് തന്നെ വച്ചു പിടിച്ചു...
മുറ്റത്തേക്കിറങ്ങി...
ശബ്ദം കേൾക്കുന്നത് വീടിന്റെ ബാക്കിൽ നിന്നുമാണ്... ഞാൻ അങ്ങോട്ടേക്ക് നടന്നു...
കുറച്ചു മാറി ഞാൻ ഒരു മല്ല ശാല കണ്ടു (ഗുസ്തി അല്ലെങ്കിൽ മല്ലയുദ്ധത്തിനായി ഉപയോഗിക്കുന്ന പരിശീലന സ്ഥലം.) അതിനു ബാക്കിലായി ഇന്നലേ കണ്ട ആ വലിയ മലയും. രാത്രിയിൽ കാണുന്നതുപോലെയല്ല പകൽ വെളിച്ചത്തിൽ അതിന്റെ സൗന്ദര്യം ഇരട്ടിയായതുപോലെ തോന്നി എനിക്ക്...മൊത്തത്തിൽ പോസിറ്റീവ് വൈബ് മാത്രം... ആ ഒരു സീനറി കണ്ടാൽ വ്യായാമം ചെയ്യാത്തവർ പോലും ചെയ്ത് പോകും...
മല്ലശാലയുടെ അടുത്തായി കുറച്ചു പേർ നിൽക്കുന്നത് കാണാം...അവരുടെ ശ്രദ്ധയെല്ലാം ഗുസ്തി പ്രാക്ടീസ് ചെയ്യുന്ന രണ്ടു പേരിലേക്കാണ്....
അങ്ങോട്ടേക്ക് എന്റെ കാലുകൾ പതിയേ ചലിച്ചു..
"ബാലു സാർ ഇപ്പ്രാവശ്യം എന്തായാലും ജയിക്കും തീർച്ച..... "
ആരോ പറയുന്നത് ഞാൻ കേട്ടു....
"ഇപ്രാവശ്യം കപ്പ് നമ്മൾക്കാ..."
വേറൊരാളും അതിന് കൂട്ടുപിടിച്ചു..
ഞാൻ നടന്നു വരുന്നതിന്റെ ശബ്ദം കേട്ട് അവിടേ നിൽക്കുന്നവർ എന്നെയൊന്നു നോക്കി...
സാധാരണ കാണാത്തവരേ കാണുമ്പോൾ കുറച്ചു നേരം ഒന്ന് സൂക്ഷിച്ചു നോക്കുവാരായിരിക്കും ഭൂരിഭാഗം പേരും. എന്നാൽ ഇവിടെ അങ്ങനെയൊന്നും ഉണ്ടായില്ല. എന്നേ അവർ നോക്കി
💬 Comments
View all comments