0%

Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

ശ്രമിച്ചവരൊന്നും പിന്നീട് പൂർണ്ണരൂപത്തിൽ തിരികെ പോയിട്ടില്ല. ദേവന്മാരായാലും അസുരന്മാരായാലും, അവളുടെ മുന്നിൽ വന്നവരെല്ലാം ആ പെൺകുട്ടിയുടെ കൈക്കൊണ്ട് തന്നെ എണ്ണിയെണ്ണി അടിവാങ്ങി കൂമ്പടഞ്ഞു! തങ്ങളുടെ കൊടുംശക്തിയെക്കുറിച്ച് അഹങ്കരിച്ച പലരും അവളുടെ മുന്നിൽ ജീവനുവേണ്ടി കാലുപിടിച്ച് കരഞ്ഞോടി... ബലം പ്രയോഗിക്കാൻ നിന്ന അസുരന്മാരും ദേവന്മാരും അവളുടെ ഒരൊറ്റ നോട്ടത്തിൽ, അവളുടെ ആ കൈകളുടെ പ്രഹരത്തിൽ സ്വന്തം ജീവൻ വെടിഞ്ഞ് മണ്ണടിഞ്ഞു!"

ഇത് കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് കാളി. ദേവന്മാരെയും അസുരന്മാരെയും വരെ പഞ്ഞിക്കിട്ടവളാണോ ഈ അപ്സര!

മാനസ വീണ്ടും എന്നെ നോക്കി. ആ നോട്ടത്തിൽ ഇപ്പോൾ വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു.

​"ദേവാ... എന്റെ കൈവശമുണ്ടായിരുന്ന ആ രുധിരമണി എങ്ങനെയാണ് പൊട്ടിപ്പോയതെന്ന് നിനക്കറിയുമോ?"

​അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞങ്ങളെല്ലാവരും പരസ്പരം നോക്കി. ആർക്കും അതിന്റെ ഉത്തരം അറിയില്ലായിരുന്നു. എല്ലാവരും ഒരുപോലെ അറിയില്ല എന്നർത്ഥത്തിൽ തലയനക്കി.

​അത് കണ്ടപ്പോൾ മാനസയുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു... എന്നാൽ ആ ചിരിയിൽ തന്നോട് തന്നെയുള്ള വല്ലാത്തൊരു പുച്ഛവും, കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള വലിയൊരു കുറ്റബോധവും നിറഞ്ഞുനിന്നിരുന്നു. ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു തുടങ്ങി:

​"രുധിരമണിയുടെ സംരക്ഷകയായ ഞാൻ, എനിക്ക് ലഭിച്ച ആ വലിയ ശക്തിയിൽ വല്ലാതെ അഹങ്കരിച്ചിരുന്നു. ആ അഹങ്കാരത്തിന്റെ പുറത്ത്, ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി ഞാനാണെന്ന് തെളിയിക്കാൻ... ഞാൻ സാക്ഷാൽ അപ്സര ദേവിയോട് യുദ്ധം ചെയ്യാൻ പോയി!"

​ഇത് കേട്ടതും സച്ചിനും രാഹുലും അക്ഷരംപ്രതി ഞെട്ടിപ്പോയി. ..

​"അതെ..."

മാനസയുടെ കണ്ണുകളിൽ ആ പഴയ തോൽവിയുടെ ഭാരം നിഴലിച്ചു.

"ഒരു വലിയ യുദ്ധം നടക്കുമെന്ന് കരുതിയ എനിക്ക് തെറ്റി. ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്ത് പ്രയോഗിച്ച ആ കൊടും ചൂടിനെയും മാന്ത്രികതയെയും, ദേവി തന്റെ ഒരൊറ്റ ചെറുവിരൽ കൊണ്ട്... അതെ, വെറുമൊരു ചെറുവിരൽ കൊണ്ട് പൂർണ്ണമായും തടുത്തുനിർത്തി! എന്റെ സർവ്വ അഹങ്കാരങ്ങളെയും നിഷ്കരുണം തോൽപ്പിച്ചു

💬 Comments

View all comments