0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

വേഗം കോണിപ്പടികൾ കയറി മുകളിലത്തെ നിലയിലുള്ള നിധിയുടെ മുറിയിലേക്ക് പോയി.

വാതിലടച്ച് കുറ്റിയിട്ട പാടെ ഞാൻ വേഗം ചെന്ന് നിധിയുടെ കൈകളിൽ മുറുകെ പിടിച്ചു. എന്റെ നോട്ടം വളരെ കൂർത്തതായിരുന്നു.

"നിധീ... താഴെവെച്ച് നിന്റെ അച്ഛന്റെയും അമ്മയുടെയും പിന്നേ നമ്മൾ കണ്ടുമുട്ടിയ പോലീസ്‌ക്കാരന്റെയും മനസ്സിലൂടെ പോകുന്ന ചിന്തകൾ നീ വായിച്ചില്ലേ? നിന്റെ ആ ശക്തി വെച്ച് നിനക്കെന്താ അറിയാൻ കഴിഞ്ഞത്? എന്താ അവർ നമ്മളിൽ നിന്നും മറച്ചുവെക്കുന്നത്?"

എന്റെ ആ ചോദ്യം കേട്ടതും സച്ചിന്റെയും രാഹുലിന്റെയും മറ്റ് എല്ലാവരുടെയും കണ്ണുകൾ അവളിലേക്ക് തിരിഞ്ഞു. മുറിയിൽ വല്ലാത്തൊരു ശ്വാസംമുട്ടിക്കുന്ന നിശ്ശബ്ദത പടർന്നു.

നിധിയുടെ മുഖം അതുവരെയില്ലാത്ത വിധം വിളറിവെളുത്തിരുന്നു. ചുണ്ടുകൾ വല്ലാതെ വരണ്ടിരിക്കുന്നു. തലച്ചോറിലേക്ക് ഇരച്ചുകയറിയ ഏതോ ഭയാനകമായ കാഴ്ചകളുടെ ആഘാതത്തിൽ അവളുടെ കാലുകളുടെ ബലം നഷ്ടപ്പെട്ടിരുന്നു. വലിയൊരു ഭാരം ഇറക്കിവെക്കുന്നതുപോലെ അവൾ ആ ബെഡിലേക്ക് പിന്നോട്ട് തളർന്നുവീണു.

ശേഷം സീലിങ്ങിൽ വേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് യാതൊരു ഭാവവുമില്ലാതെ, തുറിച്ച കണ്ണുകളോടെ നോക്കിക്കൊണ്ട് അവൾ പതുക്കെ മന്ത്രിച്ചു :

"മരണം..."

"എന്ത്...?"

എനിക്ക് മനസ്സിലാവാതെ ഞാൻ ചോദിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു.

ബെഡിൽ നിന്നും നോട്ടം മാറ്റാതെ, നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പറഞ്ഞു തുടങ്ങി:

"താഴെ അച്ഛന്റെയും അമ്മയുടെയും മനസ്സിലേക്ക് ഞാൻ നോക്കിയപ്പോൾ... അവിടെ എനിക്ക് കാണാൻ കഴിഞ്ഞത് മരണമാണ് ദേവാ! വെറുമൊരു മരണമല്ല... ഭയാനകമായ കൂട്ടക്കുരുതി!"

അവൾക്കൊന്ന് ശ്വാസമെടുക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.

"വലിയ നഖങ്ങൾ കൊണ്ട് മാംസം നെടുകെ വലിച്ചുകീറിയത് പോലെയുള്ള കൊടുംക്രൂരമായ കാഴ്ചകളാണ് അവരുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നത്. ആരുടെയൊക്കെയോ മുറ്റത്തും, വഴിയരികിലുമായി കുടൽമാലകൾ പുറത്തുചാടിയ, ചോരയിൽ

💬 Comments

View all comments