0%

Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

നിറഞ്ഞുനിന്നു....

"ജീവനില്ലാതെ കിടക്കുന്ന ആ പിഞ്ചുകുഞ്ഞിനെ കണ്ട് സാക്ഷാൽ പാർവതി ദേവിയുടെ മാതൃഹൃദയം അലിഞ്ഞു. ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ദേവി ഭഗവാനോട് നിറകണ്ണുകളോടെ അപേക്ഷിച്ചു. ഒടുവിൽ പ്രിയതമയുടെ കണ്ണുനീരിന് മുന്നിൽ അലിഞ്ഞ മഹാദേവൻ ആ ആവശ്യം അംഗീകരിച്ചു. ശിവനും പാർവതിയും ചേർന്ന്, തങ്ങളുടെ ഇരുവരുടെയും ദൈവികമായ ശക്തികൾ ആ കുഞ്ഞിന്റെ ഉള്ളിലെ കൊടുംശക്തിയോടൊപ്പം സംയോജിപ്പിച്ചുകൊണ്ട് അവൾക്ക് ജീവൻ നൽകി! മരണത്തിൽ നിന്നും ജീവനിലേക്ക് കണ്ണുതുറന്ന, തങ്ങളുടെ ജീവന്റെ പാതിയായി മാറിയ ആ കൊച്ചുകുഞ്ഞിനെ പാർവതി ദേവി വളരെ സ്നേഹത്തോടെ ഒരു പേര് വിളിച്ചു...

"അപ്സര"

'അപ്സര...'ആ പേര് ഉച്ചരിക്കുമ്പോൾ മാനസയുടെ ചുണ്ടിൽ അതിമനോഹരമായ ഒരു ചെറുപുഞ്ചിരി വിടർന്നിരുന്നു. ഇത്രയും നേരം അവരുടെ മുഖത്തുണ്ടായിരുന്ന ആ ഭയവും ശൂന്യതയും മാറി, വല്ലാത്തൊരു കുശുമ്പ് വിടർന്നു...

"""അതെ, ആ പേര് പോലെ തന്നെ പ്രപഞ്ചം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായവളായിരുന്നു അവൾ!

അവളുടെ ആ ദിവ്യസൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കാൻ ഈ ഭൂമിയിലെ വാക്കുകൾ മതിയാകില്ല ദേവാ..."""

മാനസയുടെ കണ്ണുകളിൽ ഒരു വലിയ സ്വപ്നം കാണുന്നതുപോലെയുള്ള ഭാവം നിറഞ്ഞു.

""​"സാക്ഷാൽ പാർവ്വതി ദേവിയുടെ ശരീരത്തിൽ നിന്നും നേരിട്ട് പകർന്നെടുത്തതുപോലെയുള്ള, ഉരുക്കിയ സ്വർണ്ണത്തിന്റെ ശോഭയുള്ള തിളങ്ങുന്ന ചർമ്മമായിരുന്നു അവൾക്ക്.

നിലാവിനെ തോൽപ്പിക്കുന്ന മുഖകാന്തി... മഴമേഘങ്ങളെപ്പോലെ ഇരുണ്ട്, കാൽമുട്ടോളം നീളത്തിൽ അലയിടിക്കുന്ന ഇടതൂർന്ന കാർക്കൂന്തൽ.

ഒറ്റത്തവണ കണ്ടാൽ ലോകത്തുള്ള മറ്റെന്തിനെയും മറന്ന് നോക്കിനിന്നുപോകുന്ന വല്ലാത്തൊരു വശ്യതയായിരുന്നു ആ രൂപത്തിന്. ദേവശിൽപ്പികൾ പോലും അസൂയപ്പെടുന്ന രീതിയിൽ പൂർണ്ണതയുള്ള, അതിമനോഹരമായ ഉടലഴകായിരുന്നു അവളുടേത്!"

​മാനസ ഒന്ന് നിർത്തി, എന്റെ അടുത്തിരിക്കുന്ന ആമിയുടെയും നിധിയുടെയും മുഖത്തേക്ക് നോക്കിയിട്ട് വീണ്ടും തുടർന്നു:

​"അവളുടെ ആ നടപ്പിലുണ്ടായിരുന്നൊരു താളമുണ്ട്... കാറ്റിൽ നൃത്തം ചെയ്യുന്ന ഒരു അരയന്നത്തെപ്പോലെ വല്ലാത്തൊരു വശ്യത. സ്വർണ്ണനൂലുകൾ കൊണ്ട് നെയ്ത നേരിയ പട്ടുസാരിയിൽ, സർവ്വാഭരണ വിഭൂഷിതയായി അവൾ നടന്നുപോകുമ്പോൾ ഭൂമിയിലെ വസന്തകാലം

💬 Comments

View all comments