Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
നിന്നും വെള്ളം ഇറ്റുവീഴുന്ന അവസ്ഥയിൽ, വെറുമൊരു ബാത്ത് ടവൽ മാത്രം ശരീരത്തിൽ ചുറ്റി ആമി പുറത്തേക്ക് വന്നു.
കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് വീണുകിടക്കുന്ന നിധിയെയും, വളരെ പണിപ്പെട്ട് എന്റെ കൈകൾ ഉയർത്തി അവളെ ആശ്വസിപ്പിക്കുന്ന എന്നെയും കണ്ടതും ആമി വാതിൽക്കൽ തന്നെ സ്തംഭിച്ചുനിന്നുപോയി.
അവളുടെ കണ്ണുകൾ വിടർന്നു, കൈകൾ അറിയാതെ മുഖത്തേക്ക് പോയി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരസ്പരം മിണ്ടാതെ നടന്നിരുന്ന ഞാൻ മന്ദഹസിക്കുന്നത് കണ്ടപ്പോൾ അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
അടുത്ത നിമിഷം, സകല നിയന്ത്രണങ്ങളും വിട്ട് അവൾ കട്ടിലിനടുത്തേക്ക് ഓടിവന്നു. തന്റെ വേഷത്തെക്കുറിച്ചോ, തണുത്തുവിറയ്ക്കുന്ന ശരീരത്തെക്കുറിച്ചോ അവൾക്കപ്പോൾ യാതൊരു ചിന്തയുമുണ്ടായിരുന്നില്ല. എന്നെ തിരികെ കിട്ടിയെന്ന വലിയ ആശ്വാസത്തിൽ, ലോകത്തുള്ള മറ്റെല്ലാം അവൾ മറന്നിരുന്നു. കട്ടിലിലേക്ക് വന്ന് വീണുകൊണ്ട് അവളും എന്റെ കഴുത്തിലൂടെ കൈകളിട്ട് വട്ടംപിടിച്ച് കെട്ടിപ്പുണർന്നു.
എന്റെ വലതുവശത്ത് നിധിയും ഇടതുവശത്ത് ആമിയും! രണ്ടുപേരും എന്റെ നെഞ്ചിലേക്ക് മുഖമമർത്തി ഏങ്ങിക്കരയുകയാണ്. ആമിയുടെ നനഞ്ഞ മുടിയിഴകൾ എന്റെ മുഖത്ത് ഉരസുന്നുണ്ടായിരുന്നു. അവൾ എന്റെ നെഞ്ചിൽ മുഖമമർത്തി വലിയ ശബ്ദത്തിൽ കരഞ്ഞു.
മൈര്... ഇനിപ്പോ ഇവളേം കൂടി സമാധാനിപ്പിക്കണമല്ലോ... 😐മിണ്ടാതെ കിടക്കാം കുറച്ചു കഴിഞ്ഞാൽ കരച്ചിൽ നിർത്തിക്കോളും....
എത്രനേരം അങ്ങനെ കിടന്നു എന്നെനിക്കറിയില്ല. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും അവരുടെ കരച്ചിലിന്റെ ശബ്ദം പതുക്കെ അടങ്ങിത്തുടങ്ങിയിരുന്നു. ഇപ്പോൾ അവർ രണ്ടുപേരും എന്റെ രണ്ടു വശങ്ങളിലുമായി നെഞ്ചിൽ മുഖമൊളിപ്പിച്ചു കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അനുഭവിച്ച ആ വലിയ ഒറ്റപ്പെടലും മരണഭയവും അവരുടെ ആ ചേർത്തുപിടിക്കലിൽ പൂർണ്ണമായും ഇല്ലാതാകുന്നത് ഞാനറിഞ്ഞു....
അപ്പോഴേക്കും ആമിയുടെ ടവൽ അഴിഞ്ഞു പോയിരുന്നു.... പക്ഷേ അതിനെക്കുറിച്ച്
💬 Comments
View all comments