Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
നിന്നും രൂപപ്പെടുത്തിയെടുത്ത രത്നങ്ങൾ! എന്റെ രോമങ്ങൾ എഴുന്നേറ്റുനിന്നു. സച്ചിൻ ശ്വാസം വിടാൻ പോലും മറന്ന് അവനെത്തന്നെ നോക്കിനിൽക്കുകയായിരുന്നു.
"അങ്ങനെ ഭഗവാൻ പരമശിവൻ സാക്ഷാൽ നാഗമാണിക്യത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ആ മൂന്ന് അമൂല്യ രത്നങ്ങളാണ്... ചന്ദ്രകാന്തം, ഇന്ദ്രനീലം, പിന്നെ ഈ രുധിരമണി."
തക്ഷകൻ ഒരോ പേരും വളരെ സ്ഫുടമായി പറഞ്ഞു.
"എന്നാൽ..."
തക്ഷകന്റെ സ്വരം പെട്ടെന്ന് കടുത്തു.
"ആ മൂന്നെണ്ണത്തിൽ വെച്ച് ഏറ്റവും അപകടകാരിയായ, ഏറ്റവും കൂടുതൽ സംഹാരശേഷിയുള്ള കൊടുംചുവപ്പുള്ള രത്നമാണ് മുകളിൽ ആ കാണുന്ന രുധിരമണി! ഈ പ്രപഞ്ചത്തിലെ സകല ആയുധങ്ങൾക്കും ഊർജ്ജം പകരാനും, ഇല്ലാത്തൊരു ലോകം തന്നെ മായാജാലം പോലെ സൃഷ്ടിച്ചെടുക്കാനും ഇതിന് കഴിയും. അതുകൊണ്ടാണ് പുറത്തുനിന്നും നോക്കുമ്പോൾ ഒരു കൊച്ചുമുറിയായി തോന്നുന്ന ഈ സ്ഥലം, ഈ രത്നത്തിന്റെ കാന്തികവലയത്തിനുള്ളിൽ കയറുമ്പോൾ ഇത്രയും വലിയൊരു മാന്ത്രിക ലോകമായി മാറുന്നത്."
തക്ഷകൻ ഒന്നുകൂടി ഞങ്ങളുടെ അടുത്തേക്ക് വന്ന് കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:
"ഈ മണ്ണിൽ നിൽക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലെ ഓരോ തുള്ളി ചോരയിലും ആ രുധിരമണിയുടെ ഊർജ്ജം പ്രവഹിക്കും. അത് നിങ്ങളുടെ സകല പരിമിതികളെയും ഇല്ലാതാക്കും..."
അവൻ പറഞ്ഞ ഓരോ വാക്കും ഞങ്ങളുടെ തലച്ചോറിലൂടെ ഇടിത്തീ പോലെയാണ് കടന്നുപോയത്. ശിവഭഗവാൻ നേരിട്ട് രൂപംനൽകിയ രത്നങ്ങൾ... അവയുടെ അപാരമായ ശക്തി... ഇതൊക്കെ കേട്ടതോടെ രാഹുലിന്റെ സ്വപ്നമാണെന്ന സംശയമൊക്കെ എങ്ങോട്ടോ പറന്നുപോയിരുന്നു. ഞങ്ങൾ നിൽക്കുന്നത് കാലങ്ങൾക്ക് മുൻപുള്ള, അതിമാനുഷിക ശക്തികളുടെ ഒരു കളരിയിലാണെന്ന് ഞങ്ങൾക്ക് പൂർണ്ണമായും ബോധ്യമായി.
"ഇനി സ്വപ്നമാണോ എന്ന് ചോദിക്കരുത്... കാരണം ഇവിടെ വരാൻ പോകുന്ന വേദനകൾ നിങ്ങൾക്ക് യാഥാർത്ഥ്യമായി തന്നെ അനുഭവപ്പെടും..."
തക്ഷകൻ പറഞ്ഞുനിർത്തിയതും, ആ ഭീമാകാരമായ മുറിയുടെ മധ്യത്തിലേക്ക് അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് തന്നെ ഞങ്ങളുടെ കണ്ണുകൾ വീണ്ടും നീണ്ടു.
മുകളിലെ ആ ക്രിസ്റ്റൽ മേൽക്കൂരയിൽ നിന്നുമിറങ്ങുന്ന ആ ചുവന്ന പ്രകാശധാരയെ ലക്ഷ്യമാക്കി ഞങ്ങൾ പതുക്കെ നടന്നു. ആ പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിൽ എത്തിയതും ഞാൻ ശ്വാസം അടക്കിപ്പിടിച്ചു മുകളിലേക്ക് നോക്കി. തക്ഷകൻ ഇത്രമാത്രം ഘോരഘോരം വർണ്ണിച്ച, ഈ ലോകത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് പറഞ്ഞ ആ അതിമാനുഷിക ശക്തിയായ 'രുധിരമണി'യെ കാണാനായി എന്റെ
💬 Comments
View all comments