0%

Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

പതിയുകയായിരുന്നു. എനിക്ക് വേണ്ടി, എന്റെ ജീവന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ അവളനുഭവിച്ച സകല ഭയവും കുറ്റബോധവും ആ ഉമ്മകളിലൂടെ അവൾ എന്നിലേക്ക് പകർന്നുനൽകി.

എന്നെ എക്കാലത്തേക്കുമായി നഷ്ടപ്പെടുമോ എന്ന് ഭയന്ന ഒരുവൾക്ക്, മരണത്തിന്റെ വക്കിൽ നിന്നും തന്റെ പ്രിയപ്പെട്ടവനെ തിരികെ കിട്ടിയപ്പോൾ ഉണ്ടായ വല്ലാത്തൊരു ആശ്വാസമായിരുന്നു ആ കണ്ണുനീരിലും ചുംബനങ്ങളിലും നിറഞ്ഞുനിന്നിരുന്നത്.

അവളുടെ ആ സ്നേഹപ്രകടനത്തിന് മുന്നിൽ എന്റെയുള്ളിലെ അവസാനത്തെ വാശിയും അലിഞ്ഞില്ലാതാവുകയായിരുന്നു. എന്റെ ചുണ്ടുകളിൽ പതുക്കെ ഒരു പുഞ്ചിരി വിടർന്നു... ഇത്രയും വലിയൊരു യുദ്ധം ജയിച്ചതിന്റെ അഹങ്കാരത്തേക്കാൾ, അവളുടെ ഈ സ്നേഹം തിരികെ കിട്ടിയതിലായിരുന്നു എനിക്കിപ്പോൾ കൂടുതൽ സന്തോഷം.

വേദനകളെ വകവെയ്ക്കാതെ, വളരെ പാടുപെട്ട് എന്റെ വലതുകൈ സാവധാനം ഉയർത്തി ഞാൻ അവളെ തൊട്ടു. നിർത്താതെ പെയ്യുന്ന മഴപോലെ കണ്ണീരിൽ കുതിർന്നിരുന്നു അവളുടെ മുഖം. എന്റെ വിരലുകൾ ആ കവിളുകളിൽ തലോടിയതും, അവളെ ഞാൻ എന്നിലേക്ക് വരിഞ്ഞുമുറുക്കി. സങ്കടം താങ്ങാനാവാതെ അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ ആ നീരുറവയെ, സ്നേഹത്തോടെ എന്റെ ചുണ്ടുകളാൽ ഞാൻ ഒപ്പിയെടുത്തു.

അവളുടെ ആ കണ്ണീർ തോരുമെന്ന എന്റെ പ്രതീക്ഷ വെറുതെയായിരുന്നു. ഉള്ളിലൊതുക്കിയ നോവുകളെല്ലാം ഒരു പേമാരിയായി പെയ്തിറങ്ങുകയായിരുന്നു അപ്പോൾ. എനിക്കിനി ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെയാകാം, അവൾ എന്നെ കൂടുതൽ മുറുകെ പുണർന്നു. മരണത്തിന്റെ രൂപത്തിൽ കാലൻ തന്നെ എന്റെ ജീവനെടുക്കാൻ വന്നാൽപ്പോലും അവളുടെ ആ കൈകളിൽ നിന്ന് എന്നെ പിടിച്ചുമാറ്റാൻ തോറ്റുപോകും. അത്രമാത്രം ജീവനുണ്ടായിരുന്നു എന്റെ പെണ്ണിന്റെ ആ പുൽകലിന്....

നിധിയുടെ ആ പൊട്ടിക്കരച്ചിൽ കേട്ടാവണം, പെട്ടെന്ന് ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. കുളികഴിഞ്ഞ്, നനഞ്ഞ മുടിയിൽ

💬 Comments

View all comments