0%

Chapter Title : നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]

നിശബ്ധമായി...

എന്തിനും തയ്യാറായാണ് ഞാൻ ആ വാതിലിന് മുന്നിലെത്തിയത്. എന്റെ ശരീരത്തിൽ പുതുതായി കിട്ടിയ ഊർജ്ജം എന്നെ അതിന് പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

ഞാൻ ഒട്ടും മടിക്കാതെ ആ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.

പക്ഷേ... മുന്നിൽ കണ്ട കാഴ്ച...

അവിടെ, ആ വലിയ പലകയിൽ അവൾ ഉണ്ടായിരുന്നു. പക്ഷേ ഇന്നലെ കണ്ട ആ പട്ടുസാരിയല്ല വേഷം. ശരീരത്തോട് ഒട്ടിനിൽക്കുന്ന, കറുത്ത നിറത്തിലുള്ള യോഗ വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്. ആ വേഷത്തിൽ അവളുടെ ഉടലിന്റെ വടിവുകൾ കൂടുതൽ വ്യക്തമായിരുന്നു.

അവൾ വില്ലുപോലെ ശരീരം വളച്ച്, സങ്കീർണ്ണമായ ഏതോ ഒരു യോഗാസനം ചെയ്യുകയാണ്. ആ വലിയ മുറിയിലെ ജനലിലൂടെ വരുന്ന ഇളം വെയിലിൽ അവൾ കുളിച്ചു നിൽക്കുന്നു.

കഠിനമായ ആസനങ്ങൾ ചെയ്തതുകൊണ്ടാവാം, അവളുടെ വെളുത്ത മേനിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു. കഴുത്തിലൂടെയും, അനാവൃതമായ വയറിലൂടെയും ഒഴുകിയിറങ്ങുന്ന ആ വിയർപ്പുകണങ്ങൾ സൂര്യപ്രകാശത്തിൽ വജ്രം പോലെ തിളങ്ങുന്നു.

ആ കാഴ്ച... അത് കണ്ടതും എന്റെ ഉള്ളിലുണ്ടായിരുന്ന ദേഷ്യവും വാശിയുമെല്ലാം എങ്ങോട്ടോ പോയിമറഞ്ഞു. മുഷ്ടി ചുരുട്ടി പിടിച്ച എന്റെ കൈകൾ അറിയാതെ അയഞ്ഞു പോയി. ഒരു ദേവതയെപ്പോലെ, അല്ലെങ്കിൽ ജീവനുള്ള ഒരു മാർബിൾ പ്രതിമ പോലെ തിളങ്ങി നിൽക്കുന്ന അവളുടെ ആ സൗന്ദര്യത്തിന് മുന്നിൽ ഞാൻ എല്ലാം മറന്നു നിന്നുപോയി.

ഞാൻ വന്നത് അവളറിഞ്ഞു.

ആ യോഗാസനത്തിൽ നിന്ന് അനങ്ങാതെ തന്നെ, അവൾ സാവധാനം കണ്ണ് തുറന്നു.

ആ കാന്തക്കണ്ണുകൾ എന്നെ ഉടക്കി. വിടർന്ന ആ കണ്ണുകളിൽ ഇന്നലത്തെ ഗൗരവമില്ലായിരുന്നു. പകരം... എന്നെ കണ്ടതും അവളുടെ ചുവന്ന അധരങ്ങളിൽ അതിമനോഹരമായ, വശ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു.

അവളുടെ ആ ചിരിക്ക് മുന്നിൽ എന്റെ പകയും ദേഷ്യവുമെല്ലാം മഞ്ഞുപോലെ ഉരുകിപ്പോയിരുന്നു. ആ വശ്യതയ്ക്ക് മുന്നിൽ, ഇപ്പോൾ ഇവളോട് എതിർത്തു നിൽക്കാൻ എനിക്ക് കഴിയില്ലെന്ന് മനസ്സ് മന്ത്രിച്ചു.

പ്രതികാരം... അത് നാളത്തേക്ക് മാറ്റിവെക്കാം.

തോൽവി

💬 Comments

View all comments