Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
മുഴുവൻ അപരിചിതമായിരുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മങ്ങലേറ്റ കാഴ്ചയിൽ... ഒരു സ്ത്രീയുടെ മുഖം മാത്രമാണ് തെളിഞ്ഞുനിന്നിരുന്നത്. വാത്സല്യത്തോടെ, അതിരില്ലാത്ത സ്നേഹത്തോടെ നിന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് പുഞ്ചിരിക്കുന്ന ഒരു മുഖം..."
മാനസയുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നു, അവരുടെ ശബ്ദത്തിൽ വലിയൊരു ആവേശവും അതിലേറെ അത്ഭുതവും നിറഞ്ഞുനിന്നു. അവരുടെ ശ്വാസത്തിന്റെ വേഗത കൂടി.
"യുഗങ്ങൾക്ക് മുൻപ്, ദേവന്മാരെയും അസുരന്മാരെയും ഒരുപോലെ കാമത്തിന്റെ മുൾമുനയിൽ നിർത്തി ഭയപ്പെടുത്തിയിരുന്ന, പ്രപഞ്ചം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാദകമായ ആ ദിവ്യസൗന്ദര്യം... അസൂയ ഉണ്ടായിരുന്നെങ്കിലും എന്റെ സ്വന്തം ചേച്ചിയെപ്പോലെ ഞാൻ നെഞ്ചിലേറ്റിയിരുന്ന ആ മുഖം എനിക്ക് എങ്ങനെ മറക്കാൻ കഴിയും?"
മാനസ ഒന്ന് നിർത്തി. പുറത്ത് ആകാശം നെടുകെ പിളർക്കുന്ന ഭയാനകമായ ഒരു ഇടിമുഴങ്ങി! ആ ഇടിയുടെ പ്രകമ്പനത്തിൽ ആ വലിയ തറവാട് ഒന്നാകെ കുലുങ്ങി. ആ കൊടുംശബ്ദത്തിനൊപ്പം മാനസയുടെ വാക്കുകൾ എന്റെ കാതുകളിൽ വലിയൊരു സ്ഫോടനമായി മാറി.
"അതെ ദേവാ... ഇന്ദ്രനീലത്തിന്റെ ഉടമയായ നീലാംബരി നിന്നെ ലക്ഷ്യം വെക്കാൻ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ... നിന്റെ ഞരമ്പുകളിൽ ഓടുന്നത് ഒരു സാധാരണ മനുഷ്യന്റെ ചോരയല്ല... പ്രപഞ്ചത്തിലെ ഏറ്റവും വലിയ സംഹാരശക്തിയുടെ, പരമശിവന്റെ മൂന്നാംകണ്ണിന്റെ ചോരയാണ്! കാരണം... അന്ന് മഹാദേവന്റെയും പാർവതി ദേവിയുടെയും ശക്തിയിൽ നിന്നും ജനിച്ച ആ മഹാത്ഭുതം... സാക്ഷാൽ അപ്സര... അവളാണ് ദേവാ നിന്നെ പെറ്റ നിന്റെ സ്വന്തം അമ്മ!"
തുടരും...
കഥ ഒക്കെ മറന്ന് പോയ അവസ്ഥയിൽ നിന്നും പെട്ടെന്ന് എഴുതിയ ഒരു സാധനമാണ്. തെറ്റുകുറ്റങ്ങൾ ഉണ്ടാവും എന്നറിയാം പക്ഷെ അത് നോക്കാൻ സമയമില്ല.......അതുപോലെ നിർത്തി പിന്നേ കുറെ കഴിഞ്ഞിട്ടാണ് ഞാൻ വീണ്ടും എഴുതി തുടങ്ങിയത്. അതിന്റെ ഒരു സുഖക്കേട് തുടക്കത്തിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട്
അടുത്ത പാർട്ട് എന്ന് ഉണ്ടാവും എന്നും അറിയില്ല....
ഇഷ്ട്ടപെട്ടാൽ അഭിപ്രായങ്ങൾ പങ്കുവക്കുക...
കാവൽക്കരൻ
💬 Comments
View all comments