0%

Chapter Title : നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]

വില്ലുപോലെ വളഞ്ഞ്, സഹിക്കാൻ കഴിയാത്ത സുഖത്തിന്റെ ആ വലിയ കൊടുമുടിയിൽ ഞങ്ങൾ മൂന്നുപേരും ഒന്നിച്ച് എത്തിച്ചേർന്നു. ഒരു അഗ്നിപർവ്തം പൊട്ടിത്തെറിക്കുന്നതുപോലെ... സിരകളിലൂടെ ഒഴുകിയ ആ വലിയ ലഹരിയിൽ, ലോകം മുഴുവൻ മറന്ന് ഞങ്ങൾ പരസ്പരം അലിഞ്ഞുചേർന്നു.

ആ കാമത്തിന്റെ കൊടുങ്കാറ്റിന് ശേഷം, വല്ലാത്തൊരു ശാന്തത ഞങ്ങളെ പൊതിഞ്ഞു. ശരീരം തളർന്നെങ്കിലും മനസ്സിൽ നിറയെ നിർവൃതിയായിരുന്നു.

ഞങ്ങൾ മൂന്നുപേരും പരസ്പരം വിട്ടുമാറാതെ, കെട്ടിപ്പിടിച്ച് കിടന്നു. നിധി എന്റെ നെഞ്ചിലേക്ക് തലവെച്ചു, ആമി എന്നെ വരിഞ്ഞു മുറുക്കി എന്റെ തോളിലേക്കും. ഞങ്ങളുടെ കാലുകൾ പരസ്പരം കോർത്തു കിടന്നു. വിയർപ്പിന്റെയും പ്രണയത്തിന്റെയും ഗന്ധം ശ്വസിച്ച്, ആ വലിയ സുരക്ഷിതബോധത്തിൽ ഞങ്ങൾ പതിയെ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു.

*******************

ജനലിലൂടെ അരിച്ചെത്തിയ പ്രഭാത സൂര്യന്റെ നേർത്ത രശ്മികൾ മുഖത്ത് തട്ടിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്.

രാത്രിയിലെ ആവേശവും ലഹരിയും കഴിഞ്ഞ്, എന്റെ ഇരുവശത്തുമായി തളർന്നുറങ്ങുന്ന ആമിയും നിധിയും. ആ വെളിച്ചത്തിൽ അവരുടെ നഗ്നമായ ശരീരങ്ങൾ കണ്ടപ്പോൾ വല്ലാത്തൊരു വാത്സല്യം തോന്നി. ഇന്നലത്തെ ആ കൊടുങ്കാറ്റിൽ പെട്ട് ഉലഞ്ഞവരാണ്.

തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാൻ ഒട്ടും ശബ്ദമുണ്ടാക്കാതെ, ബെഡിന്റെ താഴ്ഭാഗത്തുണ്ടായിരുന്ന ആ വലിയ പുതപ്പ് പതുക്കെ വലിച്ചെടുത്ത് അവരുടെ കഴുത്തോളം പുതപ്പിച്ചു. ഉറക്കത്തിൽ നിധി ഒന്ന് ഞരങ്ങി, ആമിയെ ചേർത്തുപിടിച്ച് വീണ്ടും ഗാഢമായ നിദ്രയിലേക്ക് വഴുതി വീണു.

ഞാൻ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു.

ശരീരത്തിന് വല്ലാത്തൊരു ഭാരം കുറവ്. സിരകളിൽ വല്ലാത്തൊരു ഊർജ്ജം തിളച്ചുമറിയുന്നതുപോലെ. ഒരുതരം കഴപ്പ്... വെറുതെ ഇരിക്കാൻ തോന്നാത്ത, എന്തെങ്കിലും ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്ന ശരീരം.

ഇന്നലെ രാത്രിയിലെ രതിമേളയിൽ, കാര്യങ്ങളെക്കുറിച്ചൊന്നും

💬 Comments

View all comments