0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

കേട്ട് ഞങ്ങളും ശരിക്കും ഞെട്ടി. മോതിരം ഊരണമെങ്കിൽ മരിക്കണമെന്നോ? അപ്പൊ ആമി വിരലിൽ ഇട്ടതോ?

നിധി അമ്പരപ്പോടെ മാനസയെ നോക്കി പറഞ്ഞു:

"പക്ഷേ... ഞങ്ങൾക്ക് ഈ മോതിരങ്ങളെല്ലാം കിട്ടിയത് പെട്ടിയിൽ നിന്നല്ല മറിച്ച് ഒരു മനുഷ്യന്റെ അസ്ഥിയിൽ നിന്നുമായിരുന്നു അതും പത്ത് മോതിരങ്ങൾ ഓരോ വിരലുകളിലും ഓരോന്ന് വച്ച്... അതിലൊന്ന് ആമിയും ഇട്ടിരുന്നു. പക്ഷെ അവളത് അന്ന് തന്നെ ഊരി മാറ്റുകയും ചെയ്തു!"

"അസ്ഥിയോ...?പത്തു മോതിരമോ...?!"

മാനസയുടെ കണ്ണുകൾ അതിശയം കൊണ്ട് വികസിച്ചു. ഒട്ടും പ്രതീക്ഷിക്കാതേ എന്തോ ഒന്ന് കേട്ടതുപോലെ, അവളുടെ മുഖം വിളറിവെളുത്തു. ഒരു നിമിഷം അവൾക്ക് ശ്വാസം പോലും കിട്ടാത്തതുപോലെ തോന്നി. യാതൊരു നിയന്ത്രണവുമില്ലാതെ, അവൾ ഞെട്ടിത്തരിച്ച് ആ വലിയ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു!

ആയിരം വർഷത്തെ പഴക്കമുള്ള, ലോകം മുഴുവൻ ചുട്ടെരിക്കാൻ കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്ന ആ നാഗദേവതയുടെ മുഖത്ത് ആദ്യമായി ഞാൻ അങ്ങേയറ്റത്തെ ഭയം കണ്ടു.

അവൾ ഒന്നും മിണ്ടാതെ, കണ്ണുകൾ ചിമ്മാതെ ആമിയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു. മുറിയിലെ അന്തരീക്ഷം പെട്ടെന്ന് ഒരു കൊടുങ്കാറ്റിന് മുൻപുള്ള കനത്ത നിശ്ശബ്ദതയിലേക്ക് വഴുതിവീണു.

ഞങ്ങളെ ഇതിൽനിന്നെല്ലാം രക്ഷിക്കാൻ കഴിയും എന്ന് ഞങൾ വിശ്വസിച്ചിരുന്ന മാനസയുടെ മുഖത്ത് ആദ്യമായി ഞാൻ അങ്ങേയറ്റത്തെ ഭയം കണ്ടു...

അവൾ ഒന്നും മിണ്ടാതെ, കണ്ണുകൾ ചിമ്മാതെ ആമിയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു. മുറിയിലെ അന്തരീക്ഷം പെട്ടെന്ന് ഒരു കൊടുങ്കാറ്റിന് മുൻപുള്ള കനത്ത നിശ്ശബ്ദതയിലേക്ക് വീണ്ടും വഴുതിവീണു.

കുറച്ചുനേരത്തെ ആ മരവിപ്പിനുശേഷം മാനസ പെട്ടെന്ന് നിധിയുടെ അടുത്തേക്ക് പാഞ്ഞടുത്തു.

"എന്ത് അസ്ഥി? എന്ത് പത്തു മോതിരം? അന്ന് കാട്ടിൽ ആ ഗുഹയിൽ വെച്ച് ശരിക്കും എന്താണ് സംഭവിച്ചത്? വള്ളി പുള്ളി തെറ്റാതെ എനിക്കെല്ലാം അറിയണം!"

അവൾ നിധിയുടെ തോൾ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.

നിധിക്ക് ആദ്യമൊന്ന് പേടി തോന്നിയെങ്കിലും, അവൾ തൊണ്ടയൊന്ന്

💬 Comments

View all comments