0%

Chapter Title : നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]

ആമിയെയും നിധിയെയും രാഹുലിനെയുമെല്ലാം ആ നിഗൂഢമായ തണുപ്പും ആ കാഴ്ചയും വല്ലാതെ ഗ്രസിച്ചിരുന്നു.

ആ തണുത്ത കാറ്റിനെ ഒട്ടും വകവെക്കാതെ, അവൾ സാവധാനം ആ വലിയ തേക്ക് ഊഞ്ഞാലിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി. ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ലാഘവത്തോടെയായിരുന്നു ആ ചലനങ്ങൾ.

അവൾ ഊഞ്ഞാലിൽ ഇരുന്നുകൊണ്ട് തന്നെ, മുഖത്തേക്ക് വീണുകിടന്നിരുന്ന തന്റെ ഇടതൂർന്ന കാർമുകിൽ നിറമുള്ള നീണ്ട മുടിയിഴകൾ ഇരു കൈകളും കൊണ്ട് പിന്നിലേക്ക് മാടിക്കെട്ടി. ആ കൈകളുടെ ചലനത്തിൽ അവളുടെ കൈത്തണ്ടയിലുണ്ടായിരുന്ന ചുവപ്പും സ്വർണ്ണവും കലർന്ന കുപ്പിവളകൾ തമ്മിലുരസി മനോഹരമായ ഒരു നാദം പുറപ്പെടുവിച്ചു.

മുടി ഒതുക്കിക്കെട്ടുമ്പോൾ, ജനലിലൂടെ അരിച്ചെത്തിയ ഇളം വെയിൽ അവളുടെ കാതുകളിൽ കിടന്നാടുന്ന ആ വലിയ സ്വർണ്ണ ജിമിക്കിയിൽ തട്ടി തിളങ്ങി. ആ പ്രകാശം നേരെ വന്ന് പതിച്ചത് എന്റെ കണ്ണുകളിലേക്കാണ്.

ഊഞ്ഞാലിൽ നിന്നും താഴേക്ക് ഊർന്നു വീണ ആ പച്ചപ്പട്ട് സാരിയുടെ മുന്താണി അവൾ ഒട്ടും ശ്രദ്ധിച്ചില്ല. അത് അവിടെ തന്നെ കിടന്നു. രക്തച്ചുവപ്പ് നിറമുള്ള, അവളുടെ വെളുത്ത പുറംഭാഗം കൂടുതലായി കാണിക്കുന്ന ആ ഇറക്കിവെട്ടിയ ബ്ലൗസും, അരക്കെട്ടിൽ ഇറുകി കിടക്കുന്ന സാരിയുടെ താഴ്ഭാഗവും മാത്രമായിരുന്നു അവളുടെ വേഷം.

ആ വേഷത്തിൽ, യാതൊരു സങ്കോചവുമില്ലാതെ, തന്റെ സൗന്ദര്യത്തിൽ പൂർണ്ണ ബോധ്യമുള്ളവളെപ്പോലെ അവൾ ഊഞ്ഞാലിൽ നിന്നും നിലത്തേക്ക് കാലെടുത്തുവെച്ചു.

കാലിലെ സ്വർണ്ണ പാദസരങ്ങൾ കിലുക്കിക്കൊണ്ട് അവൾ സാവധാനം ഞങ്ങൾക്ക് നേരെ തിരിഞ്ഞു.

എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങിപ്പോയി. ആ മുഖം... അത് ഭൂമിയിലുള്ള ഏതെങ്കിലും ഭാഷ വെച്ച് വർണ്ണിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. വിടർന്ന വലിയ കണ്ണുകൾ, അതിൽ കാരിരുമ്പിന്റെ

💬 Comments

View all comments