Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
പോലും നാണിച്ചു തലതാഴ്ത്തുമായിരുന്നു.
പക്ഷെ ആ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ആകർഷണം അവളുടെ ആ കണ്ണുകളായിരുന്നു. സാക്ഷാൽ പരമശിവന്റെ മൂന്നാം കണ്ണിലെ തീജ്വാലയുടെ ഒരംശം ആ നോട്ടത്തിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പ്രപഞ്ചത്തിലെ സകല രഹസ്യങ്ങളും ഒളിപ്പിച്ചുവെച്ചതുപോലെയുള്ള, ആരെയും മയക്കുന്ന ആ വലിയ കണ്ണുകൾ... ആരും കൊതിച്ചുപോകുന്ന, തേൻ നിറച്ചുവെച്ചതുപോലെയുള്ള ചുവന്ന ചുണ്ടുകൾ... അത്രയും മാദകമായ ഒരു സൗന്ദര്യം ഈ പ്രപഞ്ചത്തിൽ ഇന്നേവരെ വേറെ ഉണ്ടായിട്ടില്ല !"
മാനസയുടെ ആ വർണ്ണന കേട്ട് ഞങ്ങളെല്ലാവരും അക്ഷരംപ്രതി
"പക്ഷെ ആ സൗന്ദര്യത്തിന് പിന്നിൽ പ്രപഞ്ചത്തെ മുഴുവൻ ചാമ്പലാക്കാൻ കെൽപ്പുള്ള ഒരു സംഹാരരുദ്ര ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സാക്ഷാൽ നാഗമാണിക്യത്തെപ്പോലും വിറപ്പിക്കാൻ പോന്ന, ത്രിമൂർത്തികൾക്ക് മാത്രം പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയുന്ന അത്രയും ഭയാനകമായ കൊടുംശക്തിയായിരുന്നു അവളുടേത്!"
മുറിയിലുള്ളവർ ഒരു കെട്ടുകഥ കേൾക്കുന്ന അത്ഭുതത്തോടെ മാനസയെത്തന്നെ നോക്കിയിരുന്നു. എന്റെ നെഞ്ചിടിപ്പും വല്ലാതെ കൂടിയിരുന്നു.
മാസനയുടെ ചുണ്ടിലെ ആ പുഞ്ചിരി അൽപ്പം കൂടി വിടർന്നു. പഴയ കാലത്തെ ഏതോ രസകരമായ ഓർമ്മകൾ അവരുടെ മനസ്സിലേക്ക് ഓടിയെത്തുന്നതുപോലെ തോന്നി.
"അവൾ വളർന്നതോടെ അവളുടെ ആ അമാനുഷിക സൗന്ദര്യത്തെക്കുറിച്ചുള്ള വാർത്തകൾ ത്രിലോകങ്ങളിലും പാട്ടായി. ദേവലോകത്തെ ദേവന്മാരും ഗന്ധർവ്വന്മാരും, എന്തിനേറെപ്പറയുന്നു... പാതാളത്തിലെ കൊടുംക്രൂരന്മാരായ അസുരന്മാർ പോലും അവളുടെ ആ സൗന്ദര്യത്തിൽ മയങ്ങി വീണു! ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയെക്കാൾ അവർ മോഹിച്ചത് അപ്സരയുടെ സൗന്ദര്യത്തെയായിരുന്നു. വെറുമൊരു പെണ്ണാണെന്ന് കരുതി, എങ്ങനെയും അവളെ സ്വന്തമാക്കാൻ വേണ്ടി അവരെല്ലാം മത്സരിച്ചു. ചിലർ സ്നേഹം നടിച്ച് പ്രലോഭിപ്പിക്കാൻ വന്നു, മറ്റുചിലർ തങ്ങളുടെ അധികാരവും അസുരശക്തിയും ഉപയോഗിച്ച് അവളെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചു."
ഇത്രയും പറഞ് മാനസയൊന്ന് നിർത്തി. ശേഷം ഒരു ചെറിയ പൊട്ടിച്ചിരിയോടെ, തികഞ്ഞ അഹങ്കാരത്തോടെ അവർ തുടർന്നു:
"പക്ഷേ... കാമത്താൽ അന്ധരായി അവളെ സ്വന്തമാക്കാൻ വന്ന ആ മണ്ടന്മാർക്കറിയില്ലായിരുന്നു, അവർ പോയി തലവെക്കുന്നത് സാക്ഷാൽ കൈലാസനാഥന്റെ തീജ്വാലയിലാണെന്ന്! അവളെ തൊടാൻ
💬 Comments
View all comments