Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]
ഭീകരത പതിയെ മാഞ്ഞു, കണ്ണുകൾ പഴയതുപോലെയായി. കാറ്റടങ്ങി, മുറി വീണ്ടും ശാന്തമായി.
താൻ എന്താണ് ചെയ്തതെന്നോർത്ത് മാനസയുടെ മുഖത്ത് വലിയൊരു കുറ്റബോധം നിറഞ്ഞു. അവൾ പതിയെ ആമിയുടെ അടുത്തേക്ക് ചെന്ന് അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു... ശേഷം വളരെ വാത്സല്യത്തോടെ ആമിയുടെ കണ്ണുനീർ തുടച്ചുമാറ്റി, അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ഉമ്മവെച്ചു.
"ക്ഷമിക്കണം... ഞാൻ... ഞാൻ എന്റെ നിയന്ത്രണം വിട്ടുപോയി..." മാനസ വളരെ ദയനീയമായി, ശാന്തമായ സ്വരത്തിൽ പറഞ്ഞു. "നീ പേടിക്കാതെ... എനിക്ക് ആ പത്താമത്തെ മോതിരമൊന്ന് കാണണം... അത് വേഗം ഇങ്ങോട്ട് എടുത്തുകൊണ്ട് വരാമോ?"
അവളുടെ ആ സ്നേഹം നിറഞ്ഞ പറച്ചിൽ കേട്ട് നിറകണ്ണുകളുമായി ആമി പതുക്കെ തലയാട്ടി.
"നിധീ... നാഗികാ... നിങ്ങൾ ഇവളുടെ കൂടെ പോയി ആ മോതിരം വേഗം ഇങ്ങോട്ട് കൊണ്ടുവരിക." മാനസ എഴുന്നേറ്റുകൊണ്ട് അവരോടായി പറഞ്ഞു.
ആമിയും നിധിയും നാഗികയ്ക്കൊപ്പം മുറിയിൽ നിന്നും പുറത്തുപോകുമ്പോൾ, മാനസ കട്ടിലിൽ തിരികെ ഇരുന്ന് എന്തോ വലിയ ചിന്തയിലാണ്ടുപോയിരുന്നു. എന്താണ് ആ പത്താമത്തെ മോതിരത്തിന്റെ രഹസ്യമെന്നറിയാൻ ഞങ്ങളും ശ്വാസമടക്കി കാത്തിരുന്നു.
അധികം വൈകാതെ തന്നെ ആമിയും നിധിയും നാഗികയ്ക്കൊപ്പം തിരികെ വന്നു. ആമിയുടെ കയ്യിൽ മരപ്പണികൾ ചെയ്ത ഒരു കൊച്ചു പെട്ടിയുണ്ടായിരുന്നു. അവൾ വളരെ സൂക്ഷ്മതയോടെ ആ പെട്ടി മാനസയുടെ നേർക്ക് നീട്ടി.
ഞങ്ങൾ എല്ലാവരും എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ അവർക്ക് ചുറ്റുമായി വട്ടം കൂടി നിന്നു.
മാനസ വിറയ്ക്കുന്ന കൈകളോടെ ആ പെട്ടി പതുക്കെ തുറക്കാൻ തുടങ്ങി.
ഭയാനകമായി എന്തെങ്കിലും ഇപ്പോൾ സംഭവിക്കും, വലിയൊരു പൊട്ടിത്തെറിയോ മറ്റോ ഉണ്ടാകും എന്ന് കരുതി ഞങ്ങൾ മനുഷ്യരെല്ലാവരും കണ്ണുകൾ ഇറുകെയടച്ചു.
എന്റെ നെഞ്ചിടിപ്പ് പുറത്തേക്ക് കേൾക്കാമായിരുന്നു. സച്ചിനാകട്ടെ ചെവി രണ്ടും പൊത്തിപ്പിടിച്ചാണ് നിൽപ്പ്.
പക്ഷെ സെക്കന്റുകൾ കുറച്ചു കഴിഞ്ഞിട്ടും ഒരു പൊട്ടിത്തെറിയും കേൾക്കാതെ വന്നപ്പോൾ ഞാൻ പതുക്കെ ഒരു കണ്ണ് തുറന്നു നോക്കി. കുഴപ്പമൊന്നുമില്ലെന്ന്
💬 Comments
View all comments