0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

കണ്ടപ്പോൾ ബാക്കിയുള്ളവരും കണ്ണുകൾ തുറന്നു. ആ പെട്ടിക്കുള്ളിൽ യാതൊരു അനക്കവുമില്ലാതെ വളരെ ശാന്തമായി ആ മോതിരം ഇരിപ്പുണ്ടായിരുന്നു. മാനസ അതിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുകയാണ്.

അല്ലെങ്കിലും എന്ത് പൊട്ടിത്തെറിക്കാൻ!

സാക്ഷാൽ നാഗദേവതയായ ഇവൾക്ക് മുന്നിൽ വെറുമൊരു മോതിരത്തിന് എന്ത് ചെയ്യാൻ സാധിക്കാനാണ്? ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് പേടിച്ചു... എന്റെ ഉള്ളിലെ ആശ്വാസം പുറത്തുവന്നു. കുഴപ്പമൊന്നുമില്ലല്ലോ എന്നോർത്ത് ഞങ്ങൾ എല്ലാവരും ആശ്വാസത്തോടെ പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.

പക്ഷേ, ആശ്വാസത്തിന്റെ ആ പുഞ്ചിരി എന്റെ മുഖത്തുനിന്നും മായുന്നതിന് മുൻപായിരുന്നു എല്ലാം തലകീഴായി മറിഞ്ഞത്!

ആ പെട്ടിയിൽ നിന്നും മോതിരമെടുക്കാനായി മാനസ അതിലൊന്ന് തൊട്ടതും...

ഒരു വലിയ ശബ്ദത്തോടെ ആ മോതിരത്തിൽ നിന്നും കറുത്ത പുകയും അന്ധമാക്കുന്ന ഒരുതരം പ്രകാശവും ഒന്നിച്ചു പുറത്തേക്ക് ചീറ്റി! മുറിക്കുള്ളിൽ എവിടെനിന്നോ ഭയാനകമായ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടു. അന്തരീക്ഷം ആകെ മാറിമറിഞ്ഞു. ആ മോതിരത്തിൽ നിന്നും പുറത്തുവന്ന അദൃശ്യമായ ഏതോ ഒരു കൊടുംശക്തിയുടെ ആഘാതത്തിൽ, മാനസ പിന്നിലേക്ക് അതിശക്തമായി തെറിച്ചുവീണു! ആ വീഴ്ചയിൽ അവളുടെ വായിൽ നിന്നും ചുടുരക്തം പുറത്തേക്ക് തെറിച്ചു.

അവളുടെ കയ്യിലിരുന്ന ആ പെട്ടിയും മോതിരവും തറയിലേക്ക് വീണു. തറയിൽ വീണ ആ മോതിരം പൂർവ്വാധികം ശക്തിയോടെ ആ മുറിയെയും ഞങ്ങളെയും മുഴുവനായി വിഴുങ്ങാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി.

കാറ്റിന്റെയും ആ കറുത്ത പുകയുടെയും ശക്തിയിൽ ശ്വാസം കിട്ടാതെ ഞങ്ങൾ പിടഞ്ഞു. മുറിയിലെ സാധനങ്ങളെല്ലാം കാറ്റിൽ പറന്നുനടക്കുകയാണ്.

പെട്ടെന്നാണ്, ഈ കൊടുംകാറ്റിനിടയിലൂടെ ആമി ആ മോതിരം എടുക്കാനായി മുന്നോട്ടേക്ക് ആഞ്ഞത്.

"ആമി... വേണ്ടാ ...!" ഞാൻ അലറിക്കൊണ്ട് അവളെ തടയാൻ ശ്രമിച്ചു.

പക്ഷെ, ആ മോതിരം പുറത്തുവിടുന്ന ഭയാനകമായ ഊർജ്ജം കാരണം എനിക്ക് ഒരടി പോലും മുന്നോട്ട് വെക്കാനോ കൈ അനക്കാനോ സാധിക്കുന്നുണ്ടായിരുന്നില്ല. എന്നെ ആരോ അദൃശ്യമായ ചങ്ങലയിട്ട് ബന്ധിച്ചതുപോലെ തോന്നി.

എന്റെ നിലവിളികൾക്കിടയിലൂടെ,

💬 Comments

View all comments