0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

ദേഹം... കുടൽമാലകൾ പുറത്തുചാടിയ ഭയാനകമായ അവസ്ഥ! ചിലരുടെയൊക്കെ തലപോലും ശരീരത്തിൽ ഉണ്ടായിരുന്നില്ല. ഈ ഇന്ദ്രനീലത്തിലെ ഓരോ വീട്ടുപറമ്പിലും, വഴിയരികിലുമൊക്കെയായി രാവിലെ നേരം വെളുക്കുമ്പോൾ ഇങ്ങനെയുള്ള ജഡങ്ങൾ കിടക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ... ഈ നാട് മുഴുവൻ ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു."

അതുകേട്ടപ്പോൾ നിധി നേരത്തെ പറഞ്ഞ മരണത്തിന്റെ കാഴ്ചകൾ എത്രത്തോളം സത്യമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. സച്ചിനും രാഹുലും അക്ഷരംപ്രതി ഞെട്ടി നിൽക്കുകയായിരുന്നു.

"പിന്നെ എന്തിനാ ചേച്ചീ ഇതൊന്നും ഞങ്ങളെ അറിയിക്കാതിരുന്നത്?"

നിധി നേരിയ ദേഷ്യത്തോടെ ചോദിച്ചു.

അതുകേട്ടപ്പോൾ ഐഷു ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു.

"ഇതൊക്കെ അറിഞ്ഞാൽ... ഈ നാട് ഇത്രയും വലിയൊരു ചോരക്കളമായി മാറിയെന്ന് അറിഞ്ഞാൽ, സ്വന്തം അച്ഛനെയും അമ്മയെയും ഓർത്ത് നിങ്ങൾ ഇങ്ങോട്ട് ഓടിവരുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അത്രയും ഭയാനകമായിരുന്നു ഇവിടുത്തെ ഓരോ ദിവസവും. ആ വലിയ ഭയം കൊണ്ടാണ് ഞാനും ആവണിയും ദിയയുമൊക്കെ ചേർന്ന് ഇതെല്ലാം നിങ്ങളിൽ നിന്നും മറച്ചുവെക്കാൻ തീരുമാനിച്ചത്. നിങ്ങൾ അവിടെ എവിടെയെങ്കിലും സുരക്ഷിതരായി ഇരിക്കട്ടെ എന്ന് കരുതി..."

ചേച്ചി കണ്ണുനീർ തുടച്ചുകൊണ്ട് വീണ്ടും തുടർന്നു:

"കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ പോലീസുകാരുടെ വലിയൊരു സംഘം തന്നെ ഇങ്ങോട്ടെത്തി. അവർ രാത്രിയും പകലും വലിയ സന്നാഹങ്ങളോടെ പട്രോളിങ് നടത്തി. എന്നിട്ടും യാതൊരു മാറ്റവുമില്ലായിരുന്നു ദേവാ! പോലീസുകാർ തോക്കും പിടിച്ച് കാവൽ നിൽക്കുന്നതിന് തൊട്ടപ്പുറത്തെ വീട്ടുപറമ്പിൽ നിന്നും പിറ്റേന്ന് രാവിലെ ചോര വാർന്നൊലിക്കുന്ന ശരീരങ്ങൾ വീണ്ടും കിട്ടി! ആരാണ് ഇതൊക്കെ ചെയ്യുന്നതെന്നോ, ഏത് രൂപത്തിലാണ് ഈ കൊലയാളി വരുന്നതെന്നോ ആർക്കും ഒരു തുമ്പും കിട്ടിയില്ല. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് പോലീസ് ആ ഓർഡർ ഇറക്കിയത്... 'ആരും വീടിന്

💬 Comments

View all comments