Chapter Title : നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ]
എന്നിലെ ഈഗോയെ വീണ്ടും ആളിക്കത്തിച്ചു. ഞാൻ തോൽവി സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ചോര തുടച്ചുമാറ്റി, മണ്ണിൽ കുത്തി ഞാൻ വീണ്ടും എഴുന്നേറ്റു. തെറിച്ചുവീണ വാൾ വേഗത്തിൽ കയ്യിലെടുത്തു. നെറ്റിയിലെ രുധിരമണിയിൽ നിന്നും അവസാന തുള്ളി ശക്തിയും വലിച്ചെടുത്ത് ഒരലർച്ചയോടെ ഞാൻ വീണ്ടും അവൾക്ക് നേരെ പാഞ്ഞടുത്തു. ഇത്തവണ സർവ്വ ശക്തിയുമെടുത്ത്, വായുവിൽ വെട്ടിത്തിരിഞ്ഞ് പല കോണുകളിൽ നിന്നും ഞാൻ അവളെ തുടർച്ചയായി ആക്രമിച്ചു. ചുറ്റും കാറ്റിന്റെ ചുഴികൾ സൃഷ്ടിച്ചുകൊണ്ട് എന്റെ വാൾ അവൾക്ക് നേരെ പാറിനടന്നു.
പക്ഷേ... എന്റെ ആ വന്യമായ ആക്രമണങ്ങളെയൊക്കെ മാനസ നേരിട്ടത് എങ്ങനെയാണെന്നോ? നല്ല ഉറക്കത്തിന്റെ ആലസ്യത്തിൽ, വെളുപ്പാൻ കാലത്ത് മുഖത്ത് വന്നിരിക്കുന്ന ഈച്ചയെ ആട്ടിയകറ്റുന്നതുപോലെയുള്ള ഒരുതരം മടുപ്പോടെ!
എന്റെ വാൾത്തലപ്പ് അവളുടെ കഴുത്തിന് നേരെ പാഞ്ഞടുക്കുമ്പോൾ, യാതൊരു താല്പര്യവുമില്ലാതെ വെറുമൊരു വിരൽത്തുമ്പുകൊണ്ട് അവളത് തട്ടിമാറ്റി. സർവ്വശക്തിയുമെടുത്തുള്ള എന്റെ വെട്ടുകൾ വരുമ്പോൾ, ഒരു മടിയിയെപ്പോലെ വെറും ഒരിഞ്ച് മാത്രം വശത്തേക്ക് മാറി അവളെന്നെ ശൂന്യതയിലേക്ക് വീഴിച്ചു. എന്റെ വിയർപ്പും ചോരയും ആ അങ്കത്തട്ടിൽ വീഴുന്നുണ്ടായിരുന്നു, എന്നാൽ അവളുടെ മുഖത്ത് ഇതൊരു വലിയ ശല്യമാണെന്ന ഭാവം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു തവണ പോലും അവൾ എന്നെ തിരിച്ച് ആക്രമിക്കാൻ മെനക്കെട്ടില്ല. എന്റെ വെട്ടുകൾ തടയുമ്പോൾ ആ മുഖത്ത് ഒരു കോട്ടുവായ വരാത്ത കുറവേ ഉണ്ടായിരുന്നുള്ളൂ!
അവൾ ഈ പോരാട്ടത്തിൽ ഒരു തരി പോലും ആത്മാർത്ഥത കാണിക്കുന്നില്ല എന്ന് എനിക്ക് വ്യക്തമായി മനസ്സിലായി. എന്റെ കയ്യിലിരിക്കുന്ന വാളിനോ, എന്റെ നെറ്റിയിലിരിക്കുന്ന രുധിരമണിയുടെ അംശത്തിനോ അവൾ യാതൊരു വിലയും കൽപ്പിക്കുന്നില്ല. ഞാൻ പ്രാണൻ കൊടുത്ത് പൊരുതുമ്പോൾ, അവൾക്ക് ഇതൊരു വിരസമായ നേരംപോക്ക് മാത്രമായിരുന്നു!
മാനസയൊഴിച്ചു മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഞാൻ ജയിക്കേണ്ട സമയം കഴിഞ്ഞു....
ഏത് നേരത്താണോ അവളോട്പോയി യുദ്ധം ചെയ്യാൻ തോന്നിയത്...
ഞാൻ എന്നെ തന്നെ ശപിച്ചു....
ഞാൻ കിതച്ചുകൊണ്ട് ഒരിടത്ത് സ്തംഭിച്ചുനിന്നു. ശാരീരികമായ കരുത്തോ
💬 Comments
View all comments