0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ആമി വളരെ നിഷ്പ്രയാസം തറയിൽ കിടന്ന ആ മോതിരം കൈകൊണ്ട് എടുത്തു.

അവൾ അതിൽ തൊട്ട അതേ നിമിഷം... ആ കൊടുങ്കാറ്റും കറുത്ത പുകയും പ്രകാശവും എങ്ങോട്ടോ മാഞ്ഞുപോയി! എല്ലാം പെട്ടെന്ന് പഴയതുപോലെ ശാന്തമായി. മരണം മുന്നിൽ കണ്ട അവസ്ഥയിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയത് പോലെ ഞങ്ങൾ എല്ലാവരും തറയിലേക്ക് വീണ് ശ്വാസം ആഞ്ഞു വലിച്ചു.

കിതപ്പോടെ ഞാൻ തലയുയർത്തി ആമിയെ നോക്കി.

അത്രയും നേരം സംഹാരതാണ്ഡവമാടിയ ആ മോതിരം ഇപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവളുടെ ഉള്ളംകയ്യിൽ വളരെ ശാന്തമായി ഇരിക്കുകയാണ്... ആ മോതിരത്തെ തൊടാൻ അവൾക്ക് മാത്രമേ അത് അവകാശം കൊടുത്തിട്ടുള്ളൂ എന്ന് ഉറക്കെ വിളിച്ചുപറയുന്നതുപോലെ!

ആമിയുടെ ഉള്ളംകയ്യിൽ ശാന്തമായി ഇരിക്കുന്ന ആ മോതിരത്തെ കണ്ട് എനിക്ക് ശ്വാസം നേരെ വീണു.

മാനസ തറയിൽ നിന്നും പതിയെ എഴുന്നേറ്റു. ചുണ്ടിലെ ചോരത്തുള്ളികൾ കൈപ്പുറം കൊണ്ട് തുടച്ചുമാറ്റിയിട്ട്, അവൾ ആമിയെ നോക്കി അവശയായി ഒരു തംബ്സ് അപ്പ് (thumb's up) കാണിച്ചു!

അവളുടെ ആ ആക്ഷൻ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ആമി ആ മോതിരം തിരികെ ആ ചെറിയ മരപ്പെട്ടിയിലേക്ക് തന്നെ വെച്ച് അടച്ചു.

ഇതൊക്കെ കഴിഞ്ഞതും, യാതൊരു മുന്നറിയിപ്പുമില്ലാതെ മാനസ ആ വലിയ കട്ടിലിലേക്ക് ഒറ്റയടിക്ക് മലർന്നു വീണു.

"എന്റെ പൂർണ്ണ ശക്തി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതിനെയൊക്കെ കാണിച്ചുകൊടുത്തേനെ..." അവൾ വീണ്ടും ഒരു കൊച്ചുകുട്ടിയെപ്പോലെ പരിഭവം പറയാൻ തുടങ്ങി.

അത് പറഞ്ഞതും പെട്ടെന്ന് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് വായുവിൽ മുഷ്ടി ചുരുട്ടി

"എടീ ദേവൂ...! നീ... നീകാരണമാ..നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ... അന്ന് നിന്റെ അന്ത്യമാണ് പറഞ്ഞേക്കാം...!"

കൊടുംപകയോടെയുള്ള ഭീഷണിയാണെങ്കിലും, അവൾ അത് പറഞ്ഞ രീതിയും ആ മുഖത്തെ ചിണുങ്ങലും കണ്ടാൽ ഏതോ എൽ.കെ.ജി കുട്ടി കൂട്ടുകാരിയോട് പിണങ്ങി പറയുന്നതുപോലെയേ ഞങ്ങൾക്ക് തോന്നിയുള്ളൂ. ഇത്രയും വലിയൊരു സംഭവത്തിന് ശേഷം

💬 Comments

View all comments