Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
മാധ്യമങ്ങൾ ഒന്നും അറിയാതിരിക്കുന്നത് എനിക്കും അവിശ്വസനീയമായി തോന്നി.
എന്റെ ചോദ്യം കേട്ടതും ഐഷു ചേച്ചിയുടെ ചുണ്ടിൽ വളരെ നിസ്സഹായമായ, പരിഹാസം നിറഞ്ഞ ഒരു ചിരി വിടർന്നു.
"അതാണ് പോലീസിന്റെയും സർക്കാരിന്റെയും ബുദ്ധി..."
ചേച്ചി ഒന്നുകൂടി ഞങ്ങളുടെ അടുത്തേക്ക് നീങ്ങിയിരുന്ന് വളരെ പതുക്കെ, എന്നാൽ ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു തുടങ്ങി.
"ആദ്യത്തെ രണ്ട് കൊലപാതകങ്ങൾ നടന്നപ്പോൾ അത് വെറുമൊരു കാട്ടുമൃഗത്തിന്റെ ആക്രമണമാണെന്നാണ് പത്രങ്ങളിലൊക്കെ വന്നത്. പക്ഷേ, മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ ശവശരീരങ്ങളുടെ എണ്ണം കൂടിയപ്പോൾ, ആ ശരീരങ്ങൾ പിച്ചിചീന്തിയ രീതി കണ്ടപ്പോൾ പോലീസിന്റെ മുകളിലുള്ളവർക്ക് ഒരു കാര്യം വ്യക്തമായി... ഇത് വെറുമൊരു മൃഗമല്ല, പോലീസിന്റെ തോക്കുകൾക്ക് മുന്നിൽ നിൽക്കുന്ന ഒന്നുമല്ല ഇതെന്ന്! ഈ സത്യം പുറത്തറിഞ്ഞാൽ എന്താകും അവസ്ഥയെന്ന് നീ ഒന്ന് ചിന്തിച്ചു നോക്കിയേ?"
ഞാൻ ശ്വാസമടക്കിപ്പിടിച്ച് അത് കേട്ടുനിന്നു.
"ഒരു അമാനുഷിക ശക്തിയോ, പിടിക്കപ്പെടാത്തൊരു സീരിയൽ കില്ലറോ ഈ നാട്ടിലെ മനുഷ്യരെ ദിവസവും വലിച്ചുകീറി കൊല്ലുകയാണെന്ന് വാർത്ത വന്നാൽ... നാട് മുഴുവൻ ഭയന്നോടും! വലിയൊരു കലാപം തന്നെ ഉണ്ടാകും. അതൊഴിവാക്കാൻ സർക്കാരും പോലീസും കൂടെ കണ്ടെത്തിയ ഉഗ്രൻ കള്ളമാണ് ഗീതാമ്മ താഴെവെച്ച് നിങ്ങളോട് പറഞ്ഞ ആ 'പകർച്ചവ്യാധി'!"
"പകർച്ചവ്യാധിയോ?"
രാഹുൽ അത്ഭുതത്തോടെ ചോദിച്ചു.
"അതെ... നിപ്പയെക്കാളും കോവിഡിനേക്കാളും മാരകമായ, വായുവിലൂടെ പകരുന്ന പുതിയൊരുതരം വൈറസ് ഈ ഇന്ദ്രനീലത്തിൽ പടർന്നുപിടിക്കുന്നുണ്ടെന്നാണ് പുറംലോകത്തെ അവർ വിശ്വസിപ്പിച്ചിരിക്കുന്നത്! ആ ഒരു കാരണത്താൽ ഇന്ദ്രനീലത്തിലേക്കുള്ള എല്ലാ അതിർത്തികളും, കാട്ടുപാതകൾ ഉൾപ്പെടെ പോലീസ് സീൽ ചെയ്തു. 'ബയോ-ഹസാർഡ്' (Bio-hazard) പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് പത്രക്കാരെയും മീഡിയകളെയും ഈ അതിർത്തിയുടെ പത്ത് കിലോമീറ്റർ അടുത്തേക്ക് പോലും വരാൻ അവർ അനുവദിക്കുന്നില്ല. വൈറസ് പടരുമെന്ന പേടികൊണ്ട് പുറത്തുനിന്നുള്ള ആരും ഇങ്ങോട്ട് വരാൻ ധൈര്യപ്പെടുന്നുമില്ല."
ചേച്ചി പറയുന്നതിലെ ലോജിക് കേട്ട് ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. എത്ര ബുദ്ധിപരമായാണ് അവർ ആ സത്യത്തെ മൂടിവെച്ചിരിക്കുന്നത്!
"അപ്പോൾ ഇവിടുത്തെ നാട്ടുകാർക്ക് ഫോണിലൂടെയോ മറ്റോ പുറത്തുള്ളവരെ ഈ സത്യം അറിയിച്ചുകൂടെ?"
നിധി പെട്ടെന്ന് ചോദിച്ചു.
"അവിടെയാണ് പോലീസിന്റെ അടുത്ത തന്ത്രം,"
ചേച്ചി വലിയൊരു നെടുവീർപ്പോടെ പറഞ്ഞു.
"ഇവിടുത്തെ ഇന്റർനെറ്റ് കണക്ഷനുകൾ അവർ പകുതിയിലധികവും കട്ട്
💬 Comments
View all comments