Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
തോളിൽ വലിയൊരു മുറിവുണ്ടാക്കി.
ചൂടുള്ള ചോര ആ ചുവന്ന മണ്ണിലേക്ക് ഇറ്റുവീണു.
സാധാരണയായി അത്രയും വലിയൊരു മുറിവുണ്ടായാൽ ബോധംകെട്ട് വീഴേണ്ടതാണ്. ആ മാന്ത്രിക കളരിയിലെ മുറിവുകൾക്ക് നീറ്റലും കൂടുതലായിരുന്നു. പക്ഷേ, ആ നിമിഷം എന്റെ മനസ്സിലേക്ക് വന്നത് ആമിയുടെയും നിധിയുടെയും മുഖമാണ്. ഒരു അപരിചിതനെപ്പോലെ അവർ എന്നെ തള്ളിമാറ്റിയപ്പോൾ എന്റെ നെഞ്ചിലുണ്ടായ ആ വിങ്ങലിന് മുന്നിൽ, ശരീരത്തിലേറ്റ ഈ മുറിവുകൾക്കൊന്നും യാതൊരു വിലയുമില്ലായിരുന്നു.
എന്റെ കണ്ണുകളിൽ ഭയത്തിന് പകരം അവരോടുള്ള ദേഷ്യവും സങ്കടവും വാശിയുമായി രൂപാന്തരപ്പെട്ടു.
ഞാൻ കരഞ്ഞില്ല, എന്റെ മുഖം ചുളിഞ്ഞതുപോലുമില്ല. മുറിവിൽ നിന്നൊഴുകിയ ചോര എന്റെ കയ്യിലെ കറുത്ത വാളിലേക്ക് പടർന്നപ്പോൾ, ആ വാളിന്റെ മിടിപ്പ് എന്റെ നെഞ്ചിടിപ്പുമായി കൂടുതൽ വേഗത്തിൽ ലയിച്ചുചേരുന്നതായി എനിക്ക് തോന്നി.
വല്ലാത്തൊരു ആവേശത്തോടെ ഞാൻ തിരികെ ആക്രമിക്കാൻ തുടങ്ങി.
മണിക്കൂറുകൾ എങ്ങനെ കടന്നുപോയി എന്ന് ഞങ്ങൾ അറിഞ്ഞതേയില്ല. വിയർപ്പും ചോരയും കലർന്ന് ആ ചുവന്ന മണ്ണ് കുഴമ്പുരൂപത്തിലായിരുന്നു. സച്ചിനും രാഹുലും പലതവണ താഴെ വീണു, വീണ്ടും എഴുന്നേറ്റു. അവരുടെ ശരീരമാകെ ചെറിയതും വലുതുമായ മുറിവുകൾ നിറഞ്ഞിരുന്നു. എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ചോര വാർന്നൊഴുകുന്നുണ്ടായിരുന്നെങ്കിലും എന്റെ വേഗതയോ ഊർജ്ജമോ ഒരിഞ്ചുപോലും കുറഞ്ഞിരുന്നില്ല.
തക്ഷകന്റെ മുഖത്ത് എന്നെക്കുറിച്ചുള്ള വലിയൊരു മതിപ്പ് രൂപപ്പെടുന്നത് ആയുധങ്ങൾ കൂട്ടിയിടിക്കുന്നതിനിടയിൽ ഞാൻ ശ്രദ്ധിച്ചു. വേദനകൾ എന്റെ ശരീരത്തെ മരവിപ്പിച്ചു കഴിഞ്ഞിരുന്നു.
ഒടുവിൽ, പരസ്പരം മാറ്റുരയ്ക്കുന്ന വാളുകൾക്കിടയിൽ നിന്നും ഒരു വലിയ തീപ്പൊരി ചിതറിയതും, തക്ഷകൻ പെട്ടെന്ന് പുറകോട്ട് മാറി നിന്നു. അവൻ തന്റെ ആയുധം താഴ്ത്തി. അവന്റെ നെഞ്ചും വേഗത്തിൽ ഉയർന്നു താഴുന്നുണ്ടായിരുന്നു.
"മതി..."
അവൻ കൈയുയർത്തി.
"മൂന്നാം ദിവസത്തെ ലക്ഷ്യം നിങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. നിങ്ങളുടെ സിരകളിൽ ഇപ്പോൾ ഭയമില്ല. ഇനി ഏത് ആയുധം നിങ്ങളുടെ മാംസം പിളർന്നാലും നിങ്ങളുടെ കണ്ണുകൾ പിടയില്ല."
ഞാൻ കിതച്ചുകൊണ്ട് എന്റെ വാൾ മണ്ണിലേക്ക്
💬 Comments
View all comments