0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

നിധി നേരത്തെ പറഞ്ഞ മരണത്തിന്റെ കാഴ്ചകൾ എത്രത്തോളം സത്യമാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. സച്ചിനും രാഹുലും അക്ഷരംപ്രതി ഞെട്ടി നിൽക്കുകയായിരുന്നു.

"പിന്നെ എന്തിനാ ചേച്ചീ ഇതൊന്നും ഞങ്ങളെ അറിയിക്കാതിരുന്നത്?"

നിധി നേരിയ ദേഷ്യത്തോടെ ചോദിച്ചു.

അതുകേട്ടപ്പോൾ ഐഷു ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു.

"ഇതൊക്കെ അറിഞ്ഞാൽ... ഈ നാട് ഇത്രയും വലിയൊരു ചോരക്കളമായി മാറിയെന്ന് അറിഞ്ഞാൽ, സ്വന്തം അച്ഛനെയും അമ്മയെയും ഓർത്ത് നിങ്ങൾ ഇങ്ങോട്ട് ഓടിവരുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അത്രയും ഭയാനകമായിരുന്നു ഇവിടുത്തെ ഓരോ ദിവസവും. ആ വലിയ ഭയം കൊണ്ടാണ് ഞാനും ആവണിയും ദിയയുമൊക്കെ ചേർന്ന് ഇതെല്ലാം നിങ്ങളിൽ നിന്നും മറച്ചുവെക്കാൻ തീരുമാനിച്ചത്. നിങ്ങൾ അവിടെ എവിടെയെങ്കിലും സുരക്ഷിതരായി ഇരിക്കട്ടെ എന്ന് കരുതി..."

ചേച്ചി കണ്ണുനീർ തുടച്ചുകൊണ്ട് വീണ്ടും തുടർന്നു:

"കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ പോലീസുകാരുടെ വലിയൊരു സംഘം തന്നെ ഇങ്ങോട്ടെത്തി. അവർ രാത്രിയും പകലും വലിയ സന്നാഹങ്ങളോടെ പട്രോളിങ് നടത്തി. എന്നിട്ടും യാതൊരു മാറ്റവുമില്ലായിരുന്നു ദേവാ! പോലീസുകാർ തോക്കും പിടിച്ച് കാവൽ നിൽക്കുന്നതിന് തൊട്ടപ്പുറത്തെ വീട്ടുപറമ്പിൽ നിന്നും പിറ്റേന്ന് രാവിലെ ചോര വാർന്നൊലിക്കുന്ന ശരീരങ്ങൾ വീണ്ടും കിട്ടി! ആരാണ് ഇതൊക്കെ ചെയ്യുന്നതെന്നോ, ഏത് രൂപത്തിലാണ് ഈ കൊലയാളി വരുന്നതെന്നോ ആർക്കും ഒരു തുമ്പും കിട്ടിയില്ല. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് പോലീസ് ആ ഓർഡർ ഇറക്കിയത്... 'ആരും വീടിന് പുറത്തിറങ്ങരുത്, പകൽ സമയത്തുപോലും വാതിലുകളോ ജനലുകളോ തുറന്നിടരുത്' എന്ന്."

ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ ആ മുറിയിൽ ശ്വാസം വീഴുന്ന ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടഞ്ഞുകിടക്കുന്ന ഈ വാതിലുകൾക്ക് പുറത്ത്, പ്രപഞ്ചത്തിന്റെ നിയമങ്ങളെപ്പോലും കാറ്റിൽപ്പറത്തിക്കൊണ്ട്, മനുഷ്യരക്തം കുടിക്കാൻ ദാഹിച്ചു നടക്കുന്ന അസുരശക്തികൾ ഇറങ്ങിത്തിരിച്ചോ? അതോ ഇതിനു പിന്നിൽ എല്ലാവരും പറയുന്ന പോലെ നരിമാടൻ എന്ന് പറയുന്ന അമാനുഷിക ജീവിയാണോ എന്നൊന്നും മനസ്സിലാവുന്നില്ല....

"ഇത്രയൊക്കെ ക്രൂരതകൾ ഇവിടെ നടന്നിട്ടും, ഇത്രയും മനുഷ്യർ കൊല്ലപ്പെട്ടിട്ടും... എന്തുകൊണ്ടാണ് ഇതൊന്നും ഒരു ന്യൂസ് ചാനലിലും വരാത്തത്? പത്രങ്ങളിലോ സോഷ്യൽ മീഡിയയിലോ പോയിട്ട്, പുറംലോകം പോലും ഈ വലിയൊരു കൂട്ടക്കുരുതിയെക്കുറിച്ച് അറിയാത്തത് എന്തുകൊണ്ടാ ചേച്ചീ?"

സച്ചിൻറെയുള്ളിലേ ആ വലിയ സംശയം അവൻ ചോദിച്ചു.

ഒരു ഗ്രാമം മുഴുവൻ ഇങ്ങനെ കൊന്നൊടുക്കപ്പെടുമ്പോൾ രാജ്യത്തെ

💬 Comments

View all comments