0%

Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു പ്രകാശധാര പുറത്തുവന്നു. ആ ഒറ്റയടിക്ക് ഭഗവാൻ ആ മാണിക്യത്തെ ഇല്ലാതാക്കുകയല്ല ചെയ്തത്, മറിച്ച് അതിന്റെ അനിയന്ത്രിതമായ ശക്തിയെ വിഭജിക്കുകയായിരുന്നു.

നാഗമാണിക്യത്തിന്റെ ഉള്ളറകളിൽ നിന്നും, ആ ത്രിശൂലത്തിന്റെ ആഘാതത്തിൽ... അതിതീവ്രവും അമൂല്യവുമായ വേറെ മൂന്ന് കൊടും രത്നങ്ങൾക്ക് അവിടെ രൂപംകൊണ്ടു! ആ മാണിക്യത്തിന്റെ അതിരില്ലാത്ത ഊർജ്ജത്തെ ഭഗവാൻ മൂന്നായി പകുത്തു മാറ്റുകയായിരുന്നു."

മാനസ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.

"ആ മൂന്ന് പുതിയ രത്നങ്ങൾ ജനിച്ചതോടെ, നാഗമാണിക്യത്തിന്റെ അനിയന്ത്രിതമായ ശക്തിയും രക്തദാഹവും ശാന്തമായി. ആ മൂന്ന് രത്നങ്ങളും നാഗമാണിക്യത്തിന് ചുറ്റും കാന്തികവലയം തീർക്കുകയും, അതിന്റെ സമനില വീണ്ടെടുക്കുകയും ചെയ്തു. പ്രപഞ്ചത്തെ വിഴുങ്ങിയ ആ അന്ധകാരം അതോടെ അവസാനിച്ചു."

മാനസ തന്റെ ആട്ടുപലകയിൽ ഇരുന്ന് പതുക്കെ ആടി. അവളുടെ നോട്ടം ജനലഴികൾക്കിടയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നീണ്ടു.

"നാഗമാണിക്യത്തിന്റെ ആ അനിയന്ത്രിതമായ ഊർജ്ജത്തെ പ്രപഞ്ചത്തിന് താങ്ങാവുന്ന രീതിയിൽ ക്രമീകരിച്ചപ്പോൾ രൂപപ്പെട്ട ആ മൂന്ന് അമൂല്യ രത്നങ്ങളാണ്... ചന്ദ്രകാന്തം, ഇന്ദ്രനീലം, പിന്നെ നിന്റെ നെറ്റിയിലിരിക്കുന്ന ഈ രുധിരമണി!"

ആ പേരുകൾ മുറിയിൽ ഒരു മന്ത്രം പോലെ അലയടിച്ചു. മാനസ തുടർന്നു:

"""ഈ മൂന്ന് രത്നങ്ങളും മൂന്ന് തരം ഭാവങ്ങളാണ്. ചന്ദ്രകാന്തം പ്രപഞ്ചത്തിലെ ശാന്തതയെയും കുളിർമ്മയെയും പ്രതിനിധീകരിക്കുന്നു.

ഇന്ദ്രനീലം അറിവിനെയും പ്രപഞ്ച രഹസ്യങ്ങളുടെ ഭദ്രതയെയും സൂചിപ്പിക്കുന്നു.

എന്നാൽ രുധിരമണി... അത് നേരത്തെ പറഞ്ഞതുപോലെ വന്യമായ ഊർജ്ജത്തിന്റെയും സംഹാരത്തിന്റെയും മൂർത്തീഭാവമാണ്.

ഇവയുടെ ശക്തി ഒരു നിമിഷം പോലും അനിയന്ത്രിതമാകാൻ പാടില്ലായിരുന്നു. അതിനാൽ, ഈ രത്നങ്ങളെ കാത്തുസൂക്ഷിക്കാനും അവയുടെ ശക്തിയെ ധർമ്മത്തിന് വേണ്ടി മാത്രം ഉപയോഗിക്കാനും ഭഗവാൻ തന്റെ വിശ്വസ്തരായ മൂന്ന് നാഗകന്യകളെത്തന്നെ നിയോഗിച്ചു."

മാനസ പതുക്കെ ഞങ്ങളെ ഓരോരുത്തരെയും നോക്കി. അവളുടെ കണ്ണുകളിൽ യുഗങ്ങൾ നീണ്ട കാവലിന്റെ ഗൗരവമുണ്ടായിരുന്നു.

"അതിൽ ഏറ്റവും ഭയാനകമായ ഊർജ്ജമുള്ള രുധിരമണിയുടെ സംരക്ഷണച്ചുമതല ഭഗവാൻ എനിക്കാണ് നൽകിയത്. അതുകൊണ്ടാണ് എനിക്ക് ആ രത്നത്തിന്റെ സംഹാരരൂപം പ്രാപിക്കാനും അതിന്റെ കൊടുംചൂടിനെ നിയന്ത്രിക്കാനും കഴിയുന്നത്. എന്നാൽ മറ്റ് രണ്ട് രത്നങ്ങളും ഇതേപോലെ തന്നെ പ്രധാനപ്പെട്ടവയായിരുന്നു."

"നിലാവിന്റെ ശോഭയുള്ള ചന്ദ്രകാന്തം എന്ന രത്നത്തെ കാത്തുസൂക്ഷിക്കാൻ ഭഗവാൻ നിയോഗിച്ചത് 'ഹിമശ്രീ'

💬 Comments

View all comments