Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
കളഞ്ഞു. ദേവിയുടെ ആ ഒരൊറ്റ പ്രഹരത്തിൽ എന്റെ ശക്തി മുഴുവൻ തകർന്നുപോയി, ഒപ്പം എന്റെ കയ്യിലുണ്ടായിരുന്ന രുധിരമണി പൊട്ടിത്തെറിക്കുകയും ചെയ്തു."
മാനസ ഒന്ന് നിർത്തി, സങ്കടത്തോടെ എന്റെ മുഖത്തേക്ക് നോക്കി.
"അന്ന് മുതൽ എനിക്ക് രുധിരമണിയുടെ ആ പൂർണ്ണമായ ശക്തി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ആകെ എന്റെ ഉള്ളിൽ അവശേഷിച്ചിരുന്നത് ആ രത്നത്തിന്റെ ശക്തിയുടെ ഒരു ചെറിയ അംശം മാത്രമായിരുന്നു... ആ അവസാനത്തെ ശക്തിയാണ്, കുറച്ചുമുമ്പ് ആ കളരിയിൽ വെച്ച് നിന്റെ ജീവൻ രക്ഷിക്കാൻ ഞാൻ നിനക്ക് നൽകിയത്. അതോടെ എനിക്കെന്റെ ശക്തി പൂർണ്ണമായും നഷ്ടമായി."
അവർ എന്നെ രക്ഷിക്കാൻ വേണ്ടി സ്വന്തം ശക്തി പൂർണ്ണമായും ഇല്ലാതാക്കി എന്നത് എന്റെ ഉള്ളിൽ വലിയൊരു നോവായി മാറി. ഞാൻ ഒന്നും മിണ്ടാതെ അവരെത്തന്നെ നോക്കിയിരുന്നു.
പെട്ടെന്ന് മാനസയുടെ മുഖത്തെ ആ സങ്കടം മാറി അവിടെ വീണ്ടും വലിയൊരു ഗൗരവം വന്നുനിറഞ്ഞു. അവർ സൂക്ഷ്മമായി എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:
"പിന്നെ മറ്റൊരു കാര്യം കൂടി... നീ ഇങ്ങോട്ട് ആദ്യം വന്നപ്പോൾ നിന്റെ മുതുകിൽ ഒരു വലിയ നാഗത്തിന്റെ ചിത്രം പതിഞ്ഞിരുന്നില്ലേ?"
ആ ചോദ്യം കേട്ടതും എന്റെ ഓർമ്മകൾ ദിവസങ്ങൾക്ക് പിന്നിലേക്ക് പോയി. അതെ, പുറകിൽ ആ വലിയ പാമ്പിന്റെ രൂപം! അത് എങ്ങനെ അവിടെ വന്നുവെന്ന് ഇന്നും എനിക്ക് അറിയില്ല....
"അതൊരു സാധാരണ ചിത്രമായിരുന്നില്ല... അത് നീലാംബരി നിനക്ക് നൽകിയതാണ്!"
ആ പേര് കേട്ടതും മുറിയിലുള്ള സകലരും ഭയന്ന് വിറച്ചു. ആമിയും നിധിയും എന്റെ കൈകളിൽ മുറുകെ പിടിച്ചു.
"നീ ആദ്യമായി ആ മലയിലെ ഗുഹയുടെ ഉള്ളിൽ കയറിയപ്പോൾ തന്നെ അവൾ നിന്നെ തിരിച്ചറിഞ്ഞിരുന്നു,"
മാനസയുടെ ശബ്ദത്തിൽ വലിയൊരു മുന്നറിയിപ്പുണ്ടായിരുന്നു.
"നീ ആ കവാടത്തിന്റെ അടുത്തെത്തിയ ആ നിമിഷം, അവളുടെ ബാക്കിയുള്ള ശക്തി മുഴുവൻ ഉപയോഗിച്ച് അവൾ നിന്നെ സ്വന്തമാക്കാൻ ശ്രമിച്ചു. അതിൽ അവൾ വിജയം
💬 Comments
View all comments