Chapter Title : നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]
ഓരോരുത്തരുടെയും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ എനിക്ക് തോന്നി.
ആരാണ് ഇവൾ? ഇതാണോ അവർ പറഞ്ഞ ആ 'അമ്മ'? ഈ ചെറിയ പ്രായത്തിൽ എങ്ങനെയാണ് അവൾക്ക് ഇത്രയും വലിയ അധികാരവും, ആ പ്രൊഫസറെ വരെ ശിക്ഷിക്കാനുള്ള കഴിവും കിട്ടിയത്?
ചിന്തകൾ എന്റെ തലയ്ക്കുള്ളിൽ വട്ടം കറങ്ങി. ആരും ഒരക്ഷരം മിണ്ടാൻ കഴിയാതെ, ശിലകളെപ്പോലെ അവളെത്തന്നെ നോക്കി നിന്നുപോയി.
അഴിഞ്ഞുവീണ സാരിത്തുമ്പ് നിലത്തിഴയുമ്പോഴും അവൾ അതൊന്നും കാര്യമാക്കിയില്ല. ഞങ്ങൾക്ക് നേരെ, കൃത്യമായി പറഞ്ഞാൽ എനിക്ക് നേരെ അവൾ സാവധാനം നടന്നു വരികയായിരുന്നു.
ഓരോ ചുവടുവെപ്പിലും കാലിലെ പാദസരങ്ങൾ ആ വലിയ മുറിയിലെ നിശബ്ദതയെ മുറിച്ചുകൊണ്ട് കിലുങ്ങി. ആ രക്തച്ചുവപ്പുള്ള ബ്ലൗസും വെളുത്ത ഉടലും ആ ഇളം വെയിലിൽ വല്ലാത്തൊരു മാസ്മരികത തീർത്തിരുന്നുവെങ്കിലും, എന്റെ ഉള്ളിൽ പെട്ടെന്ന് വല്ലാത്തൊരു ഭയമാണ് ഉരുണ്ടുകൂടിയത്.
അവൾ അടുത്തേക്ക് വരുംതോറും എന്റെ ശരീരത്തിൽ എന്തോ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ നട്ടെല്ലിന്റെ താഴെ നിന്നും തുടങ്ങി, മാംസത്തിനുള്ളിലൂടെ എന്തോ ഒന്ന് മുകളിലേക്ക് ഇഴഞ്ഞു കയറുന്നതുപോലെ... തണുത്തുറഞ്ഞ ഒരു പാമ്പ് എന്റെ സിരകളിലൂടെ അരിച്ചു കയറുന്നതുപോലത്തെ അതിഭയാനകമായ ഒരു തോന്നൽ.
എന്റെ പുറത്തെ ആ നാഗത്തിന്റെ ടാറ്റൂ കിടക്കുന്ന ഭാഗത്ത് നിന്നും മാംസം പറിഞ്ഞുപോവുന്നതുപോലത്തെ വേദന പെട്ടെന്ന് എന്നെ പൊതിഞ്ഞു.
"ആഹ്..."
വേദന സഹിക്കാൻ കഴിയാതെ ഞാൻ നെഞ്ചിൽ കൈവെച്ച് മുന്നോട്ട് ആഞ്ഞുപോയി. അറിയാതെ എന്റെ വായിൽ നിന്നും ഒരു ഞരക്കം പുറത്തുവന്നു.
"ദേവാ...!"
തൊട്ടടുത്ത് നിന്ന ആമിയും നിധിയും ഒരുമിച്ച് എന്റെ രണ്ടുകൈകളിലും പിടിച്ചു.
"എന്താ... എന്തുപറ്റി ദേവാ നിനക്ക്...?"
ആമി വെപ്രാളത്തോടെ ചോദിച്ചു. നിധിയുടെ മുഖത്തും അമ്പരപ്പായിരുന്നു. എന്റെ നെറ്റിയിൽ വലിയ വിയർപ്പുതുള്ളികൾ പൊടിയാൻ തുടങ്ങിയിരുന്നു.
പക്ഷേ, എന്റെ ഈ അവസ്ഥയോ അവരുടെ വെപ്രാളമോ അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. ഒരു യന്ത്രം പോലെ അവൾ എന്റെ നേർക്ക് നടന്നടുത്തു. അവളുടെ ആ വലിയ കാന്തക്കണ്ണുകൾ എന്റെ മുഖത്ത് മാത്രമായിരുന്നു തറച്ചുനിന്നിരുന്നത്. അവൾ എന്റെ തൊട്ടുമുന്നിലെത്തി, എന്നെ തൊടാനായി അവളുടെ വെളുത്ത, നേർത്ത വിരലുകൾ നീട്ടി.
ആ നിമിഷം, എന്ത് അപകടമാണ് വരാൻ പോകുന്നതെന്നറിയാതെ
💬 Comments
View all comments