0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ഇത്രയും പറഞ്ഞിശേഷം , മാനസ വാത്സല്യത്തോടെ നിധിയുടെ നെറ്റിയിൽ സ്നേഹം നിറഞ്ഞൊരു ഉമ്മ വെച്ചു. മാനസയുടെ ആ വാക്കുകളും തലോടലും നിധിയുടെ മുഖത്തെ ദയനീയത മാറ്റി അവിടെയൊരു ചെറിയ ആശ്വാസവും ധൈര്യവും കൊണ്ടുവരുന്നത് ഞങ്ങൾ കണ്ടു.

എന്നാൽ മാനസയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി. അവൾക്ക് കിട്ടാൻ പോകുന്ന പരിശീലനം അത്ര നിസ്സാരമായിരിക്കില്ല എന്ന് വ്യക്തമായിരുന്നു....

ശേഷം മാനസ നാഗികയേ നോക്കി....

"ബാക്കിയുള്ള പെൺകുട്ടികളുടെ കാര്യങ്ങൾ നീ നോക്കിക്കോണം. അവർക്കും ആവശ്യമായ ശക്തിയും മെയ്‌വഴക്കവും ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ ഉണ്ടാക്കിയെടുക്കണം."

നാഗിക അനുസരണയോടെ, തികഞ്ഞ ബഹുമാനത്തോടെ തലയാട്ടി സമ്മതം മൂളി.

അപ്പോഴാണ് മാനസയുടെ അടുത്തായി ഇരുന്നിരുന്ന നിധി പതുക്കെ ചോദിച്ചത്:

"അപ്പൊ... ആമിയെ നിങ്ങൾ എന്റെ കൂടെ കൂട്ടുന്നില്ലേ?"

മാനസയ്ക്ക് ആ ചോദ്യം അത്ര പെട്ടെന്ന് മനസ്സിലായില്ല. അവൾ ഒന്ന് പുരികം ചുളിച്ചുകൊണ്ട് ആമിയെ നോക്കി, പിന്നെ നിധിയോടായി പറഞ്ഞു:

"അവളെയും നാഗിക തന്നെ നോക്കിക്കോളും. നിനക്ക് മാത്രമേ ഈ മോതിരത്തിന്റെ ശക്തി നിയന്ത്രിക്കാനുള്ള പ്രത്യേക പരിശീലനത്തിന്റെ ആവശ്യമുള്ളൂ."

"അത്... അത് മാത്രമല്ലല്ലോ..."

നിധി അല്പം സംശയത്തോടെ പറഞ്ഞു.

"അവളുടെ കയ്യിലും ഇതുപോലൊരു മോതിരമുണ്ടല്ലോ... അപ്പൊ അവൾക്കും നിങ്ങളല്ലേ പറഞ്ഞ് കൊടുക്കേണ്ടത്?"

ഇത് കേട്ടതും മാനസയുടെ മുഖത്തെ ഭാവം ഒന്നാകെ മാറി. അവൾക്ക് ഒന്നും മനസ്സിലാവാത്തതുപോലെ, തികഞ്ഞ ആശയക്കുഴപ്പത്തോടെ അവൾ ആമിയെ സൂക്ഷിച്ചുനോക്കി. ശേഷം പെട്ടെന്ന് നിധിയുടെ നേരെ തിരിഞ്ഞു.

"നീ എന്താ ഈ പറയുന്നത്? അതിന് യാതൊരു സാധ്യതയുമില്ല!"

മാനസയുടെ ശബ്ദം അല്പം കടുത്തു.

"ഇന്ദ്രനീലത്തിലെ ആ പെട്ടിയിലുണ്ടായിരുന്ന ആ ഒൻപത് മോതിരങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരാളുടെ വിരലിൽ ഇട്ടാൽ... പിന്നെ അത് ഒരു മനുഷ്യനും ഊരിയെടുക്കാൻ സാധിക്കില്ല. അത് ആ ശരീരത്തിന്റെ ഭാഗമായി മാറും. പിന്നീട് ആ മോതിരം ഊരണമെങ്കിൽ... ആ വ്യക്തി മരിക്കുക തന്നെ വേണം"

മാനസ പറഞ്ഞത്

💬 Comments

View all comments