0%

Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

ഞാൻ ശ്വാസമടക്കിപ്പിടിച്ച് മാനസയെത്തന്നെ നോക്കിയിരുന്നു.

അവർ തുടർന്നു:

"മഞ്ഞുമൂടിയ കൈലാസ കൊടുമുടിയിൽ, കാലങ്ങളെയും സമയത്തെയും നിശ്ചലമാക്കിക്കൊണ്ട് മഹാദേവൻ ഘോരമായ തപസ്സനുഷ്ഠിച്ച ഒരു കാലമുണ്ടായിരുന്നു.

ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട ആ ധ്യാനത്തിൽ, പ്രപഞ്ചത്തിന്റെ താളത്തിനൊത്ത് അദ്ദേഹത്തിന്റെ ഉള്ളിലെ ഊർജ്ജം തിളച്ചുമറിയുകയായിരുന്നു. ആ മഹാതപസ്സിന്റെ ഒരു ഘട്ടത്തിൽ, സാക്ഷാൽ കൈലാസനാഥന്റെ തപസ്സഗ്നിയിൽ നിന്നും, ആ മൂന്നാം കണ്ണിന്റെ അതിതീവ്രമായ ഊർജ്ജത്തിൽ നിന്നും, ഈ അണ്ഡകടാഹത്തെ മുഴുവൻ സൃഷ്ടിക്കാനും ഒപ്പം നിമിഷനേരം കൊണ്ട് ഭസ്മമാക്കാനും കഴിയുന്ന അതിഭീകരമായ രണ്ട് കൊടും ശക്തികൾക്ക് രൂപംകൊണ്ടു!"

മാനസയുടെ കണ്ണുകളിൽ ആ നിമിഷം വല്ലാത്തൊരു ആദരവ് നിറഞ്ഞുനിന്നിരുന്നു. ജനാലയിലൂടെ അടിച്ചുകയറിയ ഒരു മിന്നൽ വെളിച്ചത്തിൽ അവരുടെ മുഖം തിളങ്ങി.

"അതിൽ ആദ്യത്തെ ശക്തിയായിരുന്നു... നാഗമാണിക്യം!"

ആ വാക്ക് ഉച്ചരിക്കുമ്പോൾ തക്ഷകനും നാഗികയും ഇരുകൈകളും കൂപ്പി നെഞ്ചോട് ചേർത്ത് തൊഴുന്നത് ഞാൻ കണ്ടു.

"സാധാരണക്കാർ കെട്ടുകഥകളിൽ പറയുന്നതുപോലെ വെറുമൊരു തിളങ്ങുന്ന കല്ലോ രത്നമോ ആയിരുന്നില്ല അത്,"

മാനസ വിശദീകരിക്കാൻ തുടങ്ങി.

"സാക്ഷാൽ പരമശിവന്റെ കഴുത്തിലണിഞ്ഞ വാസുകി എന്ന സർപ്പരാജാവിന്റെ ഫണത്തിൽ ശോഭിക്കാൻ മഹാദേവൻ തന്റെ സ്വന്തം പ്രാണനിൽ നിന്നും പകുത്തുനൽകി സൃഷ്ടിച്ച ദിവ്യരത്നമായിരുന്നു അത്! ജീവന്റെയും, പ്രകൃതിയുടെയും, അനശ്വരതയുടെയും മുഴുവൻ രഹസ്യങ്ങളും ഉറങ്ങിക്കിടക്കുന്ന അമാനുഷിക ശക്തിയുടെ ഉറവിടം."

എല്ലാവരും നിർന്നിമേഷരായി കേട്ടിരിക്കുകയാണ്. മാനസയുടെ വാക്കുകളിലൂടെ ആ നാഗമാണിക്യത്തിന്റെ രൂപം എന്റെ മനസ്സിൽ തെളിഞ്ഞുവരാൻ തുടങ്ങി.

"""""പല നിറത്തിൽ, ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലെ പ്രകാശം വമിക്കുന്ന ഒന്നായിരുന്നു ആ നാഗമാണിക്യം. ആ മാണിക്യം കൈവശമുള്ളവർക്ക് പ്രപഞ്ചത്തിലെ പഞ്ചഭൂതങ്ങളെയും തന്റെ വിരൽത്തുമ്പിൽ നിയന്ത്രിക്കാൻ കഴിയുമായിരുന്നു. അവർ ആഗ്രഹിച്ചാൽ ഭൂമി പിളരും,

💬 Comments

View all comments