0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ശരിയാക്കി അന്ന് നടന്ന കാര്യങ്ങൾ മുഴുവൻ വിശദമായി പറയാൻ തുടങ്ങി. ആ ഗുഹയിൽ വെച്ച് അസ്ഥികൂടം കണ്ടതും, അതിന്റെ വിരലുകളിൽ നിന്നും മോതിരങ്ങൾ ഊരിയെടുത്തതും, ആമി അത് ഇട്ടതും പിന്നെ തിരികെ ഊരിയതുമൊക്കെ ഒരു കഥ പോലെ അവൾ മാനസയ്ക്ക് മുന്നിൽ വിവരിച്ചു.

നിധി പറഞ്ഞു തീർന്നതും മാനസ തലയ്ക്ക് കൈവെച്ച് കട്ടിലിലേക്ക് തളർന്നിരുന്നുപോയി. അവളുടെ മുഖം വിളറിവെളുത്തിരുന്നു. ആ വലിയ കണ്ണുകളിലെ ഭയം ഞാൻ ആദ്യമായി കാണുകയായിരുന്നു.

ഇതൊക്കെ കണ്ടപ്പോൾ, കാര്യങ്ങൾ ഏകദേശം ഊമ്പി എന്നെനിക്ക് കൃത്യമായി മനസ്സിലായി. ഇനി ഞങൾ വിചാരിക്കുന്നതിലും വലിയ എന്തോ സംഭവമാണ് വരാൻ പോകുന്നതെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

പെട്ടെന്ന്, ആരും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ മാനസയുടെ ഭാവം മാറി.

അവളുടെ ഉള്ളിലെ ഭയം വല്ലാത്തൊരു ദേഷ്യത്തിന് വഴിമാറി. അവൾ കട്ടിലിൽ നിന്നും ആമിയുടെ നേരെ വിരൽ ചൂണ്ടി ഒരു വലിയ അലർച്ചയോടെ ചീറി:

"ആ മോതിരം... അത്... അത് വേഗം ഇവിടെ കൊണ്ടുവരാൻ!"

ആ അലർച്ച വെറുമൊരു മനുഷ്യശബ്ദമായിരുന്നില്ല. ആയിരം പാമ്പുകൾ ഒന്നിച്ചു ചീറ്റുന്നതുപോലെയുള്ള വല്ലാത്തൊരു ഭീകരശബ്ദം! ആ നിമിഷം അവളുടെ രൂപത്തിലും മാറ്റങ്ങൾ വന്നുതുടങ്ങിയിരുന്നു. അവളുടെ കണ്ണുകൾ പൂർണ്ണമായും രക്തവർണ്ണമായി, കൃഷ്ണമണികൾ സൂചിപോലെ നേർത്തതായി. ദേഷ്യം കൊണ്ട് അവളുടെ കഴുത്തിലെ ഞരമ്പുകൾ പച്ചനിറത്തിൽ തെളിഞ്ഞുവന്നു. മുറിയിലെ ജനാലകൾ കാറ്റിൽ ശക്തിയായി ഇളകിയടിച്ചു. മേശപ്പുറത്തിരുന്ന പുസ്തകവും വിളക്കും നിലത്തേക്ക് തെറിച്ചുവീണു. അന്തരീക്ഷമാകെ ഒരു കൊടുംവിഷത്തിന്റെ ഗന്ധം പടർന്നു.

മാനസയുടെ ഈ ഭീകരരൂപം കണ്ട് ആമി ശരിക്കും ഞെട്ടിവിറച്ചുപോയിരുന്നു. പേടികൊണ്ട് അവൾക്ക് ശ്വാസം പോലും എടുക്കാൻ കഴിയുന്നില്ലായിരുന്നു. അവളുടെ കണ്ണുകളിൽ നിന്നും നിർത്താതെ കണ്ണുനീർ ഒഴുകാൻ തുടങ്ങി. എന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല, എനിക്ക് എഴുന്നേൽക്കാൻ പോലും കഴിയാത്തവിധം കാലുകൾ തളർന്നുപോയിരുന്നു.

ആമിയുടെ പേടിച്ചരണ്ട മുഖവും കണ്ണുനീരും കണ്ടതും, മാനസ പെട്ടെന്ന് ശാന്തയായി.

അവളുടെ മുഖത്തെ

💬 Comments

View all comments