Chapter Title : നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]
ശക്തി നശിക്കുന്നതോട് കൂടി, അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ ജീവാംശങ്ങളുടെയും താളം തെറ്റും. കാലങ്ങളായി ഞങ്ങൾ ബന്ധിച്ചുവെച്ച സമയത്തിന്റെ ആ അഗ്നിവലയങ്ങൾ എന്നെന്നേക്കുമായി തകർക്കപ്പെടും. അന്ന്... ആ അവസാനത്തെ പൊട്ടിത്തെറിയിൽ ഒരൊറ്റ തവണ കൂടെ ഈ പ്രപഞ്ചത്തിന്റെ കാലചക്രം തിരിയും! സമയത്തിന്റെ പുറകോട്ടുള്ള ആ മഹാപ്രയാണത്തിൽ നിങ്ങൾക്കീ ഭൂതകാലം മുഴുവൻ നഷ്ടപ്പെട്ടേക്കാം..."
ആ വാക്കുകൾ എന്നിൽ മാത്രമല്ല, അവിടെ നിന്ന എല്ലാവരിലും വലിയൊരു ഇടിത്തീയായിട്ടാണ് വീണത്. മാനസയുടെ ശബ്ദം ഇടറുകയായിരുന്നു.
"അതെ... കാലചക്രം തിരിഞ്ഞ്, ആർക്കുമറിയാത്തൊരു പുതിയ തുടക്കത്തിലേക്ക് നിങ്ങൾ എത്തുമ്പോൾ, നിങ്ങളുടെ ഓർമ്മകൾ പൂർണ്ണമായും മായ്ക്കപ്പെട്ടേക്കാം! നിന്റെ ജീവന്റെ പാതിയായ ഈ ആമിയും നിധിയും, നീ പുതിയതായി പരിചയപ്പെട്ട എല്ലാവരും നിനക്ക് വെറും അപരിചിതരായി മാറിയേക്കാം! വഴിയിൽ വെച്ച് കണ്ടാൽപ്പോലും പരസ്പരം തിരിച്ചറിയാത്ത വെറും അപരിചിതർ! കൂടെയുണ്ടായിരുന്ന ഈ വലിയ സ്നേഹവും ഓർമ്മകളും ഇല്ലാതാകുക എന്നതാണ്... ആ ഇന്ദ്രനീലത്തെ നശിപ്പിക്കുന്നതിന് പ്രപഞ്ചം നിങ്ങളിൽ നിന്നും ചോദിക്കുന്ന ഏറ്റവും വലിയ വില!"
മാനസയുടെ ആ വാക്കുകൾ കേട്ട് ഒരു നിമിഷം ആ മുറിയിലെ ജീവവായു പോലും നിലച്ചുപോയതുപോലെ എനിക്ക് തോന്നി. ഓർമ്മകൾ നഷ്ടപ്പെടുക... പരസ്പരം തിരിച്ചറിയാത്ത അപരിചിതരായി മാറുക! എന്റെ ഹൃദയം പിളരുന്നതുപോലെ തോന്നി. പ്രപഞ്ചത്തെ രക്ഷിക്കാൻ ഇന്ദ്രനീലത്തെ നശിപ്പിച്ചാൽ, എനിക്ക് നഷ്ടമാകാൻ പോകുന്നത് എന്റെ ലോകമാണ്... ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ ആമിയെയും നിധിയെയുമാണ്!
എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്ന അവരുടെ വിരലുകൾ ഭയം കൊണ്ട് വിയർക്കുന്നത് ഞാനറിഞ്ഞു. സച്ചിനും രാഹുലും അക്ഷരംപ്രതി ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.
പുറത്ത് വീണ്ടും ഭയാനകമായൊരു ഇടിമുഴങ്ങി. ആ മഴയുടെ ഇരമ്പലിനെക്കാൾ
💬 Comments
View all comments