0%

Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

ചേർന്നിരുന്നു.

"ആ വലിയ ബന്ധനകർമ്മം നടക്കുമ്പോൾ, മൂന്ന് മഹാശക്തികൾ തമ്മിലുള്ള ആ വലിയ ഘർഷണത്തിൽ നിന്നും അതിശക്തമായ ഊർജ്ജം ചിതറിത്തെറിച്ചിരുന്നു. ആ തീപ്പൊരികളിൽ നിന്നും അന്ന് പുതിയതായി

ഒൻപത് മാന്ത്രിക മോതിരങ്ങൾക്ക് രൂപംകൊണ്ടു! നാഗമാണിക്യത്തിന്റെ ഊർജ്ജത്തിൽ നിന്നും ജനിച്ച അമൂല്യമായ ഒൻപത് മോതിരങ്ങൾ!"

മാനസ പതുക്കെ കൈയുയർത്തി നിധിയുടെ വലതുകൈയ്യിലേക്ക് ചൂണ്ടി. എല്ലാവരുടെയും കണ്ണുകൾ അവളുടെ വിരലുകളിലേക്ക് നീണ്ടു.

"അന്ന് രൂപംകൊണ്ട ആ ഒൻപത് മോതിരങ്ങളിൽ ഒന്നാണ്... ഇപ്പോൾ നിധിയുടെ വിരലിൽ തിളങ്ങിക്കൊണ്ടിരിക്കുന്നത്!"

നിധിയുടെ വിരലിലെ മോതിരത്തിലേക്ക് തന്നെ നോക്കി മാനസ തുടർന്നു..:

"ആ ഒൻപത് മോതിരങ്ങൾക്കും അതിന്റേതായ മാന്ത്രിക ശക്തിയുണ്ടായിരുന്നു. പക്ഷേ ആ ശക്തി എനിക്കോ ഹിമശ്രീക്കോ വേണ്ടിയിരുന്നില്ല. അതുമാത്രമല്ല, ആ മോതിരങ്ങൾ പുറത്തുള്ള ലോകത്ത് എത്തിയാൽ അത് വലിയ വിനാശങ്ങൾക്ക് കാരണമാകുമെന്നും ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് നീലാംബരിയെ തളച്ച ആ പർവ്വതത്തിന്റെ തന്നെ ഏറ്റവും താഴെയുള്ള, വെളിച്ചം കടക്കാത്ത ഒരു ഇരുട്ടറയിൽ... ഒരു പെട്ടിയിലാക്കി ഞങ്ങൾ ആ മോതിരങ്ങളെ ഭദ്രമായി അടച്ചുവെച്ചു."

പെട്ടെന്ന് മാനസയുടെ നോട്ടം ഞങ്ങളുടെ നേർക്ക് തിരിഞ്ഞു. ആ കണ്ണുകളിൽ ഇപ്പോൾ വല്ലാത്തൊരു നിസ്സഹായതയുണ്ടായിരുന്നു.

"പക്ഷെ... നിങ്ങൾ എന്നോട് പറഞ്ഞ ആ അസ്ഥികൂടത്തിന്റെ കഥയുണ്ടല്ലോ, അതിനെക്കുറിച്ച് ശരിക്കും എനിക്കൊന്നും അറിയില്ല. ഞങ്ങൾ ആ പെട്ടി അവിടെ വെച്ചതിന് ശേഷം, ഈ കാലയളവിനുള്ളിൽ അവിടെ എന്ത് സംഭവിച്ചുവെന്നും ആ മോതിരം എങ്ങനെ നിധിയുടെ വിരലിൽ എത്തിയെന്നും എനിക്കിതുവരെ മനസ്സിലായിട്ടില്ല..."

ഇത്രയും പറയുമ്പോൾ ജനലിലൂടെ ഒരു തണുത്ത കാറ്റ് വീണ്ടും ഉള്ളിലേക്ക് അടിച്ചുകയറി. മുറിയിലുള്ളവരുടെ മുഖത്തെ ഭയം പതുക്കെ വർദ്ധിച്ചുവരികയായിരുന്നു. മാനസ ഒന്ന് ദീർഘമായി ശ്വാസമെടുത്തിട്ട് ഏറ്റവും ഭയാനകമായ ആ സത്യം വെളിപ്പെടുത്തി.

"ഇതൊന്നുമല്ല നമ്മൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വിപത്ത്! അന്ന് ഇന്ദ്രനീലത്തിന്റെ ശക്തികൊണ്ട് നീലാംബരി രൂപീകരിച്ച ആ കൊടുംക്രൂരന്മാരായ അസുരജന്മങ്ങളുണ്ടല്ലോ... അവർ പൂർണ്ണമായും നശിച്ചിട്ടില്ല, അവർ ഇപ്പോഴും

💬 Comments

View all comments