0%

Chapter Title : നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

ഇവളിതെന്താണ് ഈ കാണിക്കുന്നത് എന്ന മട്ടിൽ ഞാൻ സച്ചിനെ നോക്കി. അവനും കിളിപോയ അവസ്ഥയിലായിരുന്നു.

പെട്ടെന്നെന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ മാനസ വീണ്ടും ഗൗരവത്തിലേക്ക് വന്നു. അവൾ ആമിയെ നോക്കി നാഗികയോടായി പറഞ്ഞു:

"തീരുമാനിച്ചു... ഇവളുടെ കാര്യം ഇനി ഞാൻ തന്നെ നോക്കിക്കോളാം. ഇവൾക്കുള്ള പരിശീലനം ഞാൻ നേരിട്ട് നൽകാം."

ശേഷം ഞങ്ങളെ നോക്കി കൈ വീശി, "ഇനി നിങ്ങൾ റൂമിലേക്ക് പൊയ്ക്കോളൂ..." എന്ന് പറഞ്ഞു.

ആ ഒരൊറ്റ വാക്കിന് വേണ്ടി കാത്തുനിന്നതുപോലെ ഞങ്ങൾ എല്ലാവരും ഒറ്റയടിക്ക് തിരിഞ്ഞ് വാതിലിനടുത്തേക്ക് പാഞ്ഞു. അടച്ചിട്ടിരുന്ന ആ വാതിൽ വലിച്ചു തുറന്ന ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി.

ആ തറവാട്ടിലെ സകലയെണ്ണവും ആ വാതിലിനു പുറത്തെ ഇടനാഴിയിൽ കാത്തുനിൽപ്പുണ്ടായിരുന്നു! അകത്തെ ആ ഭീകരമായ ശബ്ദവും കാറ്റും കണ്ട് പേടിച്ച് ഓടിക്കൂടിയതാവണം. വാതിൽ തുറന്നതും, ഞങ്ങൾക്കൊന്നും പറ്റിയില്ല എന്ന് കണ്ടതിന്റെ ആശ്വാസത്തിൽ അവർ ഇരുവശത്തേക്കും മാറി ഞങ്ങൾക്ക് പോകാനായി ഒരു വഴി ഒരുക്കിത്തന്നു.

ആൾക്കൂട്ടത്തിനിടയിലൂടെ ജീവനും കൊണ്ട് ഞങ്ങൾ ഞങ്ങളുടെ മുറിയിലേക്ക് നടന്നു.

ഇന്നത്തെ ഈ സംഭവങ്ങൾക്ക് ശേഷം ആർക്കും മാറി കിടക്കാൻ തീരുമാനമുണ്ടായിരുന്നില്ല. അതുകൊണ്ട് ആണുങ്ങളും പെണ്ണുങ്ങളും എന്ന വ്യത്യാസമില്ലാതെ എല്ലാവരും ആ ഒരൊറ്റ മുറിയിൽ തന്നെ ഒരുമിച്ച് കിടക്കാൻ തീരുമാനിച്ചു.

ശരീരം മാത്രമല്ല, ഞങ്ങളുടെ എല്ലാവരുടെയും മനസ്സും അപ്പോഴേക്കും തളർന്നുപോയിരുന്നു.

പായയിൽ പോയി കിടന്ന മാത്രയിൽ തന്നെ, തലച്ചോറിലെ സകല ചിന്തകളും നിലച്ച് ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ അടഞ്ഞുപോയി. ഇനിയെന്ത് സംഭവിക്കുമെന്നോർക്കാൻ പോലും കെൽപ്പില്ലാതെ ഞങ്ങൾ ഗാഢമായ ഉറക്കത്തിലേക്ക് വീണു....

തുടരും.....

അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആയിരിക്കും...

കഴിഞ്ഞ പാർട്ടിന് വിചാരിച്ചപോലെ സപ്പോർട്ട് കിട്ടാത്തതിനാൽ. ഈ പാർട്ട് തുടക്കം എഴുതാൻ താൽപ്പര്യമുണ്ടായിരുന്നില്ല... പക്ഷെ കുറച്ചു എഴുതി കഴിഞ്ഞപ്പോൾ വീണ്ടും ട്രാക്കിലേക്കായി...

ക്ലൈമാക്സ്‌ വിചാരിക്കുന്നതിലും കൂടുതൽ നന്നാക്കണം എന്ന് വിചാരിക്കുന്നുണ്ട് സൊ ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യുക നിങ്ങളുടെ അഭിപ്രായം കമന്റ്‌

💬 Comments

View all comments