Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
നിധിയും ശരിക്കും പേടിച്ചുപോയി. ഇനിയും വാതിൽ തുറന്നില്ലെങ്കിൽ ആ അഞ്ചുവയസ്സുകാരി ഈ തടിവാതിലും പൊളിച്ച് അകത്തുവരുമെന്ന് മനസ്സിലായ അവർ രണ്ടും, കട്ടിലിൽ കിടന്ന ഡ്രസ്സുകൾ വേഗത്തിൽ വാരിയെടുത്ത് തലങ്ങും വിലങ്ങും ധരിക്കാൻ തുടങ്ങി.
ആമിയൊക്കെ പേടികൊണ്ട് ഡ്രസ്സ് തലതിരിച്ചാണോ ഇട്ടത് എന്ന് സംശയമുണ്ട്! അത്രയ്ക്കും ശക്തിയായിരുന്നു ആ അടികൾക്ക്.
അവരിരുന്ന് ഡ്രസ്സ് മാറുന്നത് നോക്കുമ്പോൾ എന്റെ ഉള്ളിലും വലിയൊരു സംശയം ഉടലെടുത്തു.
ഈ മീനാക്ഷി മോളും ആ നാഗകുലത്തിൽ പെട്ട എന്തെങ്കിലും അമാനുഷിക ജീവിയാണോ? ഏയ്... ഒരിക്കലുമല്ല, അവളൊരു സാധാരണ മനുഷ്യക്കുട്ടി തന്നെയാണെന്ന് എനിക്കുറപ്പുണ്ട്. പിന്നെ എങ്ങനെയാ അവൾക്ക് ഈ ശക്തി?
ഒരൊറ്റ ഉത്തരമേ എനിക്ക് കണ്ടെത്താനായുള്ളൂ. മീനാക്ഷി എന്ന് വെച്ചാൽ മാനസയ്ക്ക് അത്രയ്ക്കും ജീവനാണ്. ശത്രുക്കൾ ആരെങ്കിലും ആ കുഞ്ഞിനെ ഉപദ്രവിക്കാതിരിക്കാൻ, അവളുടെ രക്ഷയ്ക്കായി സ്വന്തം മാന്ത്രിക ശക്തിയിൽ നിന്നും ഒരു വലിയ അംശം തന്നെ മാനസ ആ കുഞ്ഞിന്റെ ഉള്ളിലേക്ക് പകർന്നു നൽകിയിട്ടുണ്ടാകണം! അല്ലാതെ ആ പിഞ്ചുകൈകൾക്ക് ഇത്രയും വലിയൊരു തടിവാതിൽ ഇളക്കാൻ കഴിയില്ല!
"ദേവേട്ടാ... സീക്കിരം വാങ്ക..." പുറത്തുനിന്നും അവൾ വീണ്ടും വിളിച്ചു.
ഇനി വാതിൽ തുറക്കാതെ വേറെ വഴിയില്ല. ആ കൊച്ചു ഹൾക്ക് ആ വാതിൽ പൊളിക്കുന്നതിന് മുൻപ് എനിക്ക് തുറക്കണം.
ശരീരത്തിലെ സകല വേദനയും സഹിച്ച് ഞാൻ പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു ഹോ ഇത്രക്കൊക്കെ വേദന ഇനിയുമുണ്ടായിരുന്നോ? പക്ഷെ കളിക്കുന്ന കാര്യം ഓർക്കുമ്പോൾ മാത്രമെന്താണ് ശരീരത്തിൽ ഒരു വേദനയും അനുഭവപ്പെടാത്തത്... 😖
ഞാൻ ഒരു മുണ്ടുമാത്രം ഉടുത്ത് വാതിലിന്റെ കുറ്റി സാവധാനം തുറന്നു.
വാതിൽ തുറന്നതും താഴെ എന്റെ മുട്ടിന് മുകളിൽ മാത്രം പൊക്കമുള്ള ആ കൊച്ചു കുരുപ്പ്, ഇരുകൈകളും ഇടുപ്പിൽ കുത്തി ഒരു വലിയ റൗഡിയെപ്പോലെ എന്നെത്തന്നെ നോക്കി നിൽക്കുന്നു! ആ നിൽപ്പ് കണ്ടാൽ തോന്നും അവളാണ് എന്നെ പോയി യുദ്ധം ചെയ്ത് തോൽപ്പിച്ചതെന്ന്.
ഞാൻ ഒന്നുമറിയാത്തപോലെ ഒരു ഇളിച്ച ചിരിയോടെ ചോദിച്ചു: "എന്താ മോളേ... ഈ പാതിരാത്രിക്ക്?"
അവൾ എന്നെ അടിമുടി ഒന്ന് നോക്കി, പിന്നെ ഉള്ളിൽ പേടിച്ച് നിൽക്കുന്ന ആമിയെയും നിധിയെയും നോക്കി. എന്നിട്ട് വളരെ
💬 Comments
View all comments