Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
അതിക്രൂരമായ ഒരു യുദ്ധം പ്രഖ്യാപിച്ചു!"
മാനസയുടെ ശ്വാസം വേഗത്തിലായി. ആ പഴയ യുദ്ധത്തിന്റെ ഓർമ്മകൾ അവരെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു.
"ദേവലോകം ഒന്നാകെ വിറച്ചുപോയ യുദ്ധമായിരുന്നു അത്. പക്ഷേ, ഇത്തവണ ഒരു സഹായത്തിനായി ത്രിമൂർത്തികളുടെ അടുത്തേക്ക് പോകാൻ ആർക്കും കഴിയുമായിരുന്നില്ല. കാരണം, ഭഗവാൻ ഏൽപ്പിച്ച ദൗത്യം തെറ്റിച്ചത് ഞങ്ങളിൽ ഒരാളാണ്. ആ തെറ്റ് തിരുത്തേണ്ടത് ഞങ്ങളുടെ മാത്രം കടമയായിരുന്നു. അങ്ങനെയാണ്... ഞാനും ഹിമശ്രീയും ചേർന്ന് നീലാംബരിയെ തടയാൻ തീരുമാനിക്കുന്നത്."
എന്റെ നെറ്റിയിലെ രുധിരമണി അപ്പോൾ നേരിയ തോതിൽ ചൂടാകുന്നത് ഞാനറിഞ്ഞു. മാനസ തുടർന്നു:
"അവളുടെ അസുരസൈന്യത്തെ നേരിടാൻ, ഞാനും ഹിമശ്രീയും അടങ്ങുന്ന വലിയൊരു സൈന്യം യുദ്ധഭൂമിയിലേക്ക് ഇറങ്ങി. പ്രപഞ്ചം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായിരുന്നു അത്. ഒടുവിൽ, രക്തരൂക്ഷിതമായ ഒരു പോരാട്ടത്തിനൊടുവിൽ നീലാംബരിയുടെ അഹങ്കാരത്തെ ഞങ്ങൾ മുട്ടുകുത്തിച്ചു. പക്ഷേ അവളെ കൊല്ലാൻ ഞങ്ങൾക്കാകുമായിരുന്നില്ല. പകരം, ഭൂമിയിലെ വലിയൊരു പർവ്വതത്തിന്റെ ഉള്ളറകളിലെ, വെളിച്ചം കടക്കാത്ത ഭയാനകമായ ഒരു ഇരുണ്ട ഗുഹാകവാടത്തിലേക്ക് അവളെ ഞങ്ങൾ ബന്ധിച്ചു!"
മാനസയുടെ കണ്ണുകൾ ഇപ്പോൾ പൂർണ്ണമായും ചുവന്നിരുന്നു. ജനാലയിലൂടെ അടിച്ചുകയറിയ മിന്നൽ വെളിച്ചത്തിൽ ആ മുഖത്തെ രൗദ്രഭാവം ഒന്നുകൂടി വ്യക്തമായി.
"അവളെ തളച്ചതുകൊണ്ട് മാത്രം പ്രപഞ്ചം സുരക്ഷിതമാകില്ലായിരുന്നു. അവളുടെ കൈവശമുള്ള ഇന്ദ്രനീലം എങ്ങനെയെങ്കിലും നിർജീവമാക്കണമായിരുന്നു. അതിനായി ഞാനും ഹിമശ്രീയും ഞങ്ങളുടെ രത്നങ്ങളുടെ സർവ്വ ശക്തിയും പുറത്തെടുത്തു. രുധിരമണിയുടെ കൊടുംചൂടും ചന്ദ്രകാന്തത്തിന്റെ അതിശൈത്യവും ഉപയോഗിച്ച് ഞങ്ങൾ ഇന്ദ്രനീലത്തെ ബന്ധിച്ചു. വെറുമൊരു ചങ്ങലയായിരുന്നില്ല അത്... ഭയാനകമായ വലിയ അഗ്നിവലയങ്ങൾ കൊണ്ടുള്ള ഒരു കോട്ട!
ആ രത്നത്തിന് ചുറ്റും ഞങ്ങൾ തീർത്ത ഓരോ അഗ്നിവലയവും സമയത്തിന്റെ ഓരോ ലൂപ്പുകൾ ആയിട്ടാണ് ഞങ്ങൾ മാറ്റിയത്. ആ മാന്ത്രിക വലയം കടക്കാൻ ശ്രമിക്കുന്ന ഏതൊരാളും സമയത്തിന്റെ ആ അവസാനിക്കാത്ത ചുഴിയിൽപ്പെട്ട് എന്നെന്നേക്കുമായി ഇല്ലാതാകും!"
പെട്ടെന്ന് മാനസയുടെ നോട്ടം എന്റെ അരികിലിരിക്കുന്ന നിധിയിലേക്ക് തിരിഞ്ഞു. നിധി പേടിയോടെ എന്നോട് കൂടുതൽ
💬 Comments
View all comments