Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
ഒരു സാധാരണ മനുഷ്യന്റെ യുക്തിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ആ കാര്യങ്ങൾ. എങ്കിലും, ഈ നാട്ടിൽ നടക്കുന്ന കൊടുംക്രൂരതകൾക്ക് പിന്നിൽ വെറുമൊരു മൃഗമോ മനുഷ്യനോ അല്ലെന്നും, വളരെ വലിയൊരു സർവ്വനാശമാണ് വരാൻ പോകുന്നതെന്നും ആ മുഖത്തെ ഭയത്തിൽ നിന്നും അവർക്ക് കൃത്യമായി മനസ്സിലായിട്ടുണ്ടായിരുന്നു.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ശ്രദ്ധ ജനാലയ്ക്കരികിൽ നിൽക്കുന്ന തക്ഷകനിലേക്ക് പോയത്. അവൻ ഞങ്ങളുടെ സംസാരത്തിലൊന്നും ഇടപെടാതെ, പുറത്തെ ആ കാഴ്ചയിലേക്ക് തന്നെ കണ്ണുംനട്ട് നിൽക്കുകയാണ്...
ദൂരെ മേഘങ്ങളെ തൊട്ടുനിൽക്കുന്ന ആ നിധിമല! അവന്റെ നിൽപ്പിൽ അതുവരെയില്ലാത്ത വല്ലാത്തൊരു അസ്വസ്ഥതയുണ്ടായിരുന്നു. സാധാരണ എന്തിനെയും യാതൊരു കൂസലുമില്ലാതെ നേരിടുന്ന അവന്റെ ശരീരത്തിലെ പേശികൾ വരിഞ്ഞുമുറുകിയിരിക്കുന്നത് ഞാൻ കണ്ടു. മുഖത്ത് വലിയൊരു ഗൗരവം തളംകെട്ടി നിൽക്കുന്നു.
ഞാൻ പതുക്കെ നടന്ന് അവന്റെ അടുത്തേക്ക് ചെന്നു.
"എന്തുപറ്റി തക്ഷകാ...? എന്താ അവിടെത്തന്നെ നോക്കി നിൽക്കുന്നത്?"
എന്റെ ശബ്ദത്തിൽ നേരിയൊരു ആശങ്കയുണ്ടായിരുന്നു.
തക്ഷകൻ എന്നെ നോക്കാതെ തന്നെ, ആ പർവ്വതത്തിന്റെ നെറുകയിലേക്ക് നോക്കി വളരെ പതുക്കെ പറഞ്ഞു:
"അറിയില്ല ദേവാ... കൃത്യമായി എന്താണെന്ന് എനിക്ക് പറയാൻ കഴിയുന്നില്ല. പക്ഷേ എന്റെ ഉള്ളിലെ ചോര വല്ലാതെ തിളയ്ക്കുന്നുണ്ട്. എനിക്ക് ചില കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിയും. അവിടെ... ആ പർവ്വതത്തിനുള്ളിൽ എന്തോ വലിയൊരു അരുതാത്തത് നടക്കാൻ പോകുന്നതുപോലെ എനിക്ക് തോന്നുന്നു! ആ കാറ്റിൽ പോലും കൊടുംവിഷത്തിന്റെ ഗന്ധമുണ്ട്. നീലാംബരി അവളുടെ വിലക്കുകൾ ഭേദിക്കാൻ തുടങ്ങിയിരിക്കുന്നു..."
അവനൊന്ന് നിർത്തി, പിന്നെ എന്റെ മുഖത്തേക്ക് തിരിഞ്ഞ് വളരെ ഗൗരവത്തിൽ പറഞ്ഞു:
"നമുക്കിനി അധികം സമയമില്ല ദേവാ!അവൾ കൂടുതൽ കാത്തുനിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സമയം അതിവേഗം നമ്മുടെ കൈകളിൽ നിന്നും വഴുതിമാറുകയാണ്."
അവന്റെ ആ വാക്കുകൾ എന്റെ നെഞ്ചിൽ വലിയൊരു കൊള്ളിയാൻ പോലെയാണ് വന്ന് തറച്ചത്. വിചാരിക്കുന്നതിനും മുൻപേ എല്ലാം അവസാനിക്കുമോ? എന്റെ നെഞ്ചിടിപ്പ് വേഗത്തിലായി.
അപ്പോഴാണ് താഴെ നിന്നും ഗീതാന്റിയുടെ വിളി കേട്ടത്. "പിള്ളേരേ... താഴേക്ക് വാ, ഭക്ഷണം എടുത്തുവെച്ചിട്ടുണ്ട്!"
ആ വിളി ഞങ്ങളെ എല്ലാവരെയും യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. താഴേക്ക് പോകുന്നതിന് മുൻപ് ഞാൻ ആ ജനാലയിലൂടെ നിധിമലയിലേക്ക് ഒന്നുകൂടി നോക്കി. ഉച്ചയുടെ ആ
💬 Comments
View all comments