Chapter Title : നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]
ഗൗരവത്തിൽ എന്നോട് ചോദിച്ചു:
"ഉള്ള എന്നാ പണ്ണീട്ടിരുന്തീങ്ക? തൂങ്കുറേന്ന് പൊയ് വേറെ... മാനസ ചേച്ചി അങ്കെ വെയിറ്റ് പണ്ണ്രാങ്ക... വാങ്ക..." (ഉള്ളിൽ എന്ത് ചെയ്യുകയായിരുന്നു? ഉറങ്ങുകയാണെന്ന് കള്ളം വേറെ... മാനസ ചേച്ചി അവിടെ കാത്തുനിൽക്കുന്നു... വരൂ...)
ഈശ്വരാ... ഇവളുടെ ചോദ്യങ്ങൾ കേട്ടാൽ അമ്പത് വയസ്സുള്ള കാരണവത്തിമാരെപ്പോലെ ഉണ്ടല്ലോ. എന്റെ പെണ്ണുങ്ങളുടെ മുന്നിൽ വെച്ച് എന്റെ ബാക്കിയുള്ള മാനം കൂടി ഇവൾ കപ്പലുകയറ്റുമെന്നനിക്ക് തോന്നി!
അതുകൊണ്ട് അവളുടെ ആ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ നിൽക്കാതെ, ഞാൻ വേഗം അവളെ രണ്ട് കൈകൊണ്ടും കോരിയെടുത്ത് എന്റെ തോളിലിട്ടു.
"ഹേയ്... വിടുങ്കെ ദേവേട്ടാ... താഴെ ഇറക്കി വിടുങ്കെ..."
എന്ന് അവൾ കുതറുന്നുണ്ടായിരുന്നെങ്കിലും ഞാൻ കേട്ടഭാവം നടിച്ചില്ല. അവളെയും തോളിലിട്ട് ഞാൻ മാനസയുടെ ആ വലിയ മുറിക്ക് നേരെ നടന്നു. എനിക്ക് പിന്നാലെ കുറച്ചൊരു പേടിയോടെ ആമിയും നിധിയും വരുന്നുണ്ടായിരുന്നു.
മുറിക്ക് മുന്നിലെത്തിയ ഞാൻ അവിടെ കണ്ട കാഴ്ച കണ്ട് ശരിക്കും ഒന്ന് അത്ഭുതപ്പെട്ടു. ആ വലിയ വീട്ടിലുള്ള സകലരും അവിടെയുണ്ടായിരുന്നു! സച്ചിനും രാഹുലും റോസും കൃതികയും... എന്തിനേറെപ്പറയുന്നു, സാക്ഷാൽ തക്ഷകനും നാഗികയും വരെ അവിടെയുണ്ട്! ആ വലിയ മുറിയുടെ തണുത്ത കാവി പരത്തിയ തറയിൽ എല്ലാവരും വളരെ അച്ചടക്കത്തോടെ ചമ്രം പടിഞ്ഞിരിക്കുകയാണ്.
അവിടെ സൂചി വീണാൽ കേൾക്കുന്ന അത്രയും വലിയൊരു നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നു.
ഞാൻ പതുക്കെ മീനാക്ഷിമോളെ താഴെയിറക്കി. അവൾ ഓടിപ്പോയി തക്ഷകന്റെ അടുത്തായി ചമ്രം പടിഞ്ഞിരുന്നു. ഞാനും ആമിയും നിധിയും അവർക്ക് പിന്നിലായി തറയിൽ ഇരുന്നു.
എല്ലാവരുടെയും നോട്ടം മുറിയുടെ നടുവിലേക്കായിരുന്നു. അവിടെ ആ ഇരുമ്പ് ചങ്ങലയിൽ തൂക്കിയിട്ട തൂക്കുക്കട്ടിലിൽ മാനസ ഇരിപ്പുണ്ടായിരുന്നു.
അങ്കത്തട്ടിൽ ഞാൻ കണ്ട ആ ഭയാനകമായ സംഹാരരൂപിണിയേ ആയിരുന്നില്ല അവർ. വളരെ ലളിതമായ ഒരു സാരിയായിരുന്നു അവരുടെ വേഷം.
കുളിയൊക്കെ കഴിഞ്ഞിട്ടുണ്ടാവണം. അയച്ചിട്ട നനഞ്ഞ മുടിയും, നെറ്റിയിലൊരു വലിയ ചുവന്ന പൊട്ടും... കണ്ണുകൾ പാതി അടച്ച്, എന്തോ വലിയ ആലോചനയിലായിരുന്നു അവർ. ആ ആട്ടുപലക പതുക്കെ മുന്നോട്ടും പിന്നോട്ടും ആടുന്നുണ്ടായിരുന്നു.
ആരും ഒരക്ഷരം മിണ്ടുന്നില്ല. മാനസയുടെ മുഖത്ത് വലിയൊരു ഗൗരവം നിഴലിച്ചിരുന്നു. അവരുടെ ആ ഇരുപ്പ്
💬 Comments
View all comments