Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
കണ്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു നിന്റെ ശരീരത്തിൽ പതിഞ്ഞ ആ നാഗത്തിന്റെ മുദ്ര!"
എന്റെ തൊണ്ട വരണ്ടുണങ്ങാൻ തുടങ്ങി. എന്നെ അവൾ അപ്പോഴേ ലക്ഷ്യം വെച്ചിരുന്നോ!
"ആ ചിത്രം വെറുമൊരു അടയാളമായിരുന്നില്ല ദേവാ, അവൾ നിന്നെ പൂർണ്ണമായും അവളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു"
എന്റെ മനസ്സിൽ അലയടിച്ച ആ വലിയ ചോദ്യം... 'പക്ഷെ എന്തിന്...? വെറുമൊരു സാധാരണക്കാരനായ എന്നെ എന്തുകൊണ്ട് അവൾ ലക്ഷ്യം വെച്ചു...?'
എന്റെ മുഖത്തെ ആ സ്തംഭനാവസ്ഥ കണ്ട് മാനസയ്ക്ക് എന്റെ ഉള്ളിലെ ചിന്തകൾ കൃത്യമായി വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കണം . അവരുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.
മാനസ പതുക്കെ ആ ആട്ടുപലകയിൽ നിന്നും എഴുന്നേറ്റു. അവളുടെ ആ കരിങ്കൽ കണ്ണുകൾ എന്റെ നെറ്റിയിലേക്ക്, അവിടെ മാംസത്തോട് ചേർന്ന് തിളങ്ങുന്ന ആ രുധിരമണിയുടെ ചെറിയ അംശത്തിലേക്ക് നീണ്ടു. അവർ പതുക്കെ തന്റെ ചൂണ്ടുവിരൽ എന്റെ നെറ്റിക്ക് നേരെ ഉയർത്തി.
"നിനക്ക് മാത്രമല്ല ദേവാ, ഈ മുറിയിലുള്ള ആർക്കും മനസ്സിലാവാത്ത ഒരു വലിയ സത്യമുണ്ട്..."
മാനസയുടെ ശബ്ദം ആ മുറിയിലെ തണുപ്പിനെ വകഞ്ഞുമാറ്റി കൂടുതൽ ഗാംഭീര്യത്തോടെ മുഴങ്ങി.
"കുറച്ചുമുമ്പ് ആ കളരിയിൽ വെച്ച് എന്റെ ജീവന്റെ അവസാനത്തെ ശക്തിയും ഈ രുധിരമണിയിലൂടെ ഞാൻ നിനക്ക് പകർന്നു നൽകിയല്ലോ... ആ ശക്തി എന്റെ ശരീരത്തിൽ നിന്നും നിന്റെ സിരകളിലേക്ക് തീജ്വാലപോലെ ഒഴുകിയിറങ്ങിയ ആ ചെറിയ നിമിഷത്തിൽ, ഈ രത്നത്തിലൂടെ നിന്റെ ഉള്ളറകളിലേക്ക്, നിനക്ക് പോലും ഓർമ്മയില്ലാത്ത നിന്റെ അബോധമനസ്സിലേക്ക് എനിക്കൊരു നോട്ടം കിട്ടി!"
മുറിയിലുള്ളവർ ശ്വാസമടക്കിപ്പിടിച്ചു. ആമിയും നിധിയും പരസ്പരം നോക്കി. സച്ചിനും രാഹുലും സീറ്റിൽ നിന്നും പതുക്കെ മുന്നോട്ട് ആഞ്ഞിരുന്നു.
"ഒരു പിഞ്ചുകുഞ്ഞായിരുന്ന കാലത്തെ നിന്റെ ഓർമ്മകൾ... നിനക്ക് ഒരിക്കലും ഓർത്തെടുക്കാൻ കഴിയാത്ത നിന്റെ സ്വന്തം ഓർമ്മകളുടെ ഒരു ചെറിയ മിന്നൽപ്പിണർ ഞാൻ ഈ രുധിരമണിയിലൂടെ കണ്ടു ദേവാ! ആ ഓർമ്മകളിൽ, ലോകം
💬 Comments
View all comments